നേഴ്സുമാരുടെ ഒരു ശതമാനം ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധറാലിയുമായി എൻഎച്ച്എസ് ജീവനക്കാർ. 65 വയസ്സുള്ള നേഴ്സിന് പ്രതിഷേധറാലി സംഘടിപ്പിച്ചതിന് 10000 പൗണ്ട് പിഴ ചുമത്തി പോലീസ്

by News Desk | March 8, 2021 4:27 am

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിനെതിരെ ബ്രിട്ടൻെറ അതിജീവനത്തിൻെറ മുന്നണി പോരാളികളായ നേഴ്സുമാർക്ക് 1 % മാത്രം നിർദിഷ്ട ശമ്പളവർധനവ് പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം പുകയുന്നു. മാഞ്ചസ്റ്ററിൽ സിറ്റി സെൻററിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പോലീസ് പിഴ ചുമത്തി. പ്രതിഷേധറാലി സംഘടിപ്പിച്ചതിന് 65 വയസ്സുള്ള എൻഎച്ച്എസ് നേഴ്സിനാണ് പിഴ ചുമത്തപ്പെട്ടത്. മറ്റൊരു ജീവനക്കാരനെ അറസ്റ്റുചെയ്യുകയും 200 പൗണ്ട് പിഴ ചുമത്തുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് നിയമപ്രകാരം പൊതുസമ്മേളനങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പിഴയും അറസ്റ്റും നടന്നിരിക്കുന്നതെന്നാണ് പോലീസിൻെറ വിശദീകരണം.

സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നേഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തത്തത് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് ബ്രിട്ടൺ സാക്ഷ്യം വഹിക്കും എന്നതിന്റെ സൂചനയാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

Endnotes:
  1. നേഴ്സുമാർക്ക് നേരത്തെ നിശ്ചയിച്ച ശമ്പളവർദ്ധനവ് 2.1%. വിവാദമായ വെളിപ്പെടുത്തലുകൾ നടത്തിയത് എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ്. 1 % ശമ്പളവർധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി: https://malayalamuk.com/pay-rise-was-set-to-be-more-than-two-percenatge/
  2. ശമ്പള വർദ്ധനവിനെതിരെ മാഞ്ചസ്റ്ററിൽ പ്രതിഷേധം സംഘടിപ്പിച്ച എൻഎച്ച്എസ് നേഴ്സ് കാരെൻ റെയ്‌സ്മാന് 10,000 പൗണ്ട് പിഴ. സാമൂഹിക അകലം പാലിച്ച് പ്രതിഷേധം നടത്തിയിട്ടും പിഴ ചുമത്തിയ പോലീസ് നടപടിയ്ക്കെതിരെ റെയ്‌സ്മാൻ. കേസ് ഹൈക്കോടതിയിലേയ്ക്ക്: https://malayalamuk.com/nhs-employee-karen-reyesman-fined-10000-pound/
  3. മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സേവനത്തിനും സമർപ്പണത്തിനും അംഗീകാരം. സ്കോട്ട് ലൻഡിൽ എൻ എച്ച് എസ് ജീവനക്കാർക്ക് 4% ശമ്പള വർധനവ്: https://malayalamuk.com/recognition-for-the-service-and-dedication-of-nurses/
  4. യുകെയിലെ പുതിയ ശമ്പള വർധനവിൽ നഴ്സുമാരില്ല. 900,000 പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ചാൻസലർ റിഷി സുനക്. ഡോക്ടർമാർ, പോലീസ്, അധ്യാപകർ തുടങ്ങിയവരുടെ ശമ്പളം വർധിക്കും.: https://malayalamuk.com/chancellor-rishi-sunak-announces-pay-hike-for-900000-public-sector-employees/
  5. എൻഎച്ച്എസ് നഴ്സുമാരുടെ ശമ്പളവർദ്ധനവ്: സർക്കാരിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ യൂണിയനുകൾ സമരമുഖത്തേയ്ക്ക്. ന്യായീകരിച്ച് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്: https://malayalamuk.com/more-unions-go-on-strike-to-pressure-government/
  6. ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും മുൻപിൽ കെ സുരേന്ദ്രൻ; പിണറായിക്കും ശെെലജയ്‌ക്കും 100ൽ 46% പിന്തുണ, ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ സമഗ്രമായ അഭിപ്രായ സര്‍വേ…..: https://malayalamuk.com/asianet-news-c-fore-survey-result-live-upd/

Source URL: https://malayalamuk.com/nhs-employees-protest-against-one-percent-pay-rise-for-nurses/