അംബാനിയുടെ വസതിക്കു മുന്നിലെ സ്ഫോടക വസ്തുക്കളടങ്ങിയ കാർ, ഉടമസ്ഥന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ അറസ്റ്റ്, പിന്നിൽ മലയാളി സ്ത്രീയും എന്ന് സൂചന…

by News Desk 6 | April 7, 2021 4:47 am

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് കരുതുന്ന മൻസൂഖ് ഹിരൺ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ട്രെയിൻ യാത്രയിൽ ഹിരണിനെ ഒപ്പം കൂട്ടിയതിനു ശേഷം കൊലയാളികൾക്കു കൈമാറിയെന്നാണു നിഗമനം.

വാസെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണു ഹിരണിന്റെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയത്. വാസെയെ ഇതേ ട്രെയിനിൽ കയറ്റിയാണു സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കേസിൽ മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

Endnotes:
  1. നടനും എംഎൽഎയുമായ മുകേഷ് വീണ്ടും വിവാദത്തിൽ; പോസ്റ്റിന് താഴെ കമന്റിട്ടയാളുടെ തന്തക്ക് വിളിച്ചെന്ന് ആക്ഷേപം, ഫേക്ക് ഐഡി എന്ന് താരം: https://malayalamuk.com/actor-mukeshs-mass-reply-for-the-follower-goes-viral/
  2. സഹോദരന്‍ പാപ്പരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഏറ്റെടുക്കാൻ മുകേഷ് അംബാനി; ഫൈവ് ജി സേവനങ്ങളിലേക്ക് ജിയോയുടെ ചുവടുവയ്പ്പ്…..: https://malayalamuk.com/reliance-industries-may-bid-for-anils-rcom-in-bankruptcy/
  3. ”ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല” മീടൂ ക്യാമ്പയിനില്‍ കുടുങ്ങിയ നടൻ മുകേഷിനെ വീണ്ടും വേട്ടയാടി നേരത്തെ ആദ്യ ഭാര്യ സരിത ഉന്നയിച്ച ആരോപങ്ങങ്ങൾ….: https://malayalamuk.com/saritha-mukesh-reveals-reason/
  4. അനിൽ അംബാനിയുടെ രാജ്യത്തിന് പുറത്തുള്ള 5300 കോടിയുടെ സ്വത്തുക്കൾ ചൈനീസ് ബാങ്കുകള്‍ കൊണ്ടു പോകും; കോടികളുടെ ഷോപ്പിംഗ് ബില്ലുകൾ പറ്റി യു.കെ. കോടതിയിൽ അംബാനിയുടെ രസകരമായ മറുപടി: https://malayalamuk.com/not-lavish-very-disciplined-lifestyle-anil-ambani-tells-uk-court/
  5. നിങ്ങൾ ലാൽ സാറിനെ ഒന്ന് കൊണ്ടുപോകുമോ ? അല്ലെ സൂപ്പർ സ്റ്റാർ അഭിനയിക്കില്ല എന്ന പറയുന്നത്; അഭിമാനം കൊണ്ട് രോമാഞ്ചം തോന്നിയ നിമിഷം, മുകേഷ് പറയുന്നു: https://malayalamuk.com/mohanlal-mukesh-touching-incident/
  6. ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പണം നൽകിയത് ചേട്ടന്‍ ; നന്ദി പറ‍ഞ്ഞ് അനില്‍ അംബാനിയുടെ കുറിപ്പ്: https://malayalamuk.com/anil-ambani-thanks-elder-brother-mukesh-ambani-after-rs-550-crore-bailout/

Source URL: https://malayalamuk.com/nia-takes-sachin-vaze-to-mumbais-cst-station-to-recreate-crime-scene-visuals-out/