വിചിത്ര കടൽജീവിയുടെ അഴുകിത്തുടങ്ങിയ ശരീരം തീരത്ത് ; 23 അടിയോളം നീളമുള്ള കടൽ ജീവി തിമിംഗലമല്ലെന്ന് ഗവേഷകർ

by News Desk 6 | March 8, 2021 11:25 am

കടല്‍ത്തീരത്ത് ചത്തടിഞ്ഞത് 23 അടിയോളം നീളമുള്ള വിചിത്ര കടൽജീവി. വെയ്ൽസിലെ ബ്രോഡ് ഹാവെൻ സൗത്ത് ബീച്ചിലാണ് കൂറ്റൻ ജീവിയുടെ അഴുകിത്തുടങ്ങിയ ശരീരമടിഞ്ഞത്. മറൈൻ എന്‍വയോൺമെന്റൽ മോണിട്ടറിങ് യൂണിറ്റാണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്. തിമിംഗലത്തിന്റെ ശരീരമാകാം ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമുദ്ര ഗവേഷകരെത്തി പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ ശരീരമല്ല ഇതെന്ന് വ്യക്തമായത്.

തീരത്തടിഞ്ഞ സമുദ്ര ജീവിയുടെ ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ബാസ്ക്കിൻ സ്രാവിന്റേതാകാം ശരീരമെന്നാണ് ഗവേഷകരുടെ നിഗമനം. സ്രാവുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ബാസ്ക്കിൻ സ്രാവുകൾക്കുള്ളത്. പൂർണ വളർച്ചയെത്തിയ ബാസ്ക്കിൻ സ്രാവുകൾക്ക് 8 മീറ്ററോളം വലുപ്പമുണ്ടാകും. വെയ്ൽ സ്രാവുകളാണ് വലുപ്പത്തിൽ മുന്നിലുള്ള സ്രാവ് വിഭാഗം.

Endnotes:
  1. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  2. മായാജാല കഥകളിലും സയൻസ് ഫിക്ഷൻ കഥകളിലും ഒക്കെ കേട്ട് പരിചയിച്ച രൂപമുള്ള ജീവി; കടൽതീരത്ത് ‘നീല ഡ്രാഗൺ’, വിഡിയോ: https://malayalamuk.com/blue-dragons-wash-up-on-beach-at-south-africe/
  3. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  4. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  5. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: https://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  6. ഇതുവരെയുള്ള പ്രളയങ്ങൾ കിഴക്കുനിന്നെങ്ങിൽ, ഇനി വരാൻ പോകുന്നത് പടിഞ്ഞാറുനിന്നും….! അറബിക്കടൽ കേരളത്തെ വിഴുങ്ങുമെന്ന് യുഎൻ റിപ്പോർട്ട്….: https://malayalamuk.com/probable-inundation-zones-for-2-m-sea-level-rise-kerala/

Source URL: https://malayalamuk.com/mysterious-23-foot-sea-creature-washes-ashore-in-wales/