സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സിന് ഇന്ന് തിരിതെളിയും

by News Desk | March 7, 2021 4:01 am

നമ്മുടെ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തിരശ്ശീല ഉയർന്നിരിക്കുകയാണല്ലോ നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയിൽ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികളിൽ മഹാഭൂരിപക്ഷവും അതിനുള്ള കാരണം നാട്ടിലുണ്ടാകുന്ന നല്ലതും നല്ലതല്ലാത്തതുമായ ഓരോ മാറ്റങ്ങളുടേയും ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ് എന്നതുകൊണ്ടു തന്നെയാണത്.

ആ നിലയിൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധാന്യമർഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് യുകെയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഇതുപോലെയുള്ള സാസ്കാരിക സദസ്സുകൾ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിൻ്റെ പ്രധാനകാരണം .ഈ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളായ നമ്മൾ ഏതു നിലപാടുകൾ സ്വീകരക്കണമെന്നുള്ള വ്യക്തത നൽകികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്

നാലാഴ്ചകൾ ( എല്ലാ വീക്കെൻ്റുകളും) തുടർച്ചയായി നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സദസ്സും സംവാദങ്ങളും ഇന്ന് ഞായറാഴ്ച യുകെ സമയം 1 PM ന് ബഹുമാനപ്പെട്ട സിപിഐഎം കേന്ദ്ര കമ്മറ്റിഅംഗം സഖാവ് ശ്രീ ഇപി ജയരാജൻ ഉത്ഘാടനം നിർവ്വഹിക്കുന്നു. തുടർന്നുള്ള സംവാദങ്ങളിൽ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ ശ്രീ ഡോ: രാജാ ഹരിപ്രസാദ്, സ്വാമി ശ്രീ സന്ദീപാനന്ദഗിരി എന്നിവരും പങ്കെടുത്തു സംസാരിക്കുന്നു.

ഇവരെ ശ്രവിക്കുവാനും നമുക്കു പറയാനും ചോദിക്കാനുമുള്ളത് പങ്കുവെക്കുവാനും നാടിൻ്റെ നന്മയാഗ്രഹിക്കുന്ന യുകെ യിലെ മലയാളി സമൂഹത്തെയാകെയും മറ്റു പ്രവാസി മലയാളി സമൂഹത്തേയും സമീക്ഷ യുകെ യുടെ ഈ സംവാദസദസ്സിലേക്ക് ക്ഷണിക്കുകയാണ് സഹർഷംസ്വാഗതം ചെയ്യുകയാണ് പങ്കാളികളാവുക നാടിൻ്റെ വളർച്ച ഉറപ്പാക്കുക…

12.30pm ന് തുറക്കുന്ന സൂം ലിങ്കിൽ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്കു സൂമിലൂടെയും ബാക്കി എല്ലാവർക്കും സമീക്ഷ യുകെ യുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ഈ സദസ്സിൽ പങ്കെടുക്കാവുന്നതാണ്

Endnotes:
  1. സമീക്ഷ യുകെയുടെ സാംസ്കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും സമാപിച്ചു; കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി: https://malayalamuk.com/sameeksha-uk-meeting-2018/
  2. സൗത്താംപ്ടൺ & പോര്ടസ്മോത് സമീക്ഷ ബ്രാഞ്ച് രൂപികരിച്ചു.: https://malayalamuk.com/sameeksha-news/
  3. സമീക്ഷ.യു കെ യുടെ വനിതാ വിഭാഗമായ സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാ ദിനം ഈ വരുന്ന ഞായറാഴ്ച 12.30 പിഎം -മിന് കൊണ്ടാടുന്നു: https://malayalamuk.com/sameeksha-uk-18/
  4. സമീക്ഷ സർഗ്ഗവേദി – ഡ്രോയിങ്ങ് മത്സര വിജയികളെ പ്രഖ്യാപിച്ചു: https://malayalamuk.com/sameeksha-sargvedi-drawing-contest-winners-announced/
  5. സമീക്ഷ പുരോഗമന സാംസ്‌കാരിക വേദി സാംസ്‌കാരിക സമ്മേളനം ജൂലൈ 07ന് പൂളില്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടകനാകും: https://malayalamuk.com/uk-malayalee-association-news-update-3/
  6. സമീക്ഷ സർഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു. മുതിർന്നവർക്കായി നാടൻപാട്ട് മത്സരം പ്രഖ്യാപിച്ച് സർഗവേദി മുന്നോട്ട്: https://malayalamuk.com/sameeksha-uk-12/

Source URL: https://malayalamuk.com/sameeksha-uk-16/