ന്യൂയോർക്കിൽ പോയി തട്ടുകട തുടങ്ങിയ ഇന്ത്യക്കാരന്‍; ഇത് തിരുകുമാര്‍ സ്റ്റൈല്‍; വീഡിയോ കാണാം

by News Desk 1 | May 27, 2017 9:15 am

തിരുകുമാറിനെ അറിയാത്ത ഭക്ഷണ പ്രേമികളുണ്ടാകില്ല ന്യൂയോർക്കിൽ. അത്രമാത്രം പ്രശസ്തനാണ് ദോശമാജിക്കുമായി വിദേശികളുടെ മനം കവർന്ന ഈ ഇന്ത്യക്കാരൻ. ശ്രീലങ്കയിൽ നിന്ന് 1998 ൽ ന്യൂയോർക്കിൽ എത്തുമ്പോൾ നല്ല അസ്സലായി പാചകം ചെയ്യാനറിയും എന്നത് മാത്രമായിരുന്നു തിരുകുമാറിന് കൈമുതൽ. എന്നാൽ സ്വന്തമായി ഒരു തട്ടുകട അങ്ങു തുടങ്ങിയാലോ എന്ന് തിരുകുമാർ അങ്ങ് കരുതി. അതും 44 തരം സ്വാദുകളും പിന്നെ അൽപ്പം മിക്സ് ആൻറ് മാച്ച് സ്വാദുകളും സമന്വയിപ്പിച്ചുള്ള ഒരു കുഞ്ഞ് ദോശക്കട.

പക്ഷെ വാഷിങ്ടൺ സ്ക്വയർ പാർക്കിൽ ദോശയുണ്ടാക്കുന്ന ഉന്തുവണ്ടി ഇടാനുള്ള ലൈസൻസിനായി തിരുകുമാറിന് മൂന്ന് വർഷക്കാലത്തോളം കാത്തിരിക്കേണ്ടി വന്നു. 2001 ൽ വാഷ്ങ്ടൺ ന്യൂ സ്ക്വയറിൽ ന്യൂയോർക്ക് ദോശാസ് എന്ന പേരിൽ ദോശസെന്റർ തുടങ്ങിയ തിരുകുമാറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോൾ വിദേശികൾ രാവിലെ ഈ ദോശാവാലയുടെ കുഞ്ഞ് തട്ടുകടയ്ക്ക് മുന്നിൽ ക്യൂവാണ്. ഇദ്ദേഹത്തിന്റെ കൈപ്പുണ്യം കണ്ട് ഫാൻസ് ക്ലബ്ബുകൾ പോലും പലരും തുടങ്ങി. രാവിലെ 11.15 മുതൽ വൈകിട്ട് നാല് മണി വരെയാണ് തിരുകുമാറിന്റെ കട പ്രവർത്തിക്കുക. അത്തരത്തിലാണ് ലൈസൻസ്. പക്ഷെ ഈ സമയത്തിനുള്ളിൽ നൂറ് കണക്കിന് പേർ ഈ കടയിൽ വന്നുപോകും. പാഴ്സൽ സർവീസും ലഭ്യമാണ്.

റൊട്ടികൾ, വെറൈറ്റി ദോശകൾ, കറികൾ, പാൻകേക്ക്സ് എന്നിവയെല്ലാം ദോശാ സെന്ററിലുണ്ട്. പക്ഷെ ഫുൾ വെജിറ്റേറിയനും മേലെയാണ് ഈ ദോശക്കട. മൃഗക്കൊഴുപ്പോ നെയ്യോ പോലും ഉപയോഗിക്കാത്ത വീഗൻ ഫൂഡ് സ്്റ്റോൾ ആണിത്. ലോകത്തെ അത്തരത്തിലുള്ള ആദ്യത്തെ ദോശക്കടയെന്ന റോക്കോർഡും തിരുകുമാറിന് സ്വന്തം.

Also read… തന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ ജയസൂര്യ സ്വകാര്യവീഡിയോ പ്രചരിപ്പിച്ചു; ആരോപണവുമായി മുന്‍കാമുകി

[1]

Meet Thiru Kumar, 'Dosa Man' of New York.

تم نشره بواسطة ‏‎Karried[2]‎‏ في 23 مايو، 2017

 

Endnotes:
  1. : https://www.facebook.com/KarriedNews/videos/404042726648623/
  2. Karried: https://www.facebook.com/KarriedNews/
  3. മിസ്റ്റർ വർക്കി ഇൻ ടർക്കി – എം . ഡൊമനിക് എഴുതിയ നർമ്മ കഥ.: https://malayalamuk.com/mr-warky-in-turkey-a-humorous-story-by-dominic/
  4. ഭക്ഷണം ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞു’; ബഹ്‌റൈനില്‍ സഹതാമസക്കാരനെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു, സംഭവം നടന്നത് ലേബര്‍ ക്യാമ്പില്‍….: https://malayalamuk.com/man-kills-roommate-in-row-over/
  5. ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ ? അവിടെ ജോലി ചെയ്ത സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണ്ടേ; മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍: https://malayalamuk.com/sujith-bhakthan-facebook-post-on-wayanad-elephant-attack-tragedy/
  6. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  7. ഒരു മണ്ടൻ്റെ സ്വപ്‌നങ്ങൾ-12 : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അവസാന അദ്ധ്യായം: https://malayalamuk.com/mandente-swapnagal-novel-last-chapter-12/
  8. “​ക​ട്ട പ​ണം തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി’..! ആ​ഷി​ഖ് അ​ബു​വി​നെ പ​രി​ഹ​സി​ച്ച് മറുപടിയുമായി ഹൈ​ബി ഈഡൻ; ശൂ..​ശൂ..​ഡേ​റ്റ്..! ചെ​ക്കി​ലെ തീ​യ​തി​യി​ൽ ആ​ഷി​ഖി​നെ പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​രും, പോര് മുറുകുന്നു…..: https://malayalamuk.com/karuna-controversy-aashiq-abu-against-sandeep-warrier-and-hibi-eden/

Source URL: https://malayalamuk.com/newyork-indian-tattukada/