ഷാരൂഖ് ഖാന് ലണ്ടനിലെ നിയമ സർവകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്; 350ല്‍ പരം വിദ്യാർഥികളുടെ സാന്നിധ്യത്തില്‍ ഷാരൂഖ് ഡോക്ടറേറ്റ് ഏറ്റുവാങ്ങി (വീഡിയോ)

by News Desk 6 | April 5, 2019 9:35 am

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ലണ്ടനിലെ നിയമ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം. 350ല്‍ പരം വിദ്യാർഥികളുടെ സാന്നിധ്യത്തില്‍ ഷാരൂഖ് ഡോക്ടറേറ്റ് ഡിഗ്രി ഏറ്റുവാങ്ങി. ബെഡ്പോര്‍ഷൈര്‍ സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവര്‍ നേരത്തേ ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

സ്നേഹവും സഹാനുഭൂതിയും നല്‍കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ഷാരൂഖ് പ്രസംഗത്തിനിടെ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് താന്‍ താന്‍ കണ്ട ഏറ്റവും ധീരരായ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ഈ അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷാരൂഖ് പ്രതികരിച്ചു. ലോകത്തിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ നിയമ സര്‍വകലാശാലയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു. സർവകലാശാലയിലെ വിദ്യാർഥികളുമായി ഷാരൂഖ് സംവദിച്ചു.

ഈയടുത്ത് ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കാനുളള ജാമിയ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിയ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ജാമിയ മില്ലിയ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ഹാജര്‍ നില കുറവായിരുന്നതിനാല്‍ അദ്ദേഹം പരീക്ഷ എഴുതിയിരുന്നില്ല.

 

Honorary Doctorate Shah Rukh Khan giving his acceptance speech today at #ULawGrad[1]. Congratulations once again @iamsrk[2], and keep up the amazing work that you’re doing around the world 🏆🎓#SRK[3] #UniversityofLawHonoursSRK[4] #LiveProspectus[5] #ULaw[6] pic.twitter.com/78qGqKuPx3[7]

— The University of Law (@UniversityofLaw) April 4, 2019[8]

Endnotes:
 1. #ULawGrad: https://twitter.com/hashtag/ULawGrad?src=hash&ref_src=twsrc%5Etfw
 2. @iamsrk: https://twitter.com/iamsrk?ref_src=twsrc%5Etfw
 3. #SRK: https://twitter.com/hashtag/SRK?src=hash&ref_src=twsrc%5Etfw
 4. #UniversityofLawHonoursSRK: https://twitter.com/hashtag/UniversityofLawHonoursSRK?src=hash&ref_src=twsrc%5Etfw
 5. #LiveProspectus: https://twitter.com/hashtag/LiveProspectus?src=hash&ref_src=twsrc%5Etfw
 6. #ULaw: https://twitter.com/hashtag/ULaw?src=hash&ref_src=twsrc%5Etfw
 7. pic.twitter.com/78qGqKuPx3: https://t.co/78qGqKuPx3
 8. April 4, 2019: https://twitter.com/UniversityofLaw/status/1113867484829028353?ref_src=twsrc%5Etfw
 9. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
 10. ലോകകപ്പ് ഫൈനലിലെ പാകപ്പിഴവ്, സൂപ്പര്‍ ഓവര്‍ നിയമം ഐസിസി പരിഷ്‌കരിച്ചു; ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച ഐസിസി തീരുമാനം ശരിയായിരുന്നോ? മാറ്റങ്ങൾ ഇങ്ങനെയെല്ലാം….: https://malayalamuk.com/icc-super-over-rule-things-to-know/
 11. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: https://malayalamuk.com/uk-local-election-malayalee-participation/
 12. ടിസിഎല്‍ – ആവേശം അലയടിക്കുന്ന ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ !: https://malayalamuk.com/tcl-competition/
 13. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
 14. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/

Source URL: https://malayalamuk.com/shah-rukh-khan-receives-honorary-doctorate-from-university-of-law-london/