ഋതുക്കളേ നിങ്ങള്‍ മുഖംതിരിക്കുക – ബീന റോയിയുടെ കവിത

by News Desk 1 | September 30, 2017 2:30 am

ഋതുക്കളേ നിങ്ങള്‍ മുഖംതിരിക്കുക
…………………………………………..

വിജനമായ
പൊന്തക്കാട്ടില്‍
ഈച്ചയാര്‍ക്കുന്നൊരു
ജഡം

ദയയ്ക്കുവേണ്ടി
യാചിക്കുന്നവണ്ണം
ആകാശത്തേക്ക്
തുറന്നുവച്ച
മിഴിയിണകള്‍

പുറത്തുവരാത്ത
നിലവിളിയുടെ
വേദനയില്‍
കോടിപ്പോയ
ചുണ്ടുകള്‍

മുത്തുകളടര്‍ന്ന
പാദസരത്തില്‍
മരിച്ചുകിടക്കുന്ന
നൃത്തച്ചുവടുകള്‍

ആര്‍ത്തിമൂത്ത
കഴുകന്റെ റാഞ്ചലില്‍
പിഞ്ഞിക്കീറിയ
കുഞ്ഞുടുപ്പ്

വിളറിത്തിണര്‍ത്ത
പിഞ്ചുശരീരത്തില്‍
ഹിംസ്രമൃഗത്തിന്റെ
വിരല്‍നഖപ്പാടുകള്‍

കല്ലേറ്റു പിളര്‍ന്ന
തലയോട്ടിയില്‍
ഇപ്പോഴും
മരിക്കാതെ
ബാക്കിയായ
സ്വപ്നങ്ങള്‍

തളംകെട്ടിയ
ചോരയിലരിച്ച്
വിശപ്പടക്കുന്ന
ചോണനുറുമ്പുകള്‍

പിച്ചവച്ചുതുടങ്ങിയ
ജീവിതത്തില്‍നിന്ന്
അകാലത്തില്‍
പടിയിറക്കപ്പെട്ടവള്‍

കാത്തുപാലിക്കേണ്ടവന്‍
നിര്‍ദ്ദയം പിഴുതെടുത്ത
പൂമൊട്ടിന്റെ
ചതഞ്ഞ ശരീരം

ജനനിയെ
കാമിക്കുന്നവന്
വിശപ്പടക്കുവാന്‍,
മകള്‍ വെറും
ലഘുഭക്ഷണം

പിണത്തെയും
ഭോഗിക്കുന്നവന്
കഴുമരം
മറ്റൊരാനന്ദമാര്‍ഗ്ഗം

ഋതുക്കളേ,
നിങ്ങള്‍
മുഖംതിരിക്കുക…
ഇനിയുമിവിടെ
പൂക്കള്‍
കൊഴിയാതിരിക്കുവാന്‍
വസന്തത്തെ
ഈ ഭൂമിയില്‍നിന്ന്
എന്നേയ്ക്കുമായി
കുടിയിറക്കുക…

ബീന റോയ്

Endnotes:
  1. ‘നിങ്ങളുടെ ഭാവിയില്‍ നിന്നും’ ഇറ്റലിയിൽ നിന്നും ഞാൻ എഴുതുന്നു; കോവിഡ് 19, യുകെയ്ക്ക് ഇറ്റലിയില്‍ നിന്ന് ഒരു കത്ത്: https://malayalamuk.com/francesca-melandri-twitter-trend-the-most-popular-tweets-united-kingdom/
  2. എൻഐടി അധ്യാപികയെന്ന് കള്ളം പറഞ്ഞ് വിലസി; അതിദാരുണം കുഞ്ഞിന്റെ മരണം; സിലി മരിച്ചുവീണത് ജോളിയുടെ മടിയിൽ: https://malayalamuk.com/koodathayi-murder-jolly-police/
  3. അയർലണ്ടിൽ മരിച്ച ബീനയുടെ ഭർത്താവായ ജോർജ്ജിന്റെ വാക്കുകൾ മലയാളികളുടെ നൊമ്പരമാകുന്നു… “ആശുപത്രി കിടക്കയുടെ സമീപം ഇരുന്ന് ബീനയുടെ കൈയ്യില്‍ മുറുക്കി പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പുതുജീവനും ധൈര്യവും ഞാൻ കണ്ടിരുന്നു…” എന്നാൽ നഴ്സുമാർ വിളിച്ച ആ സംഭാഷണത്തിൽ ഞാൻ…: https://malayalamuk.com/beena-husband-sharing-the-memories-of-her-wife/
  4. പൗരത്വ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍…! വരാൻ പോകുന്നത് നോട്ട് നിരോധനത്തെക്കാളും വലിയ രാജ്യം കണ്ട ഏറ്റവും വലിക ക്യൂ ; അംഗങ്ങള്‍ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും…..: https://malayalamuk.com/citizenship-bill-to-enter-lok-sabha-monday-whips-issued/
  5. കൊറോണ ഭീതിയിൽ കഴിയുന്ന യുകെ മലയാളികൾക്ക് സഹായകരമായി ഡോ : ബീന അബ്ദുൾ നൽകുന്ന വീഡിയോ സന്ദേശം കാണുക: https://malayalamuk.com/doctor-beena-abduls-message/
  6. കൂടത്തായി കൊലപാതകങ്ങളും, തട്ടിപ്പു ജോത്സ്യനും; കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത തകിടും അതിലെ പൊടിയും, കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാറിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ: https://malayalamuk.com/who-is-krishnakumar-the-astrologer-linked-to-kerala-serial-killer/

Source URL: https://malayalamuk.com/poem-by-beena-roy/