അയർലണ്ടിൽ മലയാളി നഴ്‌സ്‌ നിര്യതയായി; മരിച്ചത് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സോമി ജേക്കബ്

by News Desk 3 | July 22, 2020 8:40 pm

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് നിര്യാതയായി. അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിന് അടുത്ത്താലയിലെ 10 സ്വിഫ്റ്റ് ബ്രൂക്ക് ക്‌ളോസിലെ താമസക്കാരിയും, ഹാരോള്‍ഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്‌സുമായിരുന്ന സോമി ജേക്കബ് (62 ) ആണ് ഇന്ന് വെളിപ്പിന് (പ്രാദേശിക സമയം) അഞ്ച് മണിയോടെ നിര്യാതയായത്. ഭൗതീകദേഹം നാളെ (വ്യാഴാഴ്ച ) പൊതുദര്‍ശനത്തിന് വെയ്ക്കുന്നു എന്നുള്ള വിവരവും അറിയിക്കുന്നു.

താലയിലെ സ്‌ക്വയര്‍, താല സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ബ്രിയാന്‍ മക് എല്‍റോയ് ഫ്യുണറല്‍ ഹോമില്‍ നാളെ (വ്യാഴം, 23/07/2020 ) രാവിലെ 10 മണി മുതല്‍ ഒരു മണിവരെയും, വൈകിട്ട് 5 മണി മുതല്‍ 7 മണി വരേയുമാണ് പരേതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ഫ്യുണറല്‍ ഹോമില്‍ നടത്തപ്പെടും. ഡബ്ലിനിലെ ഐ പി സി പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. നാളെ മാത്രമേ പൊതുസമൂഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു ദര്‍ശനസമയത്തിനുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കാന്‍സര്‍ രോഗനിര്‍ണ്ണയത്തെ തുടര്‍ന്ന് ഏതാനം മാസങ്ങളായി പാലിയേറ്റിവ് കെയറില്‍ ആയിരുന്ന സോമി ജേക്കബിനെ കഴിഞ്ഞ ആഴ്ചയിലാണ് താലയിലെ ഭവനത്തിലേക്ക് കൊണ്ട് വന്നത്. ഇന്ന് ( ജൂലൈ 22 ) രാവിലെ അഞ്ച് മണിയോടെയാണ് സോമി മരണത്തിന് കീഴടങ്ങിയത്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല കൈതവനമല വര്‍ഗീസ് മാത്യുവിന്റെ മകളായ സോമി ജേക്കബ് 2004 മുതല്‍ അയര്‍ലണ്ടില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

ഫ്യുണറല്‍ ഹോം അഡ്രസ്സ്

Brian McElroy Funeral Directors

The Motor Cetnre

(opposite Tallaght Stadium The Square)

Tallaght, Co. Dublin)

മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്

മരുമകള്‍ :അഞ്ജു ഐസക്ക്

Endnotes:
  1. മലയാളി നഴ്‌സുമാർക്ക് ഇത് നല്ലകാലം.. ജോലിക്കാരുടെ  കുറവ് പരിഹരിക്കാൻ അയർലണ്ടിലെ വർക്ക് പെർമിറ്റ് നിയമം പൊളിച്ചെഴുതിയപ്പോൾ നഴ്‌സുമാർക്കും ഷെഫുമാർക്കും നേട്ടം… മാറ്റങ്ങൾ അറിയുക: https://malayalamuk.com/ireland-work-permit-changes/
  2. കടമ്പകൾ ഇല്ലാതെ ഒരു രജിസ്‌ട്രേഷൻ കൊണ്ട് രണ്ട് രാജ്യങ്ങളിലെ നഴ്‌സിങ് രജിസ്‌ട്രേഷൻ ഒറ്റയടിക്ക് നേടാനുള്ള അവസരത്തിന് മണിക്കൂറുകൾ മാത്രം…  യൂകെയിലെയും, അയർലണ്ടിലെയും നിലവില്‍ ജോലിചെയ്യുന്ന നഴ്സുമാർക്ക് ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രജിസ്‌ട്രേഷൻ ലഭിക്കാനുള്ള…: https://malayalamuk.com/nurses-job-opportunity-in-new-zland/
  3. പാമ്പുകൾ ഇല്ലാത്ത ലോകത്തിലെ ഏക പ്രദേശം; അയര്‍ലണ്ടില്‍ പാമ്പുകളില്ലാത്തതിന്റെ കാരണം എന്ത് ?: https://malayalamuk.com/why-are-there-no-snakes-ireland/
  4. അയർലണ്ടിലെ ഗർഭിണിയായ ദന്ത ഡോക്ടറുടെ മരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ റിപ്പോർട്ട്… മരണത്തിൽ ഭർത്താവ് ബഹളം വച്ചത് നഷ്ട പരിഹാരത്തിനെന്ന് കരുതിയവർക്ക് തെറ്റിയില്ല … പത്തു മില്യൺ യൂറോ നഷ്ടപരിഹാരവും വാങ്ങി.. മരിച്ച് മൂന്നാം മാസം പുനർവിവാഹവും.. കുറ്റം കത്തോലിക്കാ സഭയുടെ…: https://malayalamuk.com/video-report-reveals-truth-of-death-of-pregnant-dentist-in-ireland/
  5. ‘ഐറെസന്‍സ് 18 – ജനനാനന്തര ജീവിതം’;ശ്രീ രവിചന്ദ്രന്‍ സിയുടെ പ്രഭാഷണം മേയ് 27ന് ഡബ്ലിനില്‍: https://malayalamuk.com/iressence-18/
  6. യുകെയിലെ കൊറോണ വൈറസിന്റെ കൊലവിളിക്കിടയിലും വിജയത്തിന്റെ ഉന്നതിയിൽ വിരാജിക്കുന്ന കുട്ടനാട്ടുകാരി ജയന്തി ആന്റണി എന്ന മലയാളി നഴ്‌സ്‌… : https://malayalamuk.com/uk-malayali-jayanthi-antony-special-report/

Source URL: https://malayalamuk.com/somy-jacob-passed-away/