‘റേസിംഗ് പ്രാവ്’ ഒരു പ്രാവിന് വില 14 കോടി; പ്രാവ് വിൽപനയിൽ ലോകത്തിലെതന്നെ റെക്കോർഡ് തുക, അമ്പരപ്പിച്ച് ലേലം

by News Desk 6 | November 16, 2020 1:38 pm

14 കോടി രൂപ മുടക്കി ഒരു പ്രാവിനെ വാങ്ങുക. വിചിത്രമെന്ന് തോന്നുന്ന ലേലവിവരങ്ങളാണ് ബെൽജിയത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ഈ ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം. മൂന്നു വയസ്സാണ് ന്യൂ കിമ്മിന്റെ പ്രായം.

ബെൽജിയത്തിലെ പീജിയൻ പാരഡൈസ് എന്ന ലേല കമ്പനിയാണ് പ്രാവിനെ ലേലത്തിനു വച്ചത്. കഴിഞ്ഞവർഷം നടന്ന ലേലത്തിൽ അർമാൻഡോ എന്നു പേരുള്ള പ്രാവിന് 11 കോടി രൂപയിലധികം ലേലത്തുകയായി ലഭിച്ചിരുന്നു. ആ തുകയും മറികടന്നാണ് ന്യൂ കിമ്മിനെ ചൈനയിൽനിന്നുള്ള രണ്ടു പേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പുതിയ ഉടമസ്ഥർ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞവർഷം അർമാൻഡോയെ ലേലത്തിൽ വാങ്ങിയ അതേ വ്യക്തി തന്നെയാണ് ന്യൂ കിമ്മിനെയും സ്വന്തമാക്കിയതെന്നാണ് വിവരം.

പ്രാവ് വിൽപനയിൽ ലോകത്തിലെതന്നെ റെക്കോർഡ് തുകയാണ് ന്യൂ കിമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പീജിയൻ പാരഡൈസിന്റെ ചെയർമാനായ നിക്കോളാസ് പറയുന്നു. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി മാത്രം ഇരുപതിനായിരത്തിൽ പരം ബ്രീഡർമാരാണ് ബെൽജിയത്തിൽ പ്രാവുകളെ വളർത്തുന്നത്. 445 പ്രാവുകളെയാണ് രണ്ടാഴ്ച നീണ്ടു നിന്ന ലേലത്തിൽ പീജിയൻ പാരഡൈസ് വിൽപ്പനയ്ക്കു വച്ചത്. 44 കോടി രൂപ രൂപ പ്രാവുകളുടെ ആകെത്തുകയായി ലഭിച്ചു.

Endnotes:
  1. പ്രാവ് : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 54: https://malayalamuk.com/orma-cheppu-thurannappol-chapter54/
  2. യുഎസിൽ നിന്നും 13000 കിലോമീറ്റർ താണ്ടി പറന്നിറങ്ങിയതോ ? പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ: https://malayalamuk.com/pigeon-joe-travelling-13000-kilometres-from-faces-death/
  3. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ്; പുതുക്കിയ വില ഇങ്ങനെ…: https://malayalamuk.com/liquor-new-rates/
  4. കൊറോണയുടെ താണ്ഡവം തുടരുമ്പോൾ സ്വർണ്ണവില പുതിയ ഉയരങ്ങളിലേയ്ക്ക് . മഞ്ഞലോഹത്തിൻെറ വില 31,000 കടന്നു: https://malayalamuk.com/gold-prices-reach-new-heights-as-corona-continues-its-trend-the-price-of-yellow-metal-crossed-31000-new/
  5. ദുബായിൽ ദിനോസറിന്റെ അസ്ഥികൂടത്തിന്റെ ലേലം; അടിസ്ഥാന വില 27 കോടി രൂപ: https://malayalamuk.com/the-dubai-malls-giant-dinosaur-skeleton-to-be-auctioned-off/
  6. അമേരിക്കയിലും കള്ളു ചെത്തി ചരിത്രം സൃഷ്‌ടിച്ചു പ്രവാസി മലയാളി .പനയിൽ നിന്ന് കള്ളു ചെത്തുന്ന പ്രവാസി മലയാളിയുടെ വീഡിയോ വൈറലായി .: https://malayalamuk.com/malayali-collecting-toddy-from-palm/

Source URL: https://malayalamuk.com/racing-pigeon-sells-world-record-1-4-million-mystery-chinese-buyer-auction-belgium/