മയിലുകള്‍ ഇണ ചേരില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം; മയിലുകള്‍ ഇണചേരുന്നത് കാണാന്‍ തിരക്കോട് തിരക്ക്

by News Desk 1 | June 13, 2017 6:31 pm

മയിലുകള്‍ ഇണ ചേരില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമായതോടെ നേട്ടം കൊയ്ത് ചൂളന്നൂര്‍ മയില്‍ സംരക്ഷണകേന്ദ്രം. ദിവസേന 10 മുതല്‍ 12വരെ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സങ്കേതത്തില്‍ ഇപ്പോള്‍ എത്തുന്നത് 200 മുതല്‍ 300 വരെ ആളുകള്‍. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായത്.

ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭധാരണം നടത്തുന്നതെന്നുമായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയുടെ വിവാദ പ്രസ്താവന. ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയ ഉള്‍പെടെയുള്ള മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. മയിലുകള്‍ ഇണചേരുന്നത് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി പറഞ്ഞതുപോലെയല്ലെന്ന് വ്യക്തമാക്കി യഥാര്‍ത്ഥ ഇണചേരല്‍ രീതിയെക്കുറിച്ച് പ്രത്യേക പഠനക്ലാസും അധികൃതര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. മറ്റ് പക്ഷികളെപ്പോലെയാണ് മയിലും ഇണ ചേരുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനവും ഒപ്പമുണ്ട്.

Endnotes:
  1. കൗമാരതാരം റിയാന്‍ പരാഗിന്റെ മികവിൽ ഈഡനിൽ രാജസ്ഥാന് മിന്നും ജയം: https://malayalamuk.com/riyan-parag-played-a-sensational-knock-and-helped-rajasthan-beat-kolkata/
  2. ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ശരിയല്ല; ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് മേല്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് ബന്ധു, അറസ്റ്റിൽ….: https://malayalamuk.com/jasnas-relative-pours-blackoil-on-high-court-judge-car/
  3. ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്: https://malayalamuk.com/justice-s-manikumar-appointed-as-chief-justice-of-kerala-high-court/
  4. നടിയെ ആക്രമിച്ച കേസ് ശക്തമായി ഇടപെട്ട് ഹൈക്കോടതി. വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു: https://malayalamuk.com/high-court-intervenes-strongly-in-case-of-assault-on-actress/
  5. മലയാളി താരം സഞ്ജു സാംസന്റെ മികവിൽ രാജസ്ഥാന് വിജയം; പത്തുപോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി റോയൽസ്: https://malayalamuk.com/rajasthan-royals-win-by-7-wickets/
  6. പെട്ടെന്നുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം നിരോധിച്ച് ഹൈക്കോടതി; ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്നും കോടതി: https://malayalamuk.com/highcourt-banned-sudden-harthal/

Source URL: https://malayalamuk.com/peacocks-judges-opinion-viral/