സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 76 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകൾ . അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12.

by News Desk | August 2, 2019 3:29 pm

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.

ഡപ്യൂട്ടി ജനറൽ മാനേജർ, വിവിധ വിഭാഗങ്ങളിൽ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 തസ്തികയിൽ മാത്രം 55 ഒഴിവുകളുണ്ട്.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽ നിന്നു ഇന്റർവ്യൂ മുഖേന തിരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 125 രൂപ മതി. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.bank.sbi , www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

[1]

 

Endnotes:
  1. [Image]: http://www.faithinfosys.com
  2. നവോദയ വിദ്യാലയങ്ങളില്‍ ടീച്ചര്‍, എല്‍.ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെ 2370 ഒഴിവുകള്‍: https://malayalamuk.com/opportunity-8/
  3. എസ് ബി ഐ യിൽ കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസിൽ 8000 ഒഴിവുകൾ. യോഗ്യത ബിരുദം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26.: https://malayalamuk.com/sbi-clerk-recruitment/
  4. ബാങ്കുകളിൽ 4336 പ്രൊബേഷനറി ഓഫിസർ. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.: https://malayalamuk.com/opportunity-9-4336-probationary-officer-in-banks-apply-till-august-28th/
  5. കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ : അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.: https://malayalamuk.com/junior-engineer-in-central-service-application-deadline-september-12/
  6. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ തയ്യാറെടുക്കുന്നു ; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ക്രിപ്റ്റോ കറൻസിയിലേക്കുള്ള കടന്നുവരവിനെ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് സ്വാഗതം ചെയ്തു ; അപാകതകൾ പരിശോധിക്കാൻ അഞ്ച് ബാങ്കുകളുടെ സംയുക്ത സമിതി: https://malayalamuk.com/bank-of-england-to-consider-adopting-cryptocurrency/
  7. പാലാ പോളിങ് ബൂത്തിലേക്ക്…! വോട്ടെടുപ്പ് ആരംഭിച്ചു; ആകെ 176 ബൂത്തുകൾ, അതീവ പ്രശ്നബാധിതം 3: https://malayalamuk.com/pala-legislative-assembly-by-election-live-updates/

Source URL: https://malayalamuk.com/sbi-specialist-officer-recruitment/