അത്യന്തം ആപൽക്കരമായ മാലിന്യങ്ങൾ ശ്രീലങ്ക യുകെയ്ക്ക് തിരിച്ചയക്കുന്നു

by News Desk | September 29, 2020 4:19 am

സ്വന്തം ലേഖകൻ

21 ഓളം കണ്ടെയ് നറുകളിൽ പരിസ്ഥിതിയും മനുഷ്യനും അത്യധികം ദോഷം വരുത്തി വെക്കുന്ന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇറക്കുമതി ചെയ് ത യുകെയിലേക്ക് തന്നെ അതെല്ലാം തിരിച്ചയക്കാനുറച്ച് ശ്രീലങ്കൻ സർക്കാർ. സ്വകാര്യ സ്ഥാപനം യുകെയിൽ നിന്ന് വരുത്തിയ 263 ഓളം കണ്ടെയ് നറുകളിൽ ഹോസ്പിറ്റൽ വേസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗിച്ച ചവിട്ടികൾ, കയറ്റുപായകൾ, കാർപെറ്റുകൾ എന്നിവയാണ് പൊട്ടൻഷ്യൽ റീസൈക്ലിംങിനായി യഥാർത്ഥത്തിൽ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ലഭിച്ച കണ്ടെയ് നറുകളിൽ ചുരുങ്ങിയ അളവിൽ മാത്രമേ ആവശ്യപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ സാധിച്ചുള്ളൂ. അഴുകുന്ന മാലിന്യങ്ങളും വലിയ അളവിൽ കണ്ടെയ് നറുകളിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. പ്ലാസ്റ്റിക് പോളി‌ത്തീൻ വേസ്റ്റുകളും ഉൾപ്പെട്ടിരുന്നതായി അധികൃതർ പരാതിപ്പെടുന്നു.

2018 തന്നെ ലഭിച്ച വസ്തുക്കളിൽ മാലിന്യങ്ങളാണ് കൂടുതൽ എന്ന് തിരിച്ചറിഞ്ഞപ്പോൾ ശ്രീലങ്ക കണ്ടെയ് നറുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ചയോടുകൂടി 21 കണ്ടെയ് നറുകൾ കപ്പലിൽ അയച്ചിട്ടുണ്ട്. അതേസമയം ഹസാർഡിയസ് വേസ്റ്റ് ആൻഡ് ഡിസ്പോസൽ – അന്താരാഷ്ട്രതലത്തിലും യൂറോപ്യൻ യൂണിയൻ നിയമങ്ങളും മുറിവേറ്റിരിക്കുകയാണെന്ന് കസ്റ്റംസ് സ്പോക്സ് പേഴ്സൺ ആയ സുനിൽ ജയ് രത്ന പറഞ്ഞു.

അതേസമയം നിയമലംഘനം നടന്നിട്ടുള്ള വേസ്റ്റ് കയറ്റുമതികളെ പറ്റി അന്വേഷിച്ചു പരിഹാരമുണ്ടാകുമെന്ന് ഇംഗ്ലണ്ട് പരിസ്ഥിതി ഏജൻസി അറിയിച്ചു. ” അന്വേഷണത്തിനായി കൂടുതൽ വിവരങ്ങൾ നൽകാൻ ശ്രീലങ്കൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ വക്താവ് മറുപടി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മാലിന്യങ്ങൾ തിരിച്ചയക്കാൻ ഒരുങ്ങുകയാണ് മറ്റു മിക്ക രാജ്യങ്ങളും. ജനുവരിയിൽ മലേഷ്യ 42 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകൾ യുകെയ്ക്ക് മടക്കി അയച്ചിരുന്നു.

Endnotes:
  1. റോഡ് സൈഡിലെ മാലിന്യം: ഇനിമുതൽ കാർ ഉടമസ്ഥർ പിഴയടയ്ക്കേണ്ടി വരും. മാലിന്യ നിർമാർജനത്തിനായി ലണ്ടനിൽ പുതിയ നിയമം വരുന്നു.: https://malayalamuk.com/roadside-litter-law-change-could-see-car-owners-fined/
  2. 2011 ഇന്ത്യയുടെ ലോകകപ്പ് വിജയം ഒത്തുകളിയിലൂടെ; ശ്രീലങ്കൻ മുൻ കായിക മന്ത്രിയുടെ വിവാദ പ്രസ്താവന, ചോദ്യം ചെയ്ത് ജയവർധനെയും സംഗക്കാരയും: https://malayalamuk.com/former-sri-lanka-sports-minister-match-fixing-claims-jayawardene-sangakkara-responses/
  3. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ്…! ചരിത്രം പിറന്ന നിമിഷങ്ങൾ ; ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ ലോകരാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ട ഓപ്പറേഷൻ, ഒരേ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങളായി…..: https://malayalamuk.com/operation-cactus-the-day-india-saved-the-maldives/
  4. എറിഞ്ഞു വീഴ്ത്തിയ അഫ്ഗാനെ അതെ നാണയത്തിൽ തിരിച്ചടിച്ചു ലങ്ക; ആവേശപ്പോരാട്ടത്തിൽ 34 റൺ ജയം: https://malayalamuk.com/sri-lanka-defeated-afghanistan-by-34-runs-in-an-exciting-finish/
  5. ഇർഫാൻ പത്താന്റെ ബാറ്റിങ് കരുത്ത്…! റോഡ് സേഫ്‌റ്റി വേൾഡ് സീരിസിൽ ഇന്ത്യ ലെജൻഡ്‌സിന് രണ്ടാം ജയം: https://malayalamuk.com/road-safety-t-20-sachin-shewag-irfan-pathan-india-beats-srilanka/
  6. ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിന്റെ കാറിടിച്ച് 64 കാരൻ മരിച്ചു; താരം അറസ്റ്റിൽ: https://malayalamuk.com/kusal-mendis-arrested-for-running-over-and-killing-64-year-old-cyclist/

Source URL: https://malayalamuk.com/sri-lanka-returns-highly-hazardous-waste-to-the-uk/