നല്ല ആരോഗ്യത്തിന് ആരോഗ്യ മേഖല പ്രതിജ്ഞാ ബദ്ധം: ലോക ആരോഗ്യ ദിനത്തിൽ ഡോക്ടർ എ. സി. രാജീവ്‌ കുമാർ എഴുതുന്ന ലേഖനം

by News Desk | April 7, 2021 12:56 am

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഒരു നവയുഗ ആരോഗ്യലോകം നിർമിതി അതാകണം ഈ ആരോഗ്യദിന സന്ദേശം.
ആരോഗ്യ രക്ഷാരംഗത്തെ, ആയുരാരോഗ്യ പരിപാലനരംഗത്തെ അസമത്വം നിലനിൽക്കുന്നു എന്ന വസ്തുത മനസ്സിലാക്കാൻ ഇട വന്ന ഒരു മഹാമാരിയുടെ കാലത്താണ് നാം ഇന്ന് നിൽക്കുന്നത്.
ലോകരാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് ഈ മഹാമാരി ചെറുത്തു നില്ക്കാൻ ആവശ്യമായ ശേഷി ഉണ്ടായിരുന്നു. എന്നാൽ പല രാജ്യങ്ങൾക്കും ഇതിനാവാതെ വന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാനായി.
പാർപ്പിടം പരിസരം തൊഴിലിടം വിദ്യഭ്യാസ സ്ഥലങ്ങളിലെ അനാരോഗ്യകരമായ സാഹചര്യം, പരിസരമലിനികരണം, അന്തരീക്ഷ മലിനീകരണം എല്ലാം കൂടി ഒഴിവാക്കാൻ ആവാത്ത ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ അസ്വസ്ഥതകൾ മൂലമുള്ള ജീവപായം വരെ നേരിടേണ്ടി വരുന്നു. ഇത് ലോക രാജ്യങ്ങളിൽ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥക്കും ഇടയാക്കും. തടയാൻ ആവുന്ന ഈ ഒരവസ്ഥ ഒരു പരിഷ്കൃത ലോകത്തിന് അഭികാമ്യം അല്ല.

ആരോഗ്യരക്ഷാ പ്രവർത്തന രംഗത്തെ അസമത്വം ഒഴിവാക്കാൻ ആവശ്യം ആയതെല്ലാം ലോകാരോഗ്യ ദിനത്തോടെ ആരംഭിച്ചു. 2021 ഡിസംബറോടെ പരിഹൃതമാകും വിധം ഊർജിത പ്രവർത്തനം ആണ് ഈ ലോകാരോഗ്യ ദിനത്തോടെ ലക്ഷ്യം ആക്കുന്നത്. ലോകത്ത് എവിടെയും നല്ല ആരോഗ്യത്തിന് ആരോഗ്യ മേഖല പ്രതിജ്ഞാ ബദ്ധം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

Endnotes:
  1. ശാരദ ചിട്ടി തട്ടിപ്പ്: മുൻകൂർ ജാമ്യം, രാജീവ് കുമാർ കോടതിയിൽ കീഴടങ്ങി: https://malayalamuk.com/kolkata-rajeev-kumar-surrenders-gets-bail/
  2. ആയുരാരോഗ്യം – ചക്കയുടെ സവിശേഷതകൾ : ഡോക്ടർ എ. സി. രാജീവ്‌ കുമാർ: https://malayalamuk.com/ayurarogyam-chakayude-savisheshthakal/
  3. ആയുരാരോഗ്യം – ആരോഗ്യം യുവാക്കളിൽ : ഡോക്ടർ എ. സി. രാജീവ്‌ കുമാർ: https://malayalamuk.com/health-in-young-people/
  4. ലോക് ഡൗൺ പുനരധിവാസം. ഭാഗം – 3 : ഡോക്ടർ എ. സി. രാജീവ്‌ കുമാർ: https://malayalamuk.com/aurarogyam-lockdown-by-rajeev-kumar-punaradhivasam-part-3/
  5. ആയുരാരോഗ്യം – യോഗ : ഡോക്ടർ എ. സി. രാജീവ്‌ കുമാർ: https://malayalamuk.com/lifestyle-yoga/
  6. യോഗ : മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്: https://malayalamuk.com/yoga-for-the-health-of-mind-and-body/

Source URL: https://malayalamuk.com/on-world-health-day-article-written-by-dr-a-c-rajeev-kumar/