പോര്‍ക്ക് വിന്താളൂ – ഗോവന്‍ സ്റ്റൈല്‍

by admin | May 10, 2015 8:55 am

1)പോര്‍ക്ക് 1 കിലോ
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റല്‍ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശര്ക്കര 25 ഗ്രാം
മഞ്ഞള്‌പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ് (50 മില്ലി)
3) ടോമടോ 1 എണ്ണം
4)ഓയില്‍ 2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വിന്താളൂ മസാല ആണ് ഈ ഡിഷിന്റെ കാതല്‍ . വിന്താളൂ എന്ന പേര് പോര്‍ട്ടുഗീസ്‌ “carne de vinha d’alhos”ല്‍  നിന്നും ഉണ്ടായതാണ്. വിന്താളൂ മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകള്‍ വിനാഗിരിയില്‍ ചേര്‍ത്ത് അരച്ച് എടുക്കുക്കുക
ഒരു പാനില്‍ ഓയില്‍ ചുടാക്കി ഫൈന്‍ ആയി ചോപ് ചെയ്ത 2 സബോള ,ടോമാടോ 2 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക .സബോള ഗോള്‍ഡന്‍ നിറമായി കഴിയുമ്പോള്‍ അരച്ചുവച്ച മസാലയും ചേര്‍ത്ത് വഴറ്റുക .മസാല കുക്ക് ആയി കഴിയുമ്പോള്‍ പോര്‍ക്, ചേര്‍ത്ത് വീണ്ടും വഴറ്റി ആവശ്യത്തിനു വെള്ളവും ,ഉപ്പും ചേര്‍ത്ത് മൂടി വച്ച് കുക്ക് ചെയൂക .പോര്‍ക്ക് വെന്തുകഴിയുമ്പോള്‍ മൂടിതുറന്നു വച്ച് ഗ്രേവി കുറുകുന്നത് വരെ ചെറിയ തീയില്‍ വയ്ക്കുക. ഗ്രേവി കുറുകി കഴിയുമ്പോള്‍ ചൂടോടെ വിളമ്പുക.( മസാല അരക്കുമ്പോള്‍ കുറച്ചു ഗോവന്‍ കോക്കനട്ട് ഫെനി കൂടി ചേര്‍ത്താല്‍ ഈ മസാല പ്രെസെര്‍വ് ചെയ്തു കേടു കുടാതെ സുഷിക്കാന്‍ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കന്‍ എന്നിവ ഉപയോഗിച്ചും വിന്താളൂ ഉണ്ടാക്കുമെങ്കിലും പോര്‍ക്ക് ആണ് ഒതെന്റിക് വിന്താളൂവിനായി ഉപയോഗിക്കുനത്)

 

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്

 

 

 

Endnotes:
  1. ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണ്; വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ ഇടപെടണം; ഗോവന്‍ ആര്‍ച്ച് ബിഷപ്പ്: https://malayalamuk.com/indian-constitution-in-danger-writes-goa-s-archbishop-filipe-neri-ferrao/
  2. വീക്കെന്‍ഡ് കുക്കിംഗ്; ഗോവന്‍ പോര്‍ക്ക് സൊര്‍പ്പൊട്ടല്‍: https://malayalamuk.com/weekend-cooking-goan-pork-sorpotel/
  3. മോഷ്ടിക്കപ്പെടുന്ന പാസ്‌പോര്‍ട്ടുകള്‍ വിറ്റഴിക്കുന്നു; ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ തീവ്രവാദികള്‍ക്ക് ലോട്ടറി പോലെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: https://malayalamuk.com/the-mail-secures-uk-passport-2-500-people-smuggler/
  4. മുന്നറിയിപ്പിനെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ തിരക്ക്; പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു: https://malayalamuk.com/passport-panic-website-down-as-3-5m-told-to-renew-by-today-or-face-being-blocked-from-eu/
  5. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഹോളിഡേകള്‍ക്കായി പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അവസരം ഇന്നു കൂടി മാത്രം; നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ 3.5 മില്യന്‍ ആളുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍…: https://malayalamuk.com/holidaymakers-face-friday-deadline-renew-passport-case-no-deal-brexit/
  6. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കില്ല; കുട്ടികളെ സ്‌പോര്‍ട്‌സില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പഠനം: https://malayalamuk.com/children-should-not-stop-playing-sport-in-run-up-to-exams-as-it-has-no-impact-on-results-study-suggests/

Source URL: https://malayalamuk.com/pork-vinthaloo/