ദൃശ്യങ്ങൾ പകർത്തി, ആരാധകന്റെ ചെകിടത്ത് അടിച്ച് നന്ദമൂരി ബാലകൃഷ്ണ; അഭിമാനമെന്ന് അടികൊണ്ട യുവാവിന്റെ വിശദീകരണം ,

by News Desk 6 | March 7, 2021 12:06 pm

പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. താരം വീണ്ടും ഒരു ആരാധകനെ തല്ലിയതായ റിപ്പോര്‍ട്ടുകളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെബാലകൃഷ്ണ തല്ലുകയുമായിരുന്നു.

സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അദ്ദേഹം തളര്‍ന്നിരുന്നു. ആരുമായും ഷെയ്ക്ക് ഹാന്‍ഡ് വരെ ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു.

വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയത്. തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നാണ് പ്രവര്‍ത്തകന്‍ പറയുന്നത്. നേരത്തെയും പൊതുവിടങ്ങളില്‍ ക്ഷുഭിതനാവുന്ന ബാലകൃഷ്ണയുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു.

Endnotes:
  1. നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരാ…..! സംവിധായകൻ പ്രയാ​ഗയെ സിനിമയിൽ നിന്നും പുറത്താക്കി: https://malayalamuk.com/prayaga-new-kannada-movie/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പ്രതികൾക്കും മുമ്പിൽ പ്രദർശിപ്പിക്കുന്ന നടപടി ആരംഭിച്ചു.: https://malayalamuk.com/actress-assault-case-procedure-to-show-video-clips-starts/
  4. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  5. കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….: https://malayalamuk.com/kozhikode-elavazhinjipuzha-dead-body/
  6. മാ​ർ പ​വ്വ​ത്തി​ലി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് . അം​ഗീ​കാ​രം വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലും സ​ഭാ​ത​ല​ത്തി​ലു​മു​ള്ള മൗ​ലി​ക​വും സ​മ​ഗ്ര​വു​മാ​യ സം​ഭാ​വ​ന​ക​ൾക്ക് .: https://malayalamuk.com/mar-joseph-powthil-doctrate/

Source URL: https://malayalamuk.com/nandamuri-balakrishna-slaps-his-fan/