നെഗറ്റീവ് ചിന്ത പറഞ്ഞു പരത്തി ബിജെപി വോട്ട് യുഡിഎഫിലേക്ക് പോയെന്ന് ശ്രീധരൻ പിള്ള; ശബരിമലയെ പോലും ബിജെപിക്കെതിരായി ഉപയോഗിച്ചു

by News Desk 6 | May 20, 2019 7:25 am

കോഴിക്കോട്: ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. യുഡിഎഫിന്‍റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങൾ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു.

  താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചു, താൻ കിട്ടിയവരെ എല്ലാം അടിച്ചു; പോലീസുകാർക്ക് ഒന്നും ചെയ്യാനായില്ല, രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാൽ ബിജെപിക്ക് പറയത്തക്ക സാധ്യത കൽപ്പിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്സിറ്റ് പോളുകൾ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

Source URL: https://malayalamuk.com/p-s-sreedharan-pillai-reaction-on-exit-poll/