തിരുകുമാറിനെ അറിയാത്ത ഭക്ഷണ പ്രേമികളുണ്ടാകില്ല ന്യൂയോർക്കിൽ. അത്രമാത്രം പ്രശസ്തനാണ് ദോശമാജിക്കുമായി വിദേശികളുടെ മനം കവർന്ന ഈ ഇന്ത്യക്കാരൻ. ശ്രീലങ്കയിൽ നിന്ന് 1998 ൽ ന്യൂയോർക്കിൽ എത്തുമ്പോൾ നല്ല അസ്സലായി പാചകം ചെയ്യാനറിയും എന്നത് മാത്രമായിരുന്നു തിരുകുമാറിന് കൈമുതൽ. എന്നാൽ സ്വന്തമായി ഒരു തട്ടുകട അങ്ങു തുടങ്ങിയാലോ എന്ന് തിരുകുമാർ അങ്ങ് കരുതി. അതും 44 തരം സ്വാദുകളും പിന്നെ അൽപ്പം മിക്സ് ആൻറ് മാച്ച് സ്വാദുകളും സമന്വയിപ്പിച്ചുള്ള ഒരു കുഞ്ഞ് ദോശക്കട.

പക്ഷെ വാഷിങ്ടൺ സ്ക്വയർ പാർക്കിൽ ദോശയുണ്ടാക്കുന്ന ഉന്തുവണ്ടി ഇടാനുള്ള ലൈസൻസിനായി തിരുകുമാറിന് മൂന്ന് വർഷക്കാലത്തോളം കാത്തിരിക്കേണ്ടി വന്നു. 2001 ൽ വാഷ്ങ്ടൺ ന്യൂ സ്ക്വയറിൽ ന്യൂയോർക്ക് ദോശാസ് എന്ന പേരിൽ ദോശസെന്റർ തുടങ്ങിയ തിരുകുമാറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോൾ വിദേശികൾ രാവിലെ ഈ ദോശാവാലയുടെ കുഞ്ഞ് തട്ടുകടയ്ക്ക് മുന്നിൽ ക്യൂവാണ്. ഇദ്ദേഹത്തിന്റെ കൈപ്പുണ്യം കണ്ട് ഫാൻസ് ക്ലബ്ബുകൾ പോലും പലരും തുടങ്ങി. രാവിലെ 11.15 മുതൽ വൈകിട്ട് നാല് മണി വരെയാണ് തിരുകുമാറിന്റെ കട പ്രവർത്തിക്കുക. അത്തരത്തിലാണ് ലൈസൻസ്. പക്ഷെ ഈ സമയത്തിനുള്ളിൽ നൂറ് കണക്കിന് പേർ ഈ കടയിൽ വന്നുപോകും. പാഴ്സൽ സർവീസും ലഭ്യമാണ്.

റൊട്ടികൾ, വെറൈറ്റി ദോശകൾ, കറികൾ, പാൻകേക്ക്സ് എന്നിവയെല്ലാം ദോശാ സെന്ററിലുണ്ട്. പക്ഷെ ഫുൾ വെജിറ്റേറിയനും മേലെയാണ് ഈ ദോശക്കട. മൃഗക്കൊഴുപ്പോ നെയ്യോ പോലും ഉപയോഗിക്കാത്ത വീഗൻ ഫൂഡ് സ്്റ്റോൾ ആണിത്. ലോകത്തെ അത്തരത്തിലുള്ള ആദ്യത്തെ ദോശക്കടയെന്ന റോക്കോർഡും തിരുകുമാറിന് സ്വന്തം.

Also read… തന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ ജയസൂര്യ സ്വകാര്യവീഡിയോ പ്രചരിപ്പിച്ചു; ആരോപണവുമായി മുന്‍കാമുകി

https://www.facebook.com/KarriedNews/videos/404042726648623/