ചോദ്യ ചിഹ്നം പോസ്റ്റ് ചെയ്ത് എപി അബ്ദുള്ളക്കുട്ടി; മൂന്ന് മുന്നണിയിലും ചാടി കളിച്ചു, ഇനി ഏത് പാർട്ടിയിലേക്ക് എന്ന് സോഷ്യൽ മീഡിയ…..

by News Desk 6 | February 25, 2021 4:27 pm

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബിജെപി വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എപി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.

ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇനി ഏത് പാര്‍ട്ടിയിലേക്ക് ചാടാം എന്നാണോ നോക്കുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

കേരളത്തിലെ മൂന്ന് മുന്നണിയിലേക്കും ചാടിയെന്നും ഇനി ചാടാന്‍ മുന്നണികളില്ലെന്നും എപി അബ്ദുള്ളക്കുട്ടിയോട് ചിലര്‍ പറയുന്നുണ്ട്. ‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യസ്നേഹികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുന്നു’ എന്നും ഫേസ്ബുക്കില്‍ കമന്റ് വരുന്നുണ്ട്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച എപി അബ്ദുള്ളക്കുട്ടി 1995 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതല്‍ 2000 വരെ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

സിപിഎമ്മില്‍ നിന്ന് എംപിയായ അദ്ദേഹത്തെ 2009 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗമായി.

2011-ലും കണ്ണൂരില്‍ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും തോറ്റു.

തുടര്‍ന്ന് 2019 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി.

Endnotes:
  1. ബിജെപിക്കാരൻ ആയതിനാൽ അപകടം സംഭവിച്ചപ്പോൾ പോലും ആരും സഹായത്തിന് എത്തിയില്ല; പുതിയ രാഷ്ട്രീയ നിലപാടിന്റെ പേരിൽ വേട്ടയാടുന്നു, എപി അബ്ദുള്ളക്കുട്ടി: https://malayalamuk.com/murder-attempt-on-bjp-national-vice-president-ap-abdullakutty-in-malappuram-case-registered/
  2. ബിരിയാണി ചെമ്പിൽ കഞ്ഞിവെച്ചത് പോലെ…! കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് എപി അബ്ദുള്ളക്കുട്ടി: https://malayalamuk.com/kunhalikkutty-and-abdullakkutty/
  3. ഉപതിരഞ്ഞെടുപ്പ്, പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്; ‘രണ്ടില’യിൽ ആശങ്ക തുടരുന്നു: https://malayalamuk.com/pala-by-election-scrutiny-on-nominations/
  4. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്…! അനൗദ്യോഗിക ചർച്ചകൾ അണിയറയിൽ സജീവം; നടപടി ഉടനെന്ന് കോൺഗ്രസ്സ്: https://malayalamuk.com/congresss-abdullakutty-praises-modi-hails-bjp-govt-schemes/
  5. പാലായിൽ വിമത നീക്കം, തന്റെ അറിവോടെയെന്ന് പിജെ ജോസഫ് ; യു.ഡി.എഫ് കണ്‍വന്‍ഷനോടെ പ്രശ്നം പരിഹരിക്കുമെന്ന് ചെന്നിത്തല: https://malayalamuk.com/pala-by-election-pj-joseph-reaction-on-udf-rebel/
  6. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം അവരുടെ സന്തുഷ്ടി ഇല്ലാതാക്കുന്നില്ല! പഠനം പറയുന്നത് ഇങ്ങനെ: https://malayalamuk.com/childrens-social-media-use-has-trivial-effect-on-happiness-study/

Source URL: https://malayalamuk.com/question-mark-ap-abdullakutty-facebook-post/