ആന്റണി പെരുമ്പാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ ? വൈറലായ ശാന്തിവിള ദിനേശിന്റെ യുട്യൂബ് വീഡിയോ

by News Desk 6 | September 29, 2020 3:11 pm

ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു പറഞ്ഞ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ ആയിരിക്കുന്ന സംവിധായകന്‍ ശാന്തിവിള ദിനേശ് മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയുംക്കുറിച്ച്‌ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന് പേരുളള തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച്‌ സംവിധായകന്‍ പറയുന്നത്.

‘ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി വരുന്ന കാലത്ത് മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ആന്റണി വന്നതോട് കൂടി മോഹന്‍ലാലിന്റെ ജീവിതത്തില്‍ ശരിക്കും ഒരു ഡിസിപ്ലിന്‍ വന്നു. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേള്‍ക്കും ആന്റണി ഓക്കെ പറഞ്ഞാലേ മോഹന്‍ലാല്‍ ആ കഥ കേള്‍ക്കു. അതുകൊണ്ടുള്ളൊരു ഗുണം എന്താണെന്ന് വെച്ചാല്‍ മോഹന്‍ലാല്‍ അതുവരെ ഉണ്ടാക്കിയതിനേക്കാള്‍ പതിന്മടങ്ങ് സാമ്ബത്തിക സുരക്ഷിതത്വം ഉണ്ടാക്കാന്‍ കഴിഞ്ഞൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തിനാ എം ബി എയ്ക്കൊക്കെ പോകുന്നേ; ആന്റണി പെരുമ്പാവൂരിന് പഠിച്ചാല്‍ മതി എന്നു ഞാന്‍ പറയും.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. ക്രിസ് റ്റ്യന്‍ കമ്മ്യൂണിറ്റിയില്‍ കുമ്പാരി എന്നൊരു കാര്യമുണ്ട്. രക്ഷകര്‍ത്താവ് എന്നുളള പദവി. എനിക്ക് തോന്നുന്നു ആന്റണിയുടെ മക്കളുടെ കൂമ്ബരി മോഹന്‍ലാല്‍ ആണെന്ന്. ആ കൊവിഡ് കാലത്ത് പെരുമ്പാവൂരിലെ ഒരു ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും പങ്കെടുത്തിരുന്നു. ആ ചിത്രങ്ങള്‍ എനിക്കൊരാള്‍ അയച്ച്‌ തന്നിരുന്നു. ആ ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹന്‍ലാല്‍ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പര്‍ വായിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി അത്’- ശാന്തിവിള ദിനേശ് വിഡിയായില്‍ പറയുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്പ് നെയിലോടെ പങ്കുവെച്ച വീഡിയോ ചര്‍ച്ചയായിക്കഴിഞ്ഞു

Endnotes:
  1. ‘ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും, മോഹന്‍ലാല്‍ എന്റെ മുതലാളിയാണ്; നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്കും അര്‍ഹതയില്ലേ? ആന്റണി പെരുമ്പാവൂര്‍ പറയുന്നു: https://malayalamuk.com/antony-perumbavoor-replied-about-crititisms/
  2. നിങ്ങൾ മകളുടെ പ്രായമുള്ള സ്ത്രീകളെ നായികയാക്കി സിനിമ ചെയുന്നു, മമ്മൂട്ടിക്കെതിരെ ശാന്തിവിള ദിനേശിന്റെ വിവാദ പ്രസ്താവന; ദേഷ്യപ്പെട്ടു മമ്മൂട്ടി ഇറങ്ങി പോയ സംഭവം, വെളിപ്പെടുത്തൽ…..: https://malayalamuk.com/santhivila-dinesh-mammootty-controversy/
  3. ബര്‍മിംഗ്ഹാമില്‍ ആവേശത്തിരയിളക്കി ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ്, ലാലേട്ടനും ബിജു മേനോനും സുരാജും മറ്റ് താരങ്ങളും ചേര്‍ന്നൊരുക്കിയത് മനോഹര കലാ സായാഹ്നം: https://malayalamuk.com/anand-tv-award-night-stage-show/
  4. ആനക്കൊമ്പും കെണിയും….! സർക്കാർ നിലപാടുകളോ ഈ മാറ്റത്തിനു പിന്നിൽ ? ഒരിക്കലും ഇനി രാഷ്ട്രീയത്തിലേക്കില്ലന്നു മോഹൻലാൽ…..: https://malayalamuk.com/mohanlal-confirms-he-wont-contest-for-bjp/
  5. ലാലിന്റെ ചവിട്ടിൽ അയാൾ ട്രെയിനിൽ നിന്നും തെറിച്ചു പോയി, ട്രെയിൻ നിർത്തി അരകിലോമീറ്ററോളം ലാൽ ഓടി; മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് ജോഷി: https://malayalamuk.com/director-joshy-shares-an-incident-happened-during-mohanlal-s-no-20-madras-mail-movie-makin/
  6. വെളുത്തു, താടിയുള്ള ആ മനുഷ്യൻ എന്നോട് പറഞ്ഞത് സത്യമായിരുന്നോ ? ആനക്കൊമ്പ് വിഷയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍; എങ്ങനെ അത് മോഹന്‍ലാലിന്റെ കൈയ്യില്‍ എത്തി, കഥ ഇങ്ങനെ…!: https://malayalamuk.com/mohanlal-elephant-horn-case-explanation/

Source URL: https://malayalamuk.com/santhivila-dinesh-talks-about-mohanlal-and-antony-perumbavoor/