സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമാണ് രാമുവിന്റെ നിലപാട്. അതുകൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂട്യൂബിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യ പടിയായി രാമുവിന്റെ ഷോര്‍ട്ട് ഫിലിം എത്തിക്കഴിഞ്ഞു. പേരില്‍ തന്നെ വിവാദമായാണ് ഷോര്‍ട്ട് ഫിലിമിന്റെ വരവ്.

‘എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍’ ആകണം എന്നതാണ് ചിത്രത്തിന്റെ പേര്. ഒരു പെണ്‍കുട്ടി സണ്ണി ലിയോണ്‍ ആകണം എന്ന് പറയുന്നതും വീട്ടുകാരുടെ എതിര്‍പ്പുമാണ് ഷോര്‍ട്ട് ഫിലിമിന്റെ കഥ. അവസാനം സ്വന്തം സ്വാതന്ത്ര്യം നേടി അവള്‍ പോകുന്നതോടുകൂടി കഥ അവസാനിക്കുന്നു.

[ot-video][/ot-video]