യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അങ്കമാലി സ്വദേശിനി സംഗീത ജോർജ് നിര്യാതയായി

by News Desk | February 2, 2021 1:02 am

വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ അങ്കമാലി സ്വദേശി സംഗീത ജോർജ് പാലാട്ടി(42) നിര്യാതയായി. അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി ജോർജിന്റെ ഭാര്യയാണ്. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഇന്ന് വൈകിട്ട് 8 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പാസായത്തിനുശേഷം യുകെയിൽ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിയാണ്. ഏകമകൻ നിവേദ് (16).

സംഗീത ജോർജിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Endnotes:
  1. ഇന്ന് മാത്രം മരിച്ചത് 23 പേർ. സംസ്ഥാനത്ത് കോവിഡ് മരണങ്ങളിൽ വൻ വർദ്ധനവ്: https://malayalamuk.com/today-alone-23-people-have-died/
  2. 8553 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു; 7527 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ: https://malayalamuk.com/covid-update-on-october-2020/
  3. ബോൺമൗത്തിലെ പൂരത്തിന് കൊടിയിങ്ങിയപ്പോൾ മഴവിൽ  സംഗീതത്തെ  പ്രകീർത്തിച്ച് മലയാളികൾ… യുകെ മലയാളികൾ ഇന്നുവരെ കാണാത്ത വിസ്‌മയങ്ങളുടെ നേർക്കാഴ്ച: https://malayalamuk.com/mazhavil-sangeetham-2018/
  4. ‘ഞങ്ങള്‍ക്ക് ആലഞ്ചേരിയെ വേണ്ട’ വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം; എറണാകുളം-അങ്കമാലി രൂപതയിൽ വിമത വൈദികരുടെ പടയൊരുക്കം: https://malayalamuk.com/priests-of-ernakulam-church-launch-indefinite-hunger-strike-against-cardinal-alencherry/
  5. മാര്‍ത്തോമ്മാ നസ്രാണികളുടെ സംഗീത പാരമ്പര്യം സ്വായത്തമാക്കുകയും സംരക്ഷിക്കപ്പെടുകയും അനിവാര്യം: വെറോണിക്ക് നെബേല്‍; കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ശ്രദ്ധേയമായി: https://malayalamuk.com/spirithual-news-update-uk-11/
  6. സംഗീത മത്സര റിയാലിറ്റി ഷോ രംഗത്ത് പുത്തൻ ചുവടു വെപ്പുമായി കൊച്ചിൻ കലാഭവൻ ലണ്ടൻ : മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോ. “സൂപ്പർ സിംഗർ ഇന്റർനാഷണൽ” മലയാളം.: https://malayalamuk.com/cochin-kalabhavan-london/

Source URL: https://malayalamuk.com/sangeetha-george-passed-away/