തട്ടിപ്പിനായി എസ്ബിഐ എന്ന പേരിൽ തന്നെ സ്ഥാപനം; ജോലിക്കാരായി പ്രസ് തൊഴിലാളിയും റബ്ബർ സ്റ്റാമ്പ് നിർമ്മിക്കുന്നയാളും, ഒരു ഉപഭോക്താവ് സംശയം കള്ളി വെളിച്ചത്തായി

by News Desk 6 | July 11, 2020 8:10 am

സ്വന്തം നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് യുവാവിന്റേയും കൂട്ടാളികളുടേയും തട്ടിപ്പ്. പണം സ്വീകരിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പ് ആസൂത്രകനും രണ്ട് കൂട്ടാളികളും പോലീസ് പിടിയിലായതോടെ വലിയ തട്ടിപ്പാണ് പൊളിഞ്ഞത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.

പന്റുത്തി സ്വദേശിയായ കമൽ ബാബു മൂന്നുമാസം മുമ്പാണ് നാട്ടിൽ എസ്ബിഐയുടെ ശാഖ എന്ന പേരിൽ കടമുറിയിൽ വ്യാജ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഇതിനിടെ, ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു.

കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ കമൽബാബു ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.

അതേസമയം, പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഒരാൾ അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.

Endnotes:
  1. മംഗളം ചാനലില്‍ നിന്നിറങ്ങിയ സുനിത ദേവദാസിനെ അപമാനിക്കാന്‍ ഷാജന്‍ സ്കറിയയുടെ ശ്രമം, വിവാദമായപ്പോള്‍ വാര്‍ത്ത പിന്‍വലിച്ച് തടിയൂരി: https://malayalamuk.com/sunitha-devadas-resigned-from-mangalam/
  2. ബ്രിട്ടനില്‍ തപാല്‍ സ്റ്റാമ്പുകളുടെ വില വര്‍ദ്ധിപ്പിച്ചു; ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 2 മുതല്‍ 3 പെന്‍സ് വരെ വര്‍ദ്ധന വരുത്തിയെന്ന് റോയല്‍ മെയില്‍: https://malayalamuk.com/royal-mail-first-class-second-class-postage-stamp-when-does-price-go-up/
  3. വേലികെട്ടിലെ തമ്പുരാക്കൻന്മാർക്ക് പ്രവാസലോകം മാപ്പു തരുമോ?: https://malayalamuk.com/karoor-soman-on-nri-suicide/
  4. എല്ലാ മാസവും മുടങ്ങാതെ അക്കൗണ്ടില്‍ എത്തുന്ന പണം; കർഷകനായ ഗ്രാമീണൻ കരുതി കള്ളപ്പണം പിടിച്ച മോദി വാക്കുപാലിച്ചതെന്ന്, പക്ഷെ സംഭവിച്ചത്…..: https://malayalamuk.com/man-receives-money-every-month-believed-modi-keeping/
  5. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് സദാചാര പോലീസ് ആയി മാറി; പത്തനംതിട്ട മീഡിയ എന്ന സ്ഥാപനത്തിനും ഉടമയ്ക്കും എതിരെ കേസ്, കേരള പത്രപ്രവര്‍ത്തക യൂണിയനുമായി ബന്ധമില്ലെന്ന് പ്രസ് ക്ലബ്ബ്…..: https://malayalamuk.com/case-against-pathanamthita-media-live/
  6. മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഒട്ടേറെ കാരണങ്ങള്‍; മിനിമം വേജ് 7.83 പൗണ്ട്, മൂന്ന് ലക്ഷം വരെ വിലയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്ല, പേഴ്‌സണല്‍ അലവന്‍സ് 11,850 പൗണ്ട്, എന്‍എച്ച്എസില്‍ ഇനിയും ശമ്പള വര്‍ധനവാകാം; ജനപ്രിയ ബജറ്റുമായി ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്: https://malayalamuk.com/uk-budget-2017/

Source URL: https://malayalamuk.com/sbi-branch-in-tn-turns-comedy/