ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ വൻ സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു

by News Desk | December 3, 2020 4:29 pm

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നിരുക്കുന്നത്.

പോലീസ് സംഭവ സ്ഥലത്ത് തന്നെ തുടരുകയാണെന്നും മറ്റുള്ള ഏജൻസികളുമായി ചേർന്ന് അപകടത്തിൻെറ ആഘാതം കുറയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും ചീഫ് ഇൻസ്പെക്ടർ മാർക്ക് റുനക്രസ് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ‌ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

Endnotes:
  1. ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. തീവ്രവാദബന്ധമില്ലെന്ന് പോലീസ്: https://malayalamuk.com/four-people-have-been-killed-in-explosion-at-a-sewage-treatment-plant-in-bristol/
  2. മരട് സ്ഫോടനം ജനുവരി 12ന് രാവിലെ 11 മണിക്ക്; എല്ലാം വെറും 11 സെക്കന്റിനുള്ളിൽ അറിയാം: https://malayalamuk.com/maradu-flat-demolition-time-process/
  3. ഭിലായ് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം. ഒൻപത് പേർ കൊല്ലപ്പെട്ടു.: https://malayalamuk.com/bhilai-steel-plant-explosion-9-dead/
  4. കാബൂളില്‍ വിവാഹ ആഘോഷചടങ്ങിനിടെ സ്ഫോടനം: 40 പേര്‍ കൊല്ലപ്പെട്ടു: https://malayalamuk.com/dozens-dead-or-hurt-in-wedding-hall-blast-in-afghan-capital/
  5. ഫ്ലാറ്റുകൾ നിലംപതിക്കാൻ മണിക്കൂറുകൾ മാത്രം, 9 മുതൽ ഗതാഗതനിയന്ത്രണം; പൊളിക്കും മുമ്പ് 3 സൈറണുകള്‍ മുഴങ്ങും,എട്ടുമണിമുതല്‍ നിരോധനാജ്ഞ: https://malayalamuk.com/maradu-flat-demolition-to-held-today/
  6. ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം; സ്ഫോടന സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും വേരുകൾ, നോട്ടമിട്ട് കേരളവും: https://malayalamuk.com/zahran-hashim-the-vile-face-of-sri-lanka-terror-attack-muslim-suicide-bomber/

Source URL: https://malayalamuk.com/massive-explosion-at-a-sewage-treatment-plant-in-bristol/