കൊറോണ മൂലം പ്രതിസന്ധിയിലായിരിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനായി റിഷി സുനകിന്റ ബഡ് ജറ്റ് : ടാക്സുകൾ വർദ്ധിപ്പിക്കാൻ നീക്കം

by News Desk | February 25, 2021 4:53 am

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊറോണ ബാധ മൂലം പ്രതിസന്ധിയിലായിരിക്കുന്ന ബ്രിട്ടന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനായി ചാൻസലർ റിഷി സുനക്കിന്റെ ബഡ്ജറ്റ് അടുത്താഴ്ച ഉണ്ടാകും. ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാർച്ച് 3 നാണ് അദ്ദേഹം ബഡ് ജറ്റ് അവതരിപ്പിക്കുക. ഇന്ധന ടാക്സുകളും വർധിപ്പിക്കാനുള്ള നീക്കം നിലവിലുണ്ട്. ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് ഇൻഡസ്ട്രികൾ എന്നിവയ്ക്കും വാറ്റ് ടാക്സ് വർദ്ധിപ്പിക്കാനുള്ള തീരുമാനങ്ങൾ ബഡ് ജറ്റിൽ ഉള്ളതായി റിഷി സുനക് സൂചിപ്പിച്ചു.

സാമ്പത്തികരംഗത്തെ ഊർജിതപ്പെടുത്താനുള്ള നീക്കങ്ങളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതോടൊപ്പംതന്നെ ഹൗസിംഗ് മാർക്കറ്റിനോട് ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി സിസ്റ്റത്തിനും മാറ്റം വരുത്താനുള്ള സാധ്യതകളേറെയാണ്. ബ്രിട്ടൻ ടൂർ കടബാധ്യത സർവകാല റെക്കോർഡിൽ എത്തിനിൽക്കുകയാണ്. ഇതാണ് വളരെ പെട്ടെന്ന് ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങാൻ കാരണമായിരിക്കുന്നത്.

കൊറോണ ബാധയുടെ നിയന്ത്രണങ്ങൾ നീക്കുവാനായി കൺസർവേറ്റിവ് എംപിമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയും മറ്റും രാജ്യത്തെ ബാധിക്കാനുള്ള സാധ്യതകൾ വർദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് റിഷി സുനക്കിന്റെ ബഡ് ജറ്റ്.

Endnotes:
  1. മാർച്ചിലെ ബഡ് ജറ്റിൽ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള ചാൻസലർ റിഷി സുനക്കിന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധം : ഇതേതുടർന്ന് ടാക്സ് വർധിപ്പിക്കാനുള്ള നീക്കം തള്ളി ട്രഷറി മിനിസ്റ്റർ: https://malayalamuk.com/massive-protest-against-chancellor-rishi-sunaks-move-to-increase-taxes-in-march-budget/
  2. നാലു മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് എടുത്തുകളയാനുള്ള പദ്ധതിക്കെതിരെ ഡോക്ടര്‍മാര്‍: https://malayalamuk.com/doctors-attack-plan-to-scrap-four-hour-ae-target/
  3. ഇനി അവർ ക്ഷമിക്കില്ല…. ക്ഷമിച്ചാല്‍ ടാര്‍ജറ്റ് തികയില്ല…! ടാർജറ്റ് കൂട്ടി മോട്ടോര്‍വാഹനവകുപ്പ്; സൂക്ഷിച്ചാലും പിടിവീഴും…..: https://malayalamuk.com/on-road-checking-intensified-to-track/
  4. പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയ്ക്ക് ഇന്ന് മുതൽ നിരോധനം ; പരിസ്ഥിതി മലിനീകരണം തടയുക പ്രധാന ലക്ഷ്യം: https://malayalamuk.com/ban-on-plastic-straws-stirrers-and-plastic-stamped-cotton-buds-from-today/
  5. ബ്രിട്ടനിൽ കാർ ടാക്സുകൾക്ക് പുതിയ മാനദണ്ഡങ്ങൾ : പുറത്തു വിടുന്ന കാർബൺ ഡയോക്സൈഡ് എമിഷന് അനുസരിച്ച് ടാക്സുകൾ അടക്കണമെന്ന് പുതിയ ബഡ്ജറ്റിൽ നിയമങ്ങൾ.: https://malayalamuk.com/car-tax-for-some-drivers-could-rise-to-2000-a-year-proposal-buried-in-the-budget-would-see-huge-hikes/
  6. കനത്ത സാമ്പത്തികമാന്ദ്യത്തെ തുടർന്ന് ബ്രിട്ടണിൽ സാലറി ഇൻക്രിമെന്റുകൾ ആരും ഉടനെ പ്രതീക്ഷിക്കേണ്ട. അധിക സാമ്പത്തിക ആനുകൂല്യമൊന്നുമില്ലാതെ കൊറോണയ്ക്കെതിരെ പോരാടുന്ന നേഴ്‌സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ആരോഗ്യ പ്രവത്തകർക്ക് കനത്ത തിരിച്ചടി.: https://malayalamuk.com/no-one-should-expect-salary-increments-in-britain-immediately-following-the-great-depressions/

Source URL: https://malayalamuk.com/rishi-sunaks-budget-to-stimulate-the-economy/