യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം ചുമതലയേറ്റു. ഈ കഴിഞ്ഞ ഞായറാഴ്ച്ച ലിവർപൂൾ ഐറിഷ് സെന്ററിൽ ലിമ പ്രസിഡന്റ്‌ ശ്രീ ഈ. ജെ. കുര്യക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2019 ലെ പ്രവർത്തന റീപ്പോർട്ട് ശ്രീ എൽദോസ് സണ്ണിയും വരവ് ചെലവ് കണക്ക്‌ ശ്രീ ബിനു വർക്കിയും അവതരിപ്പിച്ചു. 2019 ൽ ലിമ നടത്തിയ പരിപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ ഭംഗിയായി നടപ്പിലാക്കിയ മുൻ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു
തുടർന്ന് ലിമയുടെ 2020 ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ശ്രീ സാബു ജോണിനെ പ്രസിഡന്റായും ശ്രീ ബിനു വർക്കിയെ സെക്രട്ടറിയായും ശ്രീ ജോഷി ജോസഫിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തു. ശ്രീ അനിൽ ജോസഫാണ് പുതിയ  വൈസ് പ്രസിഡന്റ്. ശ്രീ ജോയ്മോൻ തോമസിനെ ജോയിന്റ് സെക്രട്ടറിയായും ശ്രീ ജോസ് മാത്യുവിനെ ഓഡിറ്റർ ആയും തിരഞ്ഞെടുത്തു.മുൻ സെക്രട്ടറി  ശ്രീ എൽദോസ് സണ്ണിയാണ്  പുതിയ  പിർഓ.  ശ്രീ സജി ജോണിനെ ആർട്സ് കോഓർഡിനേറ്റർ ആയും ശ്രീ ടിജി സേവ്യറിനെ സ്പോർട്സ് കോഓർഡിനേറ്റർ ആയും ശ്രീ ഈ.ജെ. കുര്യാക്കോസ്, ശ്രീ സെബാസ്റ്റ്യൻ ജോസഫ്, ശ്രീ ജിനോയ് മാടൻ, ശ്രീ സോജൻ തോമസ്, ശ്രീ മാത്യു അലക്സാണ്ടർ, ശ്രീ ടോം ജോസ്, ശ്രീ റോയ് മാത്യു, ശ്രീ സജി മാക്കിൽ, ശ്രീ ഷാജു ഉതുപ് എന്നിവരെ ലിമയുടെ 2020 ലേക്കുള്ള എക്സിക്യൂട്ടീവ് മെംബേർസ് ആയിട്ടും യോഗം തിരഞ്ഞെടുത്തു.
ലിമയുടെ ഇരുപതാം വാർഷീകം ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധമായ പരിപാടികൾ യോഗം ചർച്ച ചെയ്യുകയും അതിനു പുതിയ ഭരണസമിതിക്ക് എല്ലാ  പിന്തുണയും ഉറപ്പു നൽകി. യുകെ മലയാളികൾക്കിടയിൽ പ്രത്യേകിച്ച് മേഴ്‌സി  നദിയുടെ  ഇരുകരകളിലും  താമസിക്കുന്ന മലയാളികൾക്കിടയിൽ ജാതി – മത  – പ്രസ്ഥാന ചിന്തകൾക്കതീതമായി കേരള തനിമ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ നടത്തുവാൻ ഒരേ മനസോടെ പ്രവർത്തിക്കുവാൻ തീരുമാനിച്ചുകൊണ്ടു യോഗം അവസാനിച്ചു. യോഗത്തിനുശേഷം മദർ ഇന്ത്യ കിച്ചൻ  ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ ലിമയോട് സഹകരിച്ച എല്ലാവർക്കും ലിമ നന്ദി പറയുന്നതോടൊപ്പം ഇരുപതാം വാർഷീകം ആഘോഷിക്കുന്ന ലിമയുടെ 2020 ലെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹായസഹകരങ്ങളും സർവ്വാത്മനായുള്ള പിന്തുണയും ഉണ്ടാകും എന്നാ ഉറച്ച വിശ്വാസത്തോടെ നമുക്കൊരുമിച്ചു മുന്നേറാം.