വനപ്രദേശത്ത് കാണാതെപോയ ഫോൺ തിരികെ കിട്ടിയപ്പോൾ നിറയെ കുരങ്ങന്മാർ പകർത്തിയ സെൽഫികളും വീഡിയോകളും (ദൃശ്യങ്ങൾ)

by News Desk 6 | September 19, 2020 1:53 pm

നഷ്‌ടപ്പെട്ട ഫോൺ തിരികെ ലഭിച്ചപ്പോൾ മലേഷ്യൻ സ്വദേശി കണ്ടത് വിചിത്ര കാഴ്ച. ഫോണിന്റെ ഗാലറിയിൽ നിറയെ ‘കുരങ്ങന്മാർ പകർത്തിയ’ സെൽഫികളും വീഡിയോകളും! ഇതൊരു വീഡിയോയാക്കി ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. വീടിനടുത്തുള്ള വനപ്രദേശത്ത് നിന്നാണ് ഫോൺ കണ്ടെടുത്തത്

ഉറങ്ങാൻ കിടന്നപ്പോഴാണ് 20 വയസ്സുകാരൻ വിദ്യാർത്ഥിക്ക് ഫോൺ നഷ്‌ടപ്പെടുന്നത്‌. ഭവനഭേദനമോ മോഷണമോ നടന്നതിന്റെ ലക്ഷണമേതുമില്ലാതെയാണ് ഇയാൾക്ക് ഫോൺ നഷ്‌ടപ്പെട്ടതെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. ഫോൺ എങ്ങനെ നഷ്‌ടമായെന്നോ ചിത്രങ്ങളും വീഡിയോകളും എങ്ങനെ ഫോണിൽ കടന്നു കൂടിയെന്നോ യാതൊരു വിവരവുമില്ല.

വീടിനു പുറത്ത് ഒരു കുരങ്ങൻ വന്നിരിക്കുന്നത് വിദ്യാർത്ഥിയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോണിൽ വിളിച്ചതും മരത്തിന് താഴെയുള്ള ചെളിപൂണ്ട കുഴിയിൽ നിന്നും റിംഗ്ടോൺ മുഴങ്ങി. ഫോൺ എടുത്തുനോക്കിയപ്പോഴാണ് കുരങ്ങന്മാരുടെ ചിത്രങ്ങൾ പതിഞ്ഞ കാര്യം മനസ്സിലാക്കുന്നത്.(വീഡിയോ ചുവടെ)

ഫോൺ കാണാതായ ദിവസം പതിഞ്ഞ വീഡിയോയിൽ ഒരു കുരങ്ങൻ ഫോൺ തിന്നാൻ ശ്രമിക്കുന്നത് കാണാം. വ്യക്തമല്ലാത്ത ചിത്രങ്ങളും, സെൽഫികളും, പച്ചിലക്കൂട്ടത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.

ഉപേക്ഷിച്ചു പോയ ക്യാമറയിൽ കുരങ്ങന്മാർ ചിത്രമെടുത്ത സംഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.

 

Something yang korang takkan jumpa setiap abad. Semalam pagi tido bangun bangun tengahari phone hilang. Cari cari satu rumah geledah sana sini semua takde then last last jumpa casing phone je tinggal bawah katil tapi phonenya takde. Sambung bawah. pic.twitter.com/0x54giujnY[1]

— z (@Zackrydz) September 13, 2020[2]

Endnotes:
  1. pic.twitter.com/0x54giujnY: https://t.co/0x54giujnY
  2. September 13, 2020: https://twitter.com/Zackrydz/status/1305115289269362688?ref_src=twsrc%5Etfw
  3. കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്‌ക്കെതിരെ യുകെയിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുന്നു ; വ്യാജ വാർത്ത കേസിൽ കോടതി വിധിച്ച ലക്ഷങ്ങൾ നല്കാതിരിക്കാനാണ് കള്ളരേഖകൾ സമർപ്പിച്ചത് ; പണവും മാനവും പോയ ഷാജന് യുകെയിൽ ജയിൽവാസവും അനുഭവിക്കേണ്ടിവരുമോ ?: https://malayalamuk.com/criminal-case-aginst-shajan-skariya/
  4. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പ്രതികൾക്കും മുമ്പിൽ പ്രദർശിപ്പിക്കുന്ന നടപടി ആരംഭിച്ചു.: https://malayalamuk.com/actress-assault-case-procedure-to-show-video-clips-starts/
  5. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാകുന്ന ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ദുരന്ത വാർത്ത; കൂട്ടംചേർന്നു യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു…..: https://malayalamuk.com/in-uttar-pradesh-unnao-3-men-molest-woman-shoot-video-threaten-to-make-it-viral/
  6. കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പോൺ സിനിമകളുടെ നിർമ്മാണം; സിനിമ, സീരിയൽ താരങ്ങൾ ഉൾപ്പെടെ പ്രമുഖ പല നടിമാരുടെയും നഗ്ന വീഡിയോ പുറത്തായേക്കും: https://malayalamuk.com/malayalam-actress-leaked-videos-controversial-videos/
  7. കഴിഞ്ഞ വർഷം നഷ്‌ടമായ ഓണത്തിന് പകരം ജി എം എ ഈ വർഷം ഒരുക്കിയത് പത്തരമാറ്റുള്ള പൊന്നോണം ; 2018 ൽ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ജി എം എ ലോകശ്രദ്ധ നേടിയെങ്കിൽ 2019ൽ ജനശ്രദ്ധ നേടുന്നത് വ്യത്യസ്തമായ ഓണാഘോഷംകൊണ്ട്: https://malayalamuk.com/gma-shravanam-2019/
  8. ഇഷ്ടനടൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ? വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശൻ: https://malayalamuk.com/kalyani-priyadarshan-speaks-about-favorite-actor/

Source URL: https://malayalamuk.com/monkey-takes-mans-phone-sleepingclicks-adorable-selfies-jungle-videoswatch/