ലെസ്റ്റർ മലയാളികളുടെ പൊതുകൂട്ടായ്‌മയായ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ഓൺലൈൻ സൂം മീറ്റ് ആയി നടത്തി. പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

by News Desk | March 7, 2021 10:13 am

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സിറ്റിയിൽ മലയാളി കുടുബങ്ങൾക്ക് ഒത്തു ചേരാൻ പറ്റിയ രീതിയിൽ ആഘോഷങ്ങൾ ‌ സംഘടിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലം എൽകെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിക്ക് വേണ്ടി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ആശങ്കകൾ നിറഞ്ഞ ഒരു കാലത്തുകൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോകുന്നെങ്കിലും, തീർച്ചയായും ഇതെല്ലാം കടന്നു പോകുമെന്നും, സ്വന്തം നാട് വിട്ട് പ്രവാസഭൂമിയിൽ ഒരൊറ്റ സമൂഹമെന്നനിലയിൽ നിലയിൽ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളാണ് നമ്മളെന്നതിന്റെ അഭിമാനവും യോഗം പങ്കുവച്ചു.

‘ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്‌നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും സവിനയം പുതിയ വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു . പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉൾപ്പെടുന്ന ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ 2021 – 2022 വർഷത്തെ സാരഥികളെ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ അംഗീകാരവും ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ തുടർന്നുള്ള ഭാവി പരിപാടികളിലും നിങ്ങളുടെ സഹകരണവും സാന്നിധ്യവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു .’- ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

2021-2022 ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:

പ്രസിഡന്റ്- ലൂയിസ് കെന്നഡി
വൈസ് പ്രസിഡന്റ്- ബിജു ചാണ്ടി
സെക്രട്ടറി- സുബിൻ സുഗുണൻ
ജോയിന്റ് സെക്രട്ടറി- ബിജു മാത്യു
ട്രഷറർ – ജെയിൻ ജോസഫ്
ജോയിന്റ് ട്രഷറർ – അലക്സ് ആൻഡ്രൂസ്

കമ്മിറ്റി അംഗങ്ങൾ

അനിൽ മർക്കോസ്
ബിനു ശ്രീധരൻ
അനു അമ്പി
മനു പി ഷൈൻ
ഷിബു തോമസ്
ജിതിൻ കെ.വി.
സനിഷ് വി എസ്
രമ്യ ലിനേഷ്
ലിജോ ജോൺ
അജീഷ് കൃഷ്ണൻ
തോംസൺ ലാസർ
റ്റിന്റോ പോൾ
ജോർജ്ജ് ജോസഫ്
അനീഷ് ജോൺ
ബെന്നി പോൾ
അബി പള്ളിക്കര

Endnotes:
  1. ഇന്റർനെറ്റിലും ചൈനീസ് പാര. ലോക് ഡൗൺ കാലത്ത് അധ്യാപകരും വിദ്യാർത്ഥികളും ആശ്രയിച്ചിരുന്ന സൂം ആപ് കമ്പ്യൂട്ടർ വൈറസ് പരത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ വീഴ്ചകൾ നിരവധി.: https://malayalamuk.com/the-zoom-app-has-spread-the-virus-according-to-the-union-home-ministry/
  2. ലണ്ടൻ: യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രവാസികളായ കേരളാ കോൺഗ്രസ് പ്രവർത്തകർ പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് കെ.എം.മാണിയുടെ ജന്മദിനമായ ഇന്നലെ സ്മൃതി സംഗമം സംഘടിപ്പിച്ചു: https://malayalamuk.com/pravasi-kerala-congress-uk-2/
  3. യുക്മ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ………… വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ ഒരുവർഷക്കാലം യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയം…..: https://malayalamuk.com/uukma-national-agm/
  4. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ തുരത്തിയ ഈ രാജ്യങ്ങളെ പരിചയപ്പെടാം. മുന്നിൽ നിന്ന് നയിച്ച ഭരണാധികാരികളെയും ഒപ്പം ചിട്ടയായി നിയമങ്ങൾ അനുസരിച്ച് കോവിഡിനെ പടികടത്തിയ ജനങ്ങളെയും ആദരവോട് നോക്കി ലോകജനത: https://malayalamuk.com/the-people-of-the-world-respect-the-rulers-who-led-from-the-front-and-the-people-who/
  5. രോഗത്തെ തടയാൻ പുതിയ നിയന്ത്രണങ്ങൾ. ഇംഗ്ലണ്ടിലെയും സ്കോട് ലൻഡിലെയും പുതിയ നിയന്ത്രണങ്ങൾ എന്തൊക്കെ? പരിശോധിക്കാം: https://malayalamuk.com/new-regulations-to-prevent-disease/
  6. കേരളാ കോൺഗ്രസ് (എം ) രാഷ്ട്രീയ നിലപാടിന് പൂർണ്ണ പിന്തുണയുമായി യുകെ യിലെ പ്രവാസി കേരളാ കോൺഗ്രസ്: https://malayalamuk.com/expatriate-kerala-congress-in-the-uk/

Source URL: https://malayalamuk.com/public-association-of-lester-malayalees/