വിനോദിനിയെ അറിയില്ല, ആ ഫോൺ കൊടുത്ത് സ്വപ്നയ്ക്ക്, സന്തോഷ് ഈപ്പന്‍; ഫോണ്‍ വിനോദിനിയുടെ കൈവശമെത്തിയതെങ്ങനെ എന്നതിലും അന്വേഷണം….

by News Desk 6 | March 6, 2021 11:59 am

ഐ ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന്‍. ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിനോദിനിയെയും അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ വിലകൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിക്ക് കസ്റ്റംസ് നോട്ടീസയച്ചു.

കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണ്‍ വിനോദിനിയുടെ കൈവശമെത്തിയതെങ്ങനെ എന്നതിലും അന്വേഷണം തുടങ്ങി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ വിലകൂടിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Endnotes:
  1. രാഖിയുടെ കൊലപാതകം, പോലീസിനെ വഴിതെറ്റിക്കാനുള്ള അതിബുദ്ധി ഒരിടത്ത് പക്ഷെ അഖിലിന് പാളി; ഐഎംഇഐ നമ്പർ എന്ന ഫോൺ രേഖ, അന്ന് പെരുമ്പാവൂർ ജിഷയുടെ കൊലപാതകിയെ പോലീസ് പിന്തുടർന്ന് കുടുക്കിയതും: https://malayalamuk.com/how-drishyam-model-failed-for-akhil/
  2. ഇ.ഡി.യുടെ അന്വേഷണം ബിനീഷില്‍ നിന്ന് അമ്മയിലേയ്ക്കും സഹോദരനിലേയ്ക്കും നീളുന്നു. ഉടൻ ചോദ്യം ചെയ്‌തേക്കും: https://malayalamuk.com/eds-quest-extends-from-bineesh-to-his-mother-and-brother/
  3. നേരറിയാൻ സി.ബി.ഐ. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു: https://malayalamuk.com/life-mission-ceo-uv-jose-has-been-summoned-by-the-cbi-for-questioning/
  4. കോഴിക്കോട് സബ് കളക്ടർ ആയ ശ്രീധന്യയ്ക്ക്‌ അഭിനന്ദനപ്രവാഹം. കട്ടിലും,മെത്തയും, കസേരയും സമ്മാനമായി നൽകിയ വീഡിയോ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്: https://malayalamuk.com/congratulations-to-sridhanya-sub-collector-of-kozhikode/
  5. ബി ബി സി യിൽ വരെ വാർത്തയായ എം എം മണിയുടെ വിവാദ പ്രസംഗം പകർത്തിയ പ്രാദേശിക ചാനലിൻെറ ക്യാമറമാനായ സന്തോഷ് കുമാർ ഇനി ഓർമ .പാർട്ടി അനുഭാവിയായിരുന്നിട്ടും വൺ , ടു , ത്രീ മണിമൊഴി പുറത്തുവിട്ട ഉത്തമ മാധ്യമ പ്രവർത്തകന് കണ്ണീരോട് വിട .: https://malayalamuk.com/santhose-kumar-passed-away/
  6. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: https://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/

Source URL: https://malayalamuk.com/santhosh-eapen-on-iphone-with-vinodhini/