ഏ​ഴു പ​തി​റ്റാ​ണ്ടാ​യി ഹോ​ളി​വു​ഡി​ലെ നിറസാന്നിധ്യം; ഹോ​ളി​വു​ഡ് ന​ടി ക്ലോ​റി​സ് ലീ​ച്ച്മാ​ന്‍ അ​ന്ത​രി​ച്ചു

by News Desk 6 | January 28, 2021 11:47 am

ലോ​സ് ആ​ഞ്ച​ല​സ്: ഏ​ഴു പ​തി​റ്റാ​ണ്ടാ​യി ഹോ​ളി​വു​ഡി​ൽ നി​റ​ഞ്ഞു​നി​ന്ന ന​ടി ക്ലോ​റി​സ് ലീ​ച്ച്മാ​ന്‍ (94) അ​ന്ത​രി​ച്ചു. ക​ലി​ഫോ​ര്‍​ണ​യ​യി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​കാ​ല​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1947ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കാ​ര്‍​നേ​ജി ഹാ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ലീ​ച്ച്മാ​ൻ ഹോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. സ്വ​ഭാ​വ​ന​ടി​യാ​യും ഹാ​സ്യ​ന​ടി​യാ​യും ഒ​രേ​പോ​ലെ തി​ള​ങ്ങി. ദ ​ലാ​സ്റ്റ് പി​ക്ച​ര്‍ ഷോ, ​യെ​സ്റ്റ​ര്‍​ഡേ, എ ​ട്രോ​ള്‍ ഇ​ന്‍ സെ​ന്‍​ട്ര​ല്‍ പാ​ര്‍​ക്ക്, എ​ക്‌​സ്‌​പെ​ക്ടിം​ഗ് മേ​രി, യു ​എ​ഗൈ​ന്‍, ദ ​വി​മ​ണ്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍. നി​ര​വ​ധി ടി​വി ഷോ​ക​ളി​ലും ടെ​ലി ഫി​ലി​മു​ക​ളി​ലും വേ​ഷ​മി​ട്ടു.

1926 ഏ​പ്രി​ല്‍ 20ന് ​അ​മേ​രി​ക്ക​യി​ലെ ഡെ​സ് മൊ​യ്നി​ലാ​ണ് ജ​ന​നം. നോ​ര്‍​ത്ത് വെ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഉ​പ​രി​പ​ഠ​ന​ത്തി​ന് ശേ​ഷം ഗാ​മ ഫൈ ​ബീ​റ്റ​യി​ലെ​ത്തി. 1953ല്‍ ​ക്ലോ​റി​സ് ഹോ​ളി​വു​ഡ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ജോ​ര്‍​ജ്ജ് എം​ഗ്ല​ണ്ടി​നെ ലീ​ച്ച്മാ​നെ വി​വാ​ഹം ക​ഴി​ച്ചു. 1979ല്‍ ​ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​യി. ഈ ​ബ​ന്ധ​ത്തി​ല്‍ അ​ഞ്ചു​മ​ക്ക​ളു​ണ്ട്.

ദ ​ലാ​സ്റ്റ് പി​ക്ച​ര്‍ ഷോ​യി​ലെ (1971) അ​ഭി​ന​യ​ത്തി​ന് ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​വും ബാ​ഫ്ത പു​ര​സ്‌​കാ​ര​വും സ്വ​ന്ത​മാ​ക്കി. എ​ട്ട് പ്രൈം​ടൈം എ​മ്മി പു​ര​സ്‌​കാ​ര​വും ഒ​രു ഡേ ​ടൈം എ​മ്മി പു​ര​സ്‌​കാ​ര​വും സ്വ​ന്ത​മാ​ക്കി. ഹൈ ​ഹോ​ളി​ഡേ​യാ​ണ് അ​വ​സാ​ന​മാ​യി വേ​ഷ​മ​ട്ട ചി​ത്രം.

 

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  3. ദുരന്ത മുഖത്തുനിന്നും; ഇടുക്കിയിൽ മാത്രം മരണപ്പെട്ടത്, ഒരു വീട്ടിലെ 5 പേർ ഉൾപ്പെടെ 11 പേർ….: https://malayalamuk.com/idukki-11-people-dead-in-urulpottal/
  4. ആ​വോ​ളം നു​ക​രാം ജ​ടാ​യു​പ്പാ​റ​യു​ടെ സൗ​ന്ദ​ര്യം കേ​ബി​ൾ കാ​റി​ൽ….! ജ​ടാ​യു എ​ർ​ത്ത് സെ​ന്‍റ​ർ ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ലേ​ക്ക്; മു​ഖ്യ​മ​ന്ത്രി 17ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും…..: https://malayalamuk.com/jadayupara-cable-car-service/
  5. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  6. ആ ഒരാൾക്ക് വേണ്ടി പെറുവിലെ അത്ഭുതം മാ​ച്ചു പി​ച്ചു തു​റ​ന്നു; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ ചിത്രം കഥപറയുമ്പോൾ: https://malayalamuk.com/perus-machu-picchu-reopens-one-japanese-tourist/

Source URL: https://malayalamuk.com/seventy-tonta-yi-hollywood-presence-chloe-schleichmann-dies-in-hollywood/