സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ പ്രഥമസ്ഥാനം നേടിയത് പതിനാറു കുട്ടികൾ; ആവേശത്തോടെ മത്സരാത്ഥികൾ.

by News Desk | July 6, 2020 3:55 am

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ രൂപതയിലെ മത പഠന ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ പതിനാറ് കുട്ടികൾ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ് 8 – 10 ൽ ഒരു കുട്ടിയും എയ്ജ് ഗ്രൂപ്പ് 11 -13 ൽ പതിനൊന്നു കുട്ടികളും എയ്ജ് ഗ്രൂപ്പ് 14 -17 ൽ നാല് കുട്ടികളും ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിൽ എത്തി. രണ്ടാം റൗണ്ട് മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഈ ശനിയാഴ്ച നടത്തും. നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിന് ശേഷം അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അൻപതുശതമാനം കുട്ടികൾ മൂന്നാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടും. വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി നടത്തുന്ന ഈ ഓൺലൈൻ മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു . കുട്ടികൾ കൂടുതലായി ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് കുട്ടികൾക്കായി ഈ മത്സരങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . സുവാറ ബൈബിൾ ക്വിസിന്റെ ഫൈനൽ മത്സരം ഓഗസ്റ്റ് 29 ന് ആണ് നടത്തുക. മത്സരങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അറിയുവാനും ഓരോ എയ്ജ് ഗ്രൂപ്പുകൾക്കുമുള്ള പഠന ഭാഗങ്ങൾ അറിയുവാനും കൂടുതൽ വിവരങ്ങൾക്കുമായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ് സന്ദർശിക്കുകയോ ബൈബിൾ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഓൺലൈൻ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

Suvara 2020[1]

Endnotes:
  1. Suvara 2020: http://smegbbiblekalotsavam.com/?page_id=595
  2. സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായി . രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ.: https://malayalamuk.com/the-first-round-of-the-suvara-bible-quiz-competition-has-been-completed/
  3. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന്. ആവേശത്തോടെ മത്സരാർത്ഥികൾ: https://malayalamuk.com/today-is-the-second-round-of-the-first-round-of-the-suvara-online-bible-quiz-competition-in-the-diocese-of-great-britain-syro-malabar/
  4. സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാമത്തെ ആഴ്ച നൂറുശതമാനം മാർക്കുകൾ നേടിയത് അമ്പതു കുട്ടികൾ . ആദ്യ റൗണ്ട്‌ മത്സരത്തിന്റെ അവസാന മത്സരം ഈ ശനിയാഴ്ച .: https://malayalamuk.com/fifty-children-scored-100-marks-in-the-second-week-of-the-suvara-bible-quiz-competition/
  5. സുവാറ ബൈബിൾ ക്വിസ് ആദ്യ റൗണ്ടിൽ പതിനഞ്ചു കൂട്ടികൾ പ്രഥമ സ്ഥാനം കരസ്ഥമാക്കി. മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച മുതൽ: https://malayalamuk.com/fifteen-guys-topped-the-first-round-of-the-suvara-bible-quiz-the-second-round-of-the-competition-is-from-saturday/
  6. ‘സുവാറ “ഓൺലൈൻ ബൈബിൾ ക്വിസ്’ മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ മുതൽ. രണ്ടായിരത്തിലധികം കുട്ടികൾ നാളെ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കും .: https://malayalamuk.com/the-first-round-of-the-suvara-online-bible-quiz-will-begin-tomorrow/
  7. സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാമത്തെ ആഴ്ച്ച മത്സരത്തിൽ നാല്പത്തിമൂന്ന് കുട്ടികൾ നൂറ് ശതമാനം മാർക്കുകൾ നേടി . രണ്ടാം റൗണ്ടിലെ അവസാനയാഴ്ചത്തെ മത്സരം അടുത്ത ശനിയാഴ്ച.: https://malayalamuk.com/forty-three-students-scored-100-percent-marks-in-the-third-week-of-the-suwara-bible-quiz/

Source URL: https://malayalamuk.com/sixteen-children-took-first-place-in-the-first-week-of-the-second-round-of-the-suvara-bible-quiz/