നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം നൽകിയാൽ ഇവർക്ക് ഭാര്യ ഭർത്താക്കന്മാരായി ജീവിതം തുടരാൻ അത് സഹായിക്കും. ഇതുവരെ 435 പൗണ്ട് ലഭിച്ചു

by News Desk | December 25, 2020 4:31 am

ടോം ജോസ് തടിയംപാട്

കൊറോണമൂലം വളരെ പരിമിതമായ സാഹചര്യത്തിലാണെങ്കിലും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കാൻ തയാറെടുക്കുന്ന നിങ്ങൾ ദയവായി ഈ കുടുംബത്തിന്റെ കണ്ണുനീർ കാണാതിരിക്കരുത്, നിങ്ങളുടെ ചെറിയ സഹായം ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിന്റെ ജീവൻ രക്ഷിക്കാൻ ഉപകരിക്കും. മാത്യുവിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 435 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.

ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവർ ജോലികൊണ്ടും ഭാര്യയും ഹൈസ്കൂൾ വിദ്യാർത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിന്റെ ജീവിതം തകർന്നടിയുന്നത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്. ജോലികഴിഞ്ഞു വന്ന മാത്യുകുട്ടിയെ ദേഹസ്വാസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവശിച്ചപ്പോൾ അറിയുന്നത് കിഡ്‌നിയുടെ പ്രവർത്തനം നിലക്കാറായി എന്നാണ് അന്നുമുതൽ തുടങ്ങിയ ഡയാലിസ് ഇന്നും തുടരുന്നു. കൃഷിക്കാരനായ പിതാവിന് മറ്റു വരുമാനമൊന്നും ഇല്ലാതെ കുടുംബവും കഷ്ടത്തിലായി .

മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നൽകാൻ ഭാര്യ തയ്യാറാണ്. പക്ഷെ മാറ്റിവയ്ക്കാൻ പണം വേണം. ഫ്രീ ആയി ചെയ്തുതരും എന്ന് പരസ്യ൦ കണ്ടു അവിടെ എത്തുമ്പോൾ മിനിമം 5 ലക്ഷമാണ് അവർ ചോദിക്കുന്നത്. കൂടാതെ ഓപ്പറേഷന് ശേഷമുള്ള ചികിത്സയ്ക്കും പണം വേണം. ഇതുതാങ്ങാൻ ഈ കുടുബത്തിന് ആവതില്ല. നിങ്ങളെകൊണ്ട് കഴിയുന്നത് താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ അക്കൗണ്ടിൽ നൽകുക. ഈ ക്രിസ്തുമസ് ഈ കുടുംബത്തിന് ഒരു കൈതാങ്ങാകട്ടെ. ഞങ്ങളെ മാത്യുക്കുട്ടിയുടെ വിവരങ്ങൾ അറിയിച്ചത് കീരിത്തോടിലെ സാമൂഹിക പ്രവർത്തകനായ അജീഷ് ജോർജ് ആണ് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ, വാട്ട്സാപ്പ് വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Endnotes:
  1. പൗരത്വ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍…! വരാൻ പോകുന്നത് നോട്ട് നിരോധനത്തെക്കാളും വലിയ രാജ്യം കണ്ട ഏറ്റവും വലിക ക്യൂ ; അംഗങ്ങള്‍ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും…..: https://malayalamuk.com/citizenship-bill-to-enter-lok-sabha-monday-whips-issued/
  2. ‘നിങ്ങളുടെ ഭാവിയില്‍ നിന്നും’ ഇറ്റലിയിൽ നിന്നും ഞാൻ എഴുതുന്നു; കോവിഡ് 19, യുകെയ്ക്ക് ഇറ്റലിയില്‍ നിന്ന് ഒരു കത്ത്: https://malayalamuk.com/francesca-melandri-twitter-trend-the-most-popular-tweets-united-kingdom/
  3. ഇതുവരെ 1256 പൗണ്ട് ലഭിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കളക്ഷന്‍ തുടരുന്നു: https://malayalamuk.com/idukkycharitty-collection/
  4. യുകെ മാര്‍ഷല്‍ ആര്‍ട്‌സിനു പ്രഥമ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി ആലപ്പുഴ സ്വദേശി; പുളിംങ്കുന്നുകരുടെയും പ്രിയങ്കരനായ ടോം മാഷ് എന്ന ടോം ജേക്കബ്: https://malayalamuk.com/tom-jacob-pulinkunnus-first-chief-instructor-for-uk-martial-arts/
  5. കേരളം വിറങ്ങലിച്ചു നില്‍ക്കുന്നു;എന്റെ വീടും വെള്ളം കയറികിടക്കുന്നു;എങ്കിലും ധര്‍മ്മം അനുഷ്ഠിക്കുകയണല്ലോ നാം ചെയ്യേണ്ടത്; ചാരിറ്റി കളക്ഷന്‍ 1055 പൗണ്ട് കഴിഞ്ഞു ദയവായി സഹായിക്കുക: https://malayalamuk.com/idukki-charity-29/
  6. ചേര്‍ത്തലയിലെ ആന്‍സി ഓടുകയാണ്, അപ്പന്റെ വേദന കണ്ട് കരഞ്ഞു തളര്‍ന്ന മകളുടെ അടുത്തേക്ക്; ആഴ്ചയില്‍ മൂന്നുപ്രവശൃം ഡയാലിസിസ് നടത്തേണ്ട ഭര്‍ത്താവിനെയും കൊണ്ട് ചെവികേള്‍ക്കാത്ത മകളുടെ അടുത്തേക്ക്;നമ്മള്‍ ഇത് കാണാതിരിക്കരുത്: https://malayalamuk.com/idukki-charity-27/

Source URL: https://malayalamuk.com/paying-for-your-one-time-meal-will-help-them-to-continue-living-as-husband-and-wife/