‘സോനാ’ ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണിത്”; ന്യൂയോര്‍ക്കില്‍ റെസ്റ്റോറന്റ് ആരംഭിച്ച് പ്രിയങ്ക ചോപ്ര

by News Desk 6 | March 7, 2021 11:08 am

ഇന്ത്യന്‍ വിഭവങ്ങളുമായി ന്യൂയോര്‍ക്കില്‍ റെസ്റ്റോറന്റ് ആരംഭിച്ച്
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സോനാ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുക. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവര്‍ത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.

‘ന്യൂയോര്‍ക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങള്‍ക്ക് അവതരിപ്പിക്കുന്നതില്‍ ത്രില്ലിലാണ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണിത്” പ്രിയങ്ക ചോപ്ര കുറിച്ചു.

ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ സോന പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നു. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന്റെ പങ്കാളി.

 

 

View this post on Instagram

 

A post shared by Priyanka Chopra Jonas (@priyankachopra)

Endnotes:
  1. ഇടത് രാഷ്ട്രീയവേരുകളുള്ള കുടുംബത്തിൽ നിന്ന് ന്യൂസിലന്‍ഡിലെ ആദ്യ ‘മലയാളി’മന്ത്രി. ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചരിത്രം കുറിച്ച് പ്രിയങ്ക രാധാകൃഷ്ണന്‍: https://malayalamuk.com/new-zealands-first-malayalee-minister-from-a-family-with-leftist-political-roots/
  2. ഇത് എന്റെ രണ്ടാം ജന്മം, മൂന്ന് ദിവസം വെന്റിലേറ്ററിൽ; എന്റെ മുന്നിൽ കണ്ടത് രണ്ട് മൂന്ന് മരണങ്ങൾ, കോവിഡിനെ അതിജീവിച്ച് സംവിധായകൻ എം.എ.നിഷാദ്….: https://malayalamuk.com/covid-19-director-ma-nishad-fb-post-about-his-health/
  3. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 28 കേരളത്തിലെ അനുഭവങ്ങള്‍: https://malayalamuk.com/autobiography-of-karoor-soman-part-28/
  4. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 27 കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര: https://malayalamuk.com/autobiography-of-karoor-soman-part-27/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 23 പഞ്ചാബിലെ കന്യാസ്ത്രീകള്‍: https://malayalamuk.com/autobiography-of-karoor-soman-2/

Source URL: https://malayalamuk.com/priyanka-chopra-opens-indian-cuisine-restaurant-sona-in-newyork/