ഭാരത് ഇലക്ട്രോണിക്സിൽ 110 ഒഴിവ്, ശമ്പളം: 30,000-1,20,000 രൂപ

by News Desk | September 27, 2019 2:37 pm

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എൻജിനീയറുടെ 60 ഒഴിവുകളിലേക്കും അപ്രന്റിസിന്റെ 50 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

50 ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റിസ്

പരസ്യ നമ്പർ: 12930/64/HRD/GAD/03

മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലാണ് അവസരം: ഒരു വർഷമാണ് പരിശീലനം.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.

2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

സ്റ്റൈപ്പൻഡ്: 11110 രൂപ.

[1]

30 സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ1

2019 സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCO റാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കാണ് അവസരം. 3/5 വർഷത്തേക്കാണ് നിയമനം.

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ് മതി).

ഉയർന്നപ്രായം: 50 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: 30000-120000 രൂപ.

30 എൻജിനീയർ

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയർ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനം. ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.in

ഐടിഐ അപ്രന്റിസ്

ഐടിഐക്കാർക്ക് ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപിന് അവസരം. എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡിഎൻഎം, സിഒപിഎ/ പിഎഎസ്എഎ, ടർണർ, വെൽഡർ, മെഷീനിസ്റ്റ്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ആൻഡ് ഇലക്ട്രോപ്ലേറ്റർ വിഭാഗങ്ങളിൽ സെപ്റ്റംബർ 24നും ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിൽ 25നുമാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: 2016 ജൂൺ ഒന്നിനോ അതിനു ശേഷമോ ഐടിഐ പാസായവരായിരിക്കണം.

ഉയർന്നപ്രായം: 21 വയസ്.

വിശദവിവരങ്ങൾക്ക്: www.bel-india.in

[2]

Endnotes:
  1. [Image]: http://www.faithinfosys.com
  2. [Image]: http://www.faithinfosys.com
  3. സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 296 ഒഴിവുകൾ ,ശമ്പളം: 22,150- 24,110 രൂപ…: https://malayalamuk.com/opportunities-at-sail/
  4. എയർ ഇന്ത്യയിൽ 258 ഒഴിവ്: https://malayalamuk.com/opportunity-air-india-2/
  5. നവോദയ വിദ്യാലയങ്ങളില്‍ ടീച്ചര്‍, എല്‍.ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെ 2370 ഒഴിവുകള്‍: https://malayalamuk.com/opportunity-8/
  6. യുപിഎസ്‌സി വഴി ജിയോളജിസ്റ്റ്/ ജിയോ സയന്റിസ്റ്റ്: https://malayalamuk.com/upac-geologist-gio-scientist/
  7. ന്യൂക്ലിയർ പവർ കോർപറേഷനിൽ 137 ഒഴിവ്, ശമ്പളം: 10,500-35,400 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 6 .: https://malayalamuk.com/education-notifications-nuclear-power-corporation-recruitment/
  8. ബ്രോഡ്കാസ്റ്റ് എൻജിനീയറിങ്ങിൽ 90 ഒഴിവ്, ശമ്പളം:17,916– 30,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 12: https://malayalamuk.com/opportunity-4/

Source URL: https://malayalamuk.com/oppurtunities-at-bharath-electronics/