റോയൽ ബാങ്ക് ഓഫ് കാനഡ ചരിത്ര നേട്ടത്തിലേക്ക് ; ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ആരംഭിക്കുന്നെന്ന് റിപ്പോർട്ട്

by News Desk | November 27, 2019 4:20 am

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാനഡ : കാനഡയിലെ ഏറ്റവും വലിയ ബാങ്ക് ആയ റോയൽ ബാങ്ക് ഓഫ് കാനഡ (ആർ ബി സി) ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആരംഭിക്കുന്നു. ‘ദി ലോജിക്കിൽ ‘ വന്ന റിപ്പോർട്ട്‌ പ്രകാരം ആർബിസി ഒരു ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫോം ഉയർത്താനുള്ള തീരുമാനത്തിലാണ്. ഈ സേവനം ബാങ്കിന്റെ 16 മില്യൺ ഉപഭോക്താക്കൾക്ക് വേണ്ടി ലഭ്യമാക്കാൻ ആർബിസി ഒരുങ്ങുന്നു. ഡിജിറ്റൽ കറൻസി ആയ ബിടിസി, ഇടിഎച്ച് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിക്ഷേപണവും വ്യാപാരവും നടത്താം എന്ന് കോളമിസ്റ്റായ പോയില്ലേ ഷ്വാർട്സ് പറയുന്നു. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ബാങ്ക് നൽകി. ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഫലപ്രാപ്തിയിലെത്തിയാൽ അത്തരം സേവനങ്ങൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ ധനകാര്യ സ്ഥാപനമായിരിക്കും കനേഡിയൻ ബാങ്ക്.

 

ആർബിസിയും പേറ്റന്റ് അവകാശങ്ങൾക്ക് വേണ്ടി അപേക്ഷിക്കുമെന്ന് വക്താവ് ജീൻ ഫ്രാങ്കോയിസ് ഥിബൌല്ത് അറിയിച്ചു. ആർ‌ബി‌സിക്ക് അതിന്റെ പോർട്ട്‌ഫോളിയോയിൽ ഏകദേശം 27 ബ്ലോക്ക്ചെയിൻ അധിഷ്ഠിത പേറ്റന്റുകൾ ഉണ്ട്. ക്രിപ്റ്റോ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നാല് പുതിയ പേറ്റന്റുകളുമുണ്ട്. ക്രിപ്റ്റോഗ്രാഫിക് ഇടപാടുകൾ സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്ന് പേറ്റന്റിൽ പറയുന്നു. ഒപ്പം വ്യക്തിഗത ഉപയോക്താക്കൾക്ക്, ക്രിപ്റ്റോഗ്രാഫിക് കീകൾ കൈകാര്യം ചെയ്യുന്നതും അത് ഉപയോഗിച്ച് ഇടപാട് നടത്തുന്നതും ഒരു വെല്ലുവിളിയാകും എന്നും പറയുന്നു. ചില ഉപകരണങ്ങളിൽ അത് സപ്പോർട്ട് ചെയ്തില്ലെന്നും വരാം. ബ്ലോക്ക്‌ചെയിൻ ഒരു പുതിയ സാങ്കേതികവിദ്യയാണെന്ന് ആർബിസിയുടെ സിഇഓ ഡേവിഡ് മക്കെ പറഞ്ഞിരുന്നു. ആർബിസിയുടെ മറ്റൊരു റിപ്പോർട്ടിൽ ബ്ലോക്ക്‌ചെയിൻ അസറ്റിനെ കുറിച്ചുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിക്കുന്നു. എന്നാൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകൾ ഇപ്പോൾ ഏറെയാണ്.

 

Endnotes:
  1. ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ബിറ്റ് കോയിന്‍ എന്താണ്? നിങ്ങള്‍ക്കറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇവിടെ വായിക്കാം: https://malayalamuk.com/what-is-bitcoin/
  2. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് അംഗീകരിച്ച് മലേഷ്യ ; ലോക്ക്ഡൗണിനിടയിലും പ്രവർത്തിക്കാൻ മലേഷ്യയുടെ സെക്യൂരിറ്റീസ് കമ്മീഷന്റെ പൂർണ്ണ അനുമതി.: https://malayalamuk.com/malaysia-accept-cryptocurrency-exchange-amid-corona-virus-crisis/
  3. ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ അംഗീകാരം; നാസ്ദാക് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് തുടങ്ങാന്‍ തയ്യാറെന്ന് സിഇഒ: https://malayalamuk.com/nasdaq-is-open-to-becoming-cryptocurrency-exchange-ceo-says/
  4. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ക്രിപ്‌റ്റോകറന്‍സിയില്‍ നടത്താന്‍ താല്‍പര്യമുണ്ടോ? ഈ അഞ്ച് ടിപ്പുകള്‍ ഉപകരിക്കും: https://malayalamuk.com/5-tips-before-you-buy-or-sell-a-home-in-cryptocurrency/
  5. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ തയ്യാറെടുക്കുന്നു ; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ക്രിപ്റ്റോ കറൻസിയിലേക്കുള്ള കടന്നുവരവിനെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് സ്വാഗതം ചെയ്തു ; അപാകതകൾ പരിശോധിക്കാൻ അഞ്ച് ബാങ്കുകളുടെ സംയുക്ത സമിതി: https://malayalamuk.com/bank-of-england-to-consider-adopting-cryptocurrency/
  6. എന്താണ് യഥാർത്ഥത്തിൽ ബ്ലോക്ക് ചെയിന്‍ ? ഈ സാങ്കേതികവിദ്യ ലോക വാണിജ്യ മേഖലയെ കീഴടക്കുമോ ?: https://malayalamuk.com/understand-block-chain-bitcoin-mining-and-bitcoin-wallet1/

Source URL: https://malayalamuk.com/royal-bank-of-canada-patents-point-to-crypto-exchange-launch/