പറവൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

by News Desk 6 | March 8, 2021 4:15 pm

എറണാകുളം പറവൂരില്‍ മോളി എന്ന വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് പറവൂര്‍ സെക്ഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് മാസം 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുൻപ് വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.

ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളുിവു നളിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക മോളിയുടെ മകന് നനല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Endnotes:
  1. പുലര്‍ച്ചെ നടപ്പാക്കിയത് രാജ്യം കാത്തിരുന്ന വിധി…..! ജയിലിന് പുറത്ത് ആഹ്ളാദാരവങ്ങളുമായി ജനക്കൂട്ടം: https://malayalamuk.com/nirbhaya-case-accussed-hanged/
  2. സൂര്യോദയത്തിന് മുമ്പ് നിർഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റും. തൂക്കുശിക്ഷയുടെ രീതിശാസ്ത്രം; വധക്രമം ഇങ്ങനെ.: https://malayalamuk.com/death-penalty-procedures-in-india/
  3. നാഗമ്പടം പാലം പൊളിക്കൽ അവസാനഘട്ടത്തിലേക്ക്; 300 ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് പാലം മുറിച്ച് മാറ്റുന്നത്: https://malayalamuk.com/nagambadam-bridge-demolition-train-status/
  4. പൂച്ച തെളിവ് നൽകിയ കേസ്…! ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മാനഭംഗപ്പെടുത്തിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം: https://malayalamuk.com/koliyoor-murder-case/
  5. നിര്‍ഭയ കേസ്, പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി: https://malayalamuk.com/president-rejects-nirbhaya-convicts-mercy-plea/
  6. 7 പേരെ കൊലപ്പെടുത്തിയ പ്രതി; വിഷം കുത്തിവെച്ച് പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ നടപ്പിലാക്കി: https://malayalamuk.com/federal-government-proceeds-with-execution-of-corey-johnson/

Source URL: https://malayalamuk.com/moly-murder-case-accused-gets-death-sentence/