സാമ്പത്തിക മേഖല മെല്ലെ തിരിച്ചു വരുന്നു, രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി; പ്രധാനമന്ത്രി

by News Desk 6 | May 31, 2020 7:51 am

സാമ്പത്തിക മേഖല മെല്ലെ തിരിച്ചുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വലിയ ജനസംഖ്യയാണ് നമ്മുടേത്. എങ്കിലും രോഗവ്യാപനവും മരണവും കുറയ്ക്കാനായി. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. നൂതന സങ്കേതങ്ങള്‍ തേടിയാലേ കോവിഡിനെതിരായ പോരാട്ടം ജയിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നു. മേയ്ക്് ഇന്‍ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോല്‍സാഹിപ്പിക്കുന്നു. കുടിയേറ്റതൊഴിലാളികള്‍ക്കായി ഓട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്‍. മൈഗ്രേഷന്‍ കമ്മിഷനും സ്കില്‍ മാപ്പിങ്ങും അതില്‍ ചിലതെന്നും മോദി പറഞ്ഞു.

അതേസമയം, വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നതായി പ്രധാനമന്ത്രി. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

Endnotes:
  1. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ തുരത്തിയ ഈ രാജ്യങ്ങളെ പരിചയപ്പെടാം. മുന്നിൽ നിന്ന് നയിച്ച ഭരണാധികാരികളെയും ഒപ്പം ചിട്ടയായി നിയമങ്ങൾ അനുസരിച്ച് കോവിഡിനെ പടികടത്തിയ ജനങ്ങളെയും ആദരവോട് നോക്കി ലോകജനത: https://malayalamuk.com/the-people-of-the-world-respect-the-rulers-who-led-from-the-front-and-the-people-who/
  2. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  3. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  4. കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -1: https://malayalamuk.com/novel-by-karoor-soman-kanyasree-carmel/
  5. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  6. ഒരു കഥയ്ക്കുമപ്പുറം: ജോർജ്ജ് മറ്റം എഴുതിയ കഥ .: https://malayalamuk.com/oru-kadhayukkum-appuram-story-by-george-mattam/

Source URL: https://malayalamuk.com/modis-mann-ki-baat-till-bihar-polls/