പ​​​ത്തു​​​വ​​​ർ​​​ഷം നീ​​​​​ണ്ട പി​​​​​ൻ​​​​​സീ​​​​​റ്റ് ഭ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ സൈ​​​​​ന്യം; ഉ​​​​റ്റു​​​​നോ​​​​ക്കി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ

by News Desk 6 | February 2, 2021 3:00 am

പ​​​ത്തു​​​വ​​​ർ​​​ഷം നീ​​​​​ണ്ട പി​​​​​ൻ​​​​​സീ​​​​​റ്റ് ഭ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ സൈ​​​​​ന്യം വീ​​​​​ണ്ടും അ​​​​​ട്ടി​​​​​മ​​​​​റി ന​​​​​ട​​​​​ത്തി ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. 2007ലെ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2010ലാ​​​ണ് സൈ​​​​​ന്യ​​​​​ത്തി​​​​​നു ശ​​​​​ക്ത​​​​​മാ​​​​​യ മേ​​​​​ൽ​​ക്കൈ​​​​​യു​​​​​ള്ള ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ​​​നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​ത്.

സ്റ്റേ​​​​​റ്റ് കൗ​​​​​ൺ​​​​​സി​​​​ല​​​​​ർ ഓ​​​ങ് സാ​​​​​ൻ സൂ​​ചി​​യെ​​​​​യും പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​ൻ മി​​​​​ന്‍റി​​​​​നെ​​​​​യും വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ലാ​​​​​ക്കി അ​​​​​ട്ടി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ സൈ​​​​​നി​​​​​ക നേ​​​​​തൃ​​​​​ത്വം അ​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്ത് അ​​​​​ടിയ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചാ​​​ൽ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 417-ാം അ​​​​​നു​​​​​ച്ഛേ​​​​​ദ​​​​​പ്ര​​​​​കാ​​​​​രം സൈ​​​​​ന്യ​​​​​ത്തി​​നു ഭ​​​​​ര​​​​​ണ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​​പ്ര​​​​​കാ​​​​​രം സൈ​​​​​ന്യം ഭ​​​​​ര​​​​​ണ​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി മ്യാ​​​​​വാ​​​​​ഡി ടി​​​​​വി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​ച്ച സൂ​​ചി​​യെ​​​യും നാ​​​​ഷ​​​​ണ​​​​ൽ ലീ​​​​ഗ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി നേ​​​താ​​​ക്ക​​​ളെ​​​യും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നി​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് സൈ​​​ന്യം അ​​​ട്ടി​​​മ​​​റി ന​​​ട​​​ത്തി. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ന്‍റ് സേ​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സൈ​​​​ന്യം അ​​​​വ​​​​രോ​​​​ധി​​​​ച്ചു. പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ മി​​​​ലി​​​​ട്ട​​​​റി ക​​​​മാ​​​​ൻ​​​​ഡ​​​​ർ സീ​​​​നി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ മി​​​​ൻ ഓം​​​​ഗ് ലാ​​​​യിം​​​ഗ് ഭ​​​ര​​​ണ​​​മേ​​​റ്റെ​​​ടു​​​ത്തു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ദേ​​​​ശീ​​​​യ അ​​​​ടി​​​​യ​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​നു ഭ​​​​ര​​​​ണം കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ പ​​​റ​​​യു​​ന്നത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ സി​​​​വി​​​​ലി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 2008 സൈ​​​​ന്യം​​ത​​​​ന്നെ​​​​യാ​​​​ണു പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​പ്ര​​​​കാ​​​​രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ 25 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റും പ്ര​​​​ധാ​​​​ന കാ​​​​ബി​​​​ന​​​​റ്റ് പ​​​​ദ​​​​വി​​​​യും സൈ​​​​ന്യ​​​​ത്തി​​​​നാ​​​​യി​​​​രി​​​​ക്കും.

2011 മു​​​​ത​​​​ൽ സാ​​​​യു​​​​ധ​ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്ന സീ​​​​നി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ മി​​​​ൻ ഓം​​​​ഗ് ലാ​​​​യിം​​​​ഗ് (64) ഈ ​​​​വ​​​​ർ​​​​ഷം വി​​​​ര​​​​മി​​​​ക്കും. രോഹിം​​​ഗ്യ​​​ൻ വം​​ശ​​ഹ​​ത്യ​​യു​​ടെ പേ​​രി​​ൽ മി​​​ന്നി​​​നെ​​​തി​​​രേ യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും മി​​​​ന്നി​​​​ന്‍റെ വി​​​​ര​​​​മി​​​​ക്ക​​​​ലും സൈ​​​​നി​​​​ക അ​​​​ട്ടി​​​​മ​​​​റി​​​​ക്കു വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യെ​​​​ന്ന് മ്യാ​​​​ൻ​​​​മ​​​​ർ സി​​​​വി​​​​ൽ-​​​​സൈ​​​​നി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന കിം ​​​​ജോ​​​​ല്ലി​​​​ഫീ പ​​​​റ​​​​ഞ്ഞു. ന​​​​വം​​​​ബ​​​​റി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള യൂ​​​​ണി​​​​യ​​​​ൻ സോ​​​​ളി​​​​ഡാ​​​​രി​​​​റ്റി ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് പാ​​​​ർ​​​​ട്ടി​​​ക്കേ​​​റ്റ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണു സൈ​​​​നി​​​​ക അ​​ട്ടി​​​​മ​​​​റി​​​​ക്കു കാ​​​​ര​​​​ണം.

476 സീ​​​​റ്റി​​​​ൽ 396 ഉം ​​​​വി​​​​ജ​​​​യി​​​​ച്ച് സൂ​​​​ചി​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ ലീ​​​​ഗ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി ഭ​​​​ര​​​​ണം ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 314 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ന്ന​​​​താ​​​​യി സൈ​​​​ന്യം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രി​​​​മി​​​​റി ന​​​​ട​​​​ന്നെ​​​​ന്ന സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പു​​​​തി​​​​യ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ചേ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സൈ​​​​ന്യം അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യ​​​​ത്. പു​​​തി​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത സൂ​​​​ചി​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്കു​​​​ശേ​​​​ഷം ന​​​വം​​​ബ​​​​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു ഭ​​​​ര​​​​ണം കൈ​​​​മാ​​​​റു​​​​മെ​​​​ന്നു മ്യാ​​​​വാ​​​​ഡി ടി​​​​വി​​​​യി​​​​ലൂ​​​​ടെ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നാ​​​യ്പി​​​​ഡോ​​​​യി​​​​ലും പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​യ യാ​​​​ങ്കോ​​​​ണി​​​​ലും വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു സൈ​​​​ന്യം സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ൾ​​​​ക്കും സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കും മു​​​​ന്നി​​​​ൽ നീ​​​​ണ്ട നി​​​​ര പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു. അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പൊ​​​​തു​​​​ജ​​​​നം പ​​​​ര​​​​ക്കംപാ​​​​യു​​​​ക​​​​യാ​​​​ണ്.

ഉ​​​​റ്റു​​​​നോ​​​​ക്കി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ

മ്യാൻമറിലെ പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​ ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും അ​​​​പ​​​​ല​​​​പി​​​​ച്ചു. ജ​​​​നാ​​​​ധി​​​​പ​​​​ത്യം ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​ണി​​​തെ​​​ന്ന് ഹ്യൂ​​​​മ​​​​ൻ റൈ​​​​റ്റ് വാ​​​​ച്ച് ലീ​​​​ഗ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​ർ ലി​​​​ൻ​​​​ഡ ല​​​​ഖാ​​​​ദീ​​​​ർ പ​​​​റ​​​​ഞ്ഞു. സൈ​​​​ന്യം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാറണമെന്നും ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ നേ​​​​താ​​​​ക്ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​സ് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സെ​​​​ന​​​​റ്റ​​​​ർ ബോ​​​​ബ് മെ​​​​നി​​​​ൻ​​​​ഡ​​​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​​​ങ്ങ​​​​നെ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ മ്യാ​​​​ൻ​​​​മ​​​​റി​​​​നെ​​തിരേ പു​​​​തി​​​​യ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും സെ​​​​ന​​​​റ്റി​​​ലെ ഫോ​​​​റി​​​​ൻ റി​​​​ലേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ കൂ​​​​ടി​​​​യാ​​​​യ ബോ​​​​ബ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ശ​​​​ക്ത​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നു യു​​​​എ​​​​സ് മു​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ ബി​​​​ൽ റി​​​​ച്ചാ​​​​ർ​​​​ഡ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പട്ടാളം ഭരിക്കുന്ന മ്യാൻമർ

1948 ജ​​​​നു​​​​വ​​​​രി 4: ബ​​​​ർ​​​​മ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന രാ​​​​ജ്യം ബ്രി​​​​ട്ട​​​​നി​​​​ൽ​​​​നി​​​​ന്നു സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി.

1962: സൈ​​​​നി​​​​കനേ​​​​താ​​​​വ് നെ ​​​​വി​​​​ൻ പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ലൂ​​​​ടെ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. നി​​​​ര​​​​വ​​​​ധി വ​​​​ർ​​​​ഷം മ്യാ​​ൻ​​മ​​ർ പ​​ട്ടാ​​ള​​ഭ​​ര​​ണ​​ത്തി​​ൻ കീ​​ഴി​​ലാ​​യി.

1988: സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര നാ​​​​യ​​​​ക​​​ൻ ഓ​​​ങ് സാ​​​ന്‍റെ മ​​​​ക​​​​ളാ​​​​യ ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​ത്തു പ്ര​​​​ക്ഷോ​​​​ഭം അ​​​​ല​​​​യ​​​​ടി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു നേ​​​​രേ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.‌

1989 ജൂ​​​​ലൈ: പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ശി​​​​ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​യാ​​​​യ സൂ​​​​ചി​​​​യെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി

1990 മേ​​​​യ് 27: സൂ​​​​ചി സ്ഥാ​​​​പി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ ലീ​​​​ഗ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടി. എ​​​​ന്നാ​​​​ൽ, അ​​​​ധി​​​​കാ​​​​രം വി​​​​ട്ടു​​​​ന​​​​ല്കാ​​​​ൻ സൈ​​​​ന്യം ത​​​​യാ​​​​റാ​​​​യി​​​​ല്ല.

1991 ഒ​​​​ക്ടോ​​​​ബ​​​​ർ: പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ സ​​​​മ​​​​ര​​​​ത്തി​​​​ന് സൂ​​​​ചി​​​​ക്ക് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ചു.

2010 ന​​​​വം​​​​ബ​​​​ർ 7: 20 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി വി​​​​ജ​​​​യം നേ​​​​ടി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കൃ​​​​ത്രി​​​​മം ആ​​​​രോ​​​​പി​​​​ച്ച് സൂ​​​​ചി​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു.

2010 ന​​​​വം​​​​ബ​​​​ർ 13: ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​കാ​​​​ല​​​​ത്തെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​നു​​​​ശേ​​​​ഷം സൂ​​​​ചി​​​​യെ മോ​​​​ചി​​​​പ്പി​​​​ച്ചു.

2012: ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് സൂ​​​​ചി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റം​​​​ഗ​​​​മാ​​​​യി.

2015 ന​​​​വം​​​​ബ​​​​ർ 8: പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​എ​​​​ൽ​​​​ഡി വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടി. ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തിൽ​​​​നി​​​​ന്ന് അ​​​​ക​​​​റ്റിനി​​​​ർ​​​​ത്തി സൈ​​​​ന്യ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​ല്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന. സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ല​​​​ർ എ​​​​ന്ന സ്ഥാ​​​​ന​​​​മാ​​​​ണ് സൂ​​​​ചി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ലും മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി സൂ​​​​ചി​​​​യാ​​​​യി​​​​രു​​​​ന്നു.

2017 ഓ​​​​ഗ​​​​സ്റ്റ് 25: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഖി​​​​നി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി മ​​​​ര​​​​ണം. തു​​​​ട​​​​ർ​​​​ന്ന് രോ​​​​ഹിം​​​​ഗ്യ മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ രൂ​​​​ക്ഷ​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു രോ​​​​ഹിം​​​​ഗ്യ​​​​ക​​​​ർ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​നം ചെ​​​​യ്തു.

2019 ഡി​​​​സം​​​​ബ​​​​ർ 11: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നീ​​​​തി​​​​ന്യാ​​​​യ കോ​​​​ട​​​​തി​​​​യി​​​​ൽ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച് സൂ​​​​ചി രം​​​​ഗ​​​​ത്ത്. വം​​​​ശ​​​​ഹ​​​​ത്യ ആ​​​​രോ​​​​പ​​​​ണം സൂ​​​​ചി നി​​​​ഷേ​​​​ധി​​​​ച്ചു.

2020 ന​​​​വം​​​​ബ​​​​ർ 8: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​എ​​​​ൽ​​​​ഡി​​​​ക്ക് വ​​​​ൻ വി​​​​ജ​​​​യം.

2021 ജ​​​​നു​​​​വ​​​​രി 29: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു ന​​​​ട​​​​ന്നു​​​​വെ​​​​ന്ന സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം മ്യാ​​​​ൻ​​​​മ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ഷേ​​​​ധി​​​​ച്ചു.

2021 ഫെ​​​​ബ്രു​​​​വ​​​​രി 1: മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ വീ​​​​ണ്ടും പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി. സൂ​​​​ചി​​​​യെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  3. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: https://malayalamuk.com/fifa-world-cup-2018-schedule/
  4. അവൾ വിശ്വസിച്ച അവളുടെ കൂട്ടുക്കാരൻ അവളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; വി​ഗിം​ഗ്ട​ൺ പാ​ർ​ക്കിലെ കീലി ബങ്കറുടെ കൊലപാതകത്തിലേക്കുള്ള വഴിയിലൂടെ ഒരു യാത്ര….: https://malayalamuk.com/trusted-friend-raped-killed-woman-20-promising-walk-home-trial-hears/
  5. കുട്ടനാട് അക്ഷരാർത്ഥത്തിൽ മുങ്ങി; ജനം ഒഴുകുന്നു ചങ്ങനാശേരിയിലേക്ക്……: https://malayalamuk.com/changanacherry-rescue-camp-kuttanad-save/
  6. “​ക​ട്ട പ​ണം തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി’..! ആ​ഷി​ഖ് അ​ബു​വി​നെ പ​രി​ഹ​സി​ച്ച് മറുപടിയുമായി ഹൈ​ബി ഈഡൻ; ശൂ..​ശൂ..​ഡേ​റ്റ്..! ചെ​ക്കി​ലെ തീ​യ​തി​യി​ൽ ആ​ഷി​ഖി​നെ പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​രും, പോര് മുറുകുന്നു…..: https://malayalamuk.com/karuna-controversy-aashiq-abu-against-sandeep-warrier-and-hibi-eden/

Source URL: https://malayalamuk.com/military-take-over-in-myanmar/