മലയാളികൾക്ക് അഭിമാനമായി എം.എ. യൂസഫലിയുടെ ബര്‍മിങ്ഹാമിലുള്ള വൈ ഇന്റർനാഷണലിന് പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ്

by News Desk 3 | April 26, 2017 8:06 pm

ലണ്ടന്‍: പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് (വൈ ഇന്റർനാഷണൽ)  പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ്. 1965 മുതൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൊടുത്തുവരുന്ന  അവാർഡുകളിൽ ഒന്നാണ് വൈ ഇന്റർനാഷണൽ കരസ്ഥമാക്കിയത്. യുകെയിൽ ഉള്ള ചെറുതും മീഡിയം ബിസിനസ് വിഭാഗത്തിൽ പെടുന്നതുമായ കമ്പനികളെ പ്രോത്സാഹിപ്പിക്കിന്നതിന് വേണ്ടി കമ്പനികളെ നാലായി തിരിച്ചിരിക്കുന്നു. International trade, Innovation, sustainable development and promoting opportunity എന്നിവയാണ്. ഇതിൽ  ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ ആണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ബര്‍മിങ്ഹാം ആസ്ഥാനമായ വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനു ലഭിച്ച അവാര്‍ഡ് ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പ്രചോദനമാകുമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഈ വര്‍ഷത്തെ ക്യൂന്‍സ് അവാര്‍ഡിന് വൈ ഇന്റര്‍നാഷണല്‍ അര്‍ഹമായത് ഏറെ അഭിമാനകരമായ നേട്ടമാണ്. ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ നല്‍കിയ 12.5 ഏക്കറില്‍ പുതുതായി ലോകോത്തര ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്. ഏതാണ്ട് 300 കോടി രൂപയുടെ പദ്ധതിയാണിതെന്നും യൂസഫലി പറഞ്ഞു.

ക്യൂന്‍സ് അവാർഡ് ചിഹ്നം തങ്ങളുടെ പരസ്യത്തിനും മറ്റും ഉപയോഗിക്കുന്നതിന് അവാർഡ് ജേതാക്കൾക്ക് അവകാശം ഉറപ്പുവരുത്തുന്നു. 2017ലെ അവാര്‍ഡ് ജേതാക്കള്‍ക്കു ജൂലൈ മാസത്തിൽ ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കുന്ന പ്രത്യേക സ്വീകരണ പരിപാടിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.  എല്ലാ വര്‍ഷവും എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ ഏപ്രില്‍ 21നാണ് ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

അവാർഡിന് അർഹമായ കമ്പനികൾ താഴെ..

International Trade

Fish4Dogs, Rushock

Majestic.com, Birmingham

Mterasens, Malvern

Oakland International, Redditch

Premier Health Products, Covetnry

Thermoseal Group, Birmingham

Vetcric, Alcester

Y International (UK), Birmingham

Innovation

Allsee Technologies, Birmingham

Coachbuilt GB, Atherstone

Conversion Rate Experts, Rugeley

The Smart Actuator Company, Malvern Wells

Titania, Worcester

Sustainable Development

Carillion, Wolverhampton

Travel de Courcey, Covetnry

Oakland International, Redditch

Promoting Opportuntiy 
Aspire Housing, Newcastle

Endnotes:
  1. മലയാളി താരം ആല്‍ബര്‍ട്ട് ആന്റണി സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യന്‍. ഈ നേട്ടം കൈവരിച്ച യുകെയിലെ ആദ്യ മലയാളി എന്ന ഖ്യാദി ഇനി ആല്‍ബര്‍ട്ടിന്. അഭിമാനത്തോടെ കലാകേരളം ഗ്ലാസ്‌ഗോ.: https://malayalamuk.com/scottish-boxing-tournament/
  2. ‘ഇന്റർവ്യൂ‘ എങ്ങനെ വിജയകരമായി നേരിടാം ? മിന്റാ സോണി, സൈക്കോളജിക്കൽ കൌൺസിലർ എഴുതിയ ലേഖനം.: https://malayalamuk.com/how-to-succeed-interviews/
  3. പ്രൈസ് ക്യാപ് കുറച്ച് ഓഫ്‌ഗം : ഒക്ടോബർ മുതൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ കുറയും: https://malayalamuk.com/prices-cap-cut-off-electricity-and-gas-bills-will-be-cut-from-october/
  4. മോഹന്‍ലാലിനൊപ്പം ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും എത്തുന്നത് കുടുംബ സമേതം, മലയാള സിനിമാലോകം ഒന്നാകെ യുകെയിലേക്ക്, ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി മൂന്നാമത് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ്: https://malayalamuk.com/anand-tv-award-night-2018-birmingham/
  5. താരങ്ങള്‍ എല്ലാവരും എത്തിച്ചേര്‍ന്നു; ആനന്ദ് ടിവി സിനി അവാര്‍ഡിന് ഇന്ന് ബര്‍മിംഗ്ഹാമില്‍ തിരശ്ശീല ഉയരും: https://malayalamuk.com/anand-tv-award-night/
  6. വിവേക് പിള്ള (ലണ്ടന്‍) : എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍; സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്): കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍…: https://malayalamuk.com/uukma-hounouring-world-malayalee-persanalities/

Source URL: https://malayalamuk.com/queens-awards-for-enterprise-uk/