അലറി വിളിക്കുന്ന ആത്മാക്കൾ……! ‘ദൈവത്തിന്റെ കണ്ണ് ‘ നരകത്തിന്റെ ശബ്ദം പുറത്തുവിട്ട് നാസ (ദൃശ്യം)

by News Desk 6 | November 15, 2020 5:58 am

ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെ, സ്ത്രീയുടെ നിലവിളിയോ എന്നും തോന്നാം. പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.

പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍.

നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. ‘ദൈവത്തിന്റെ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്‌സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ‘സോണിഫിക്കേഷന്‍’. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് വിശദമാക്കുന്നു.

 

 

View this post on Instagram

 

A post shared by Hubble Space Telescope (@nasahubble)

Endnotes:
  1. അഭിനയം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നത്; അന്‍സിബ ഹസ്സന്‍: https://malayalamuk.com/drishyam-2-malayalam-movie-ansiba-hassan-interview/
  2. സിനിമ പ്രേക്ഷകരെ വീണ്ടും മുൾമുനയിൽ നിർത്താൻ ദൃശ്യം 2 വരുന്നു; മോഹൻലാൽ ജീത്തു ജോസഫ് ചിത്രം, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍: https://malayalamuk.com/drishyam-movie-second-part/
  3. മൂന്ന് വര്‍ഷമായി ആലോചന, ലോക്ക് ഡൗണിൽ വിരിഞ്ഞ തിരക്കഥ; ദൃശ്യം രണ്ടാം ഭാഗവുമായി ജീത്തു: https://malayalamuk.com/jeethu-joseph-about-mohanlals-drishyam-second-part/
  4. മേമനെകൊല്ലി : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം – 11: https://malayalamuk.com/memenekolli-chapter-11/
  5. കോവിഡ്-19 നെ പ്രതിരോധിക്കുന്ന നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസിനൊരുങ്ങി യുകെ. കൊറോണയെ പിടിച്ചുകെട്ടാൻ സുപ്രധാന തീരുമാനമെന്ന് വിലയിരുത്തൽ. ഫെബ്രുവരി പകുതിയോടെ 15 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധകുത്തിവെപ്പ് ലക്ഷ്യമിട്ട് ബ്രിട്ടൺ: https://malayalamuk.com/nasal-spray-that-can-prevent-covid-19-virus-to-face-clinical-trials-in-uk/
  6. ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് ശക്തമായ തെളിവുകൾ പുറത്തുവിട്ട് നാസ: ലൂനാർ ബേസ് നിർമ്മിക്കാനും നീക്കം: https://malayalamuk.com/nasa-releases-strong-evidence-of-water-presence-in-moon/

Source URL: https://malayalamuk.com/sound-of-hell-nasas-video-of-screaming-eye-of-helix-nebula-will-give-you-the-chills/