അവർ എല്ലാം എന്നെ അകറ്റി നിർത്തി, നോക്കുന്നതുപോലും പേടിയോടെ….! 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗം; എന്റെ പുറത്തും അകത്തും വേദനയാണ്, പ്രഭുലാൽ പറയുന്നു

by News Desk 6 | November 11, 2020 2:44 pm

ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ എന്ന യുവാവ്. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. ഇപ്പോൾ തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്. കൂലിവേല ചെയ്യുന്ന പ്രഭുലാലിന്റെ അമ്മയും അച്ഛനും മകന്റെ ചികിത്സയ്ക്കായി പോകാൻ ഇനി ആശുപത്രികളില്ല. ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറുക് മുഴപോലെ വരുന്ന അവസ്ഥയിലാണിപ്പോൾ പ്രഭുലാൽ. വേദന അസഹനീയമാകുമ്പോൾ പഴുപ്പ് കുത്തിക്കളയും.

തന്റെ ജീവിതത്തിലെ അനുഭവങ്ങെക്കുറിച്ച് പ്രേംലാൽ മനസ്സ് തുറക്കുന്നു.

പ്രേംലാലിന്റെ വാക്കുകൾ ഇങ്ങനെ, സ്‌കൂൾ കാലഘട്ടം മുതൽ എന്റെ മുഖത്തെ കറുപ്പിന്റെ വേദന ഞാൻ അറിഞ്ഞു. കൂട്ടുകാർക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കൺമുന്നിലുണ്ട്. ഒരാൾക്കും കൂട്ടു കൂടാനാകാത്ത… ചേർത്തു നിർത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാൻ ഓർക്കുന്നത്.അങ്ങനെയൊരു വേദന ആർക്കും വരാതിരിക്കട്ടെ.

എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്.ഒരിക്കൽ ഉത്സവസത്തിന് പോയി മടങ്ങാൻ നേരം ബസിൽ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്നും നോക്കാതെ ആ സീറ്റിൽ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറിവിളിച്ചു. അത് ബസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതൽ ബസിൽ കൂടി നിന്ന മുഴുവൻ പേർക്കും ഞാൻ കാഴ്ച വസ്തു ആകുകയായിരുന്നു.

ഇതിനടോകം തന്നെ ആയൂർവേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതിൽ അലോപ്പതിയിൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടർമാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവിൽ എത്തി നിന്നത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയിൽ. അവർ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സർജറി. അപ്പോഴും ഒരു കണ്ടീഷൻ. എന്ന് ഈ മറുകിൻറെ വളർച്ച എന്ന് നിൽക്കുന്നുവോ അന്നേ ആ മാർഗവും എനിക്കു മുന്നിൽ തുറക്കൂ.

വേദനയുടെ ആ നാളുകളിൽ എന്റെ അമ്മയായിരുന്നു എനിക്ക് കൂട്ട്.ചേട്ടൻ ഗുരുലാൽ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച മറ്റൊരു ചാലകശക്തി. എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചും, കളിക്കാൻ മറ്റുള്ളവർക്കൊപ്പം കൂട്ടിയും ചേർത്തു നിർത്തി. അനിയത്തി വിഷ്ണുപ്രിയക്കും ഞാൻ അസാധാരണത്വങ്ങൾ ഏതുമില്ലാത്ത പൊന്നേട്ടനായി.

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി.​കെ. മാ​ധ​വ​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ​നി​ന്ന്​ കോ​മേ​ഴ്​​സി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം ഇ​ന്ത്യ​ൻ ആ​ൻ​ഡ്​ ഫോ​റി​ൻ അ​ക്കൗ​ണ്ടി​ങ്ങി​ൽ ഡി​പ്ലോ​മ സ​മ്പാ​ദി​ച്ചു. ഇ​പ്പോ​ൾ കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി ഹ​രി​പ്പാ​ട് സ​ബ്​ ഡി​വി​ഷ​നി​ൽ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​ഡി ക്ല​ർ​ക്കാ​യി ജോ​ലി​ചെ​യ്യു​ന്നു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​ധു​ര കാ​മ​രാ​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വ​സാ​ന വ​ർ​ഷ എം.​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളാ​ൽ വീ​ടു​ക​ളി​ൽ ത​ള​ച്ചി​ട​പ്പെ​ട്ട​വ​രെ ​ക​ലാ​പ​ര​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ ഏ​റെ താ​ൽ​പ​ര്യം. ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്ക്​ ജീ​വി​ത​കാ​ലം മു​ഴു​വ​നും ഒ​റ്റ​പ്പെ​ട്ട്​ ക​ഴി​യു​ന്ന​വ​രെ കു​റി​ച്ച്​ ഓ​ർ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഈ 24​കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തൊ​ഴി​ലാ​ളി​യാ​യ പി​താ​വ്​ തൃ​ക്കു​ന്ന​പ്പു​ഴ പ്ര​സ​ന്ന​ൻ ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​ണ്. അ​​ദ്ദേ​ഹ​ത്തി​​െൻറ പ​ല ര​ച​ന​ക​ളും പു​സ്​​ത​ക രൂ​പ​ത്തി​ലാ​യി​ട്ടു​ണ്ട്. പു​തി​യ ചി​ല​ത്​ പു​സ്​​ത​ക​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ലോ​ക്ഡൗ​ൺ വ​ന്നു​പെ​ട്ട​ത്. ജ്യേ​ഷ്​​ഠ​ൻ: ഗു​രു​ലാ​ൽ. അ​നു​ജ​ത്തി: വി​ഷ്​​ണു​പ്രി​യ.

Endnotes:
  1. ഇത് എന്റെ രണ്ടാം ജന്മം, മൂന്ന് ദിവസം വെന്റിലേറ്ററിൽ; എന്റെ മുന്നിൽ കണ്ടത് രണ്ട് മൂന്ന് മരണങ്ങൾ, കോവിഡിനെ അതിജീവിച്ച് സംവിധായകൻ എം.എ.നിഷാദ്….: https://malayalamuk.com/covid-19-director-ma-nishad-fb-post-about-his-health/
  2. അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ…; നിങ്ങളെയും പ്രണയം വേദനിപ്പിച്ചോ ? രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥ….: https://malayalamuk.com/true-love-never-has-a-happy-ending-because-there-is-no-ending-to-true/
  3. കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 17 കള്ള ട്രെയിന്‍ യാത്ര: https://malayalamuk.com/autobiography-of-karoor-soman-part-17/
  4. ഒരു കഥയ്ക്കുമപ്പുറം: ജോർജ്ജ് മറ്റം എഴുതിയ കഥ .: https://malayalamuk.com/oru-kadhayukkum-appuram-story-by-george-mattam/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 13 ഗുണ്ടകളുമായുള്ള ഏറ്റുമുട്ടല്‍: https://malayalamuk.com/auto-biography-of-karoor-soman-part-13/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 11 റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര: https://malayalamuk.com/auto-biography-of-karoor-soman-part-11/

Source URL: https://malayalamuk.com/prabhulal-prasannan-kerala-news/