സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ 4 സെക്രട്ടറിയേറ്റ് അംഗങ്ങളെ തരംതാഴ്ത്തി സമീക്ഷ യു കെ. ദേശീയ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന

by News Desk | October 26, 2020 4:45 am

സംഘടനയുടെ ദേശീയ കമ്മിറ്റിയിൽ ഇക്കഴിഞ്ഞ രണ്ടാഴ്ചകളിൽ നടന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിന്റെ വിശദമായ വിലയിരുത്തലുകൾ നടത്തുകയുണ്ടായി . സമ്മേളനത്തിന്റെ നേട്ടവും കോട്ടവും , സംഘടനാപരമായി ഉയർന്നുവരുന്ന വെല്ലുവിളികളും വിഭാഗീയതയും നീണ്ട 9 മണിക്കൂർ നടന്ന വിശദമായ ചർച്ചയിൽ ദേശീയ കമ്മിറ്റി അംഗങ്ങൾ വിലയിരുത്തലുകൾ നടത്തി
കഴിഞ്ഞ ഒരു ദശകമായി സംഘടന വളർത്തുവാനായി നടത്തിയ ശ്രമങ്ങളും അതിനേറ്റ പരാജയ കാരണങ്ങളും പരിശോധിക്കുകയുണ്ടായി. അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷത്തിൽ സംഘടന നടത്തിയ വൻ മുന്നേറ്റത്തെയും ലണ്ടനിലിനെ ചരിത്ര വിജയമായ മനുഷ്യ മതിൽ ഉൾപ്പടെയുള്ള നേട്ടവും അതിനായി നേതൃത്വപരമായ പങ്കു വഹിച്ച ദേശീയ ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു. അതോടൊപ്പം സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ 4 സെക്രട്ടറിയേറ്റ് അംഗങ്ങളെ അതാതു ബ്രാഞ്ചുകളിലേക്കു തരംതാഴ്ത്തുകയും ചെയ്തു. ജയൻ എടപ്പാൾ , അബ്ദുൽ മജീദ് , ആഷിക് മുഹമ്മദ്, പ്രസാദ് ഓഴക്കൽ എന്നിവരെയാണ് അതാതു ബ്രാഞ്ചുകളിലേക്ക് തരം താഴ്ത്തിയിരുക്കുന്നത്. ഹീത്രു ബ്രാഞ്ച് അംഗം ബിനോജ് ജോണിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്തുക്കകയും ചെയ്തു. ഇവർ സംഘടനയിൽ ഗ്രൂപ്പിസം കൊണ്ടുവരുകയും, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തുവെന്ന് പ്രഥമ ദൃഷ്ടിയാൽ തെളിഞ്ഞതിൻറെ ഭാഗമായിട്ടാണ് നടപടി. വിശദമായ റിപ്പോർട്ട് ബ്രാഞ്ച് പ്രതിനിധികളെ പിന്നാലെ അറിയിക്കുന്നതാണ്. സംഘടയുടെ പ്രവർത്തനങ്ങളിൽ അചഞ്ചലമായി കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കട്ടെ.

Endnotes:
  1. സൗത്താംപ്ടൺ & പോര്ടസ്മോത് സമീക്ഷ ബ്രാഞ്ച് രൂപികരിച്ചു.: https://malayalamuk.com/sameeksha-news/
  2. സമീക്ഷ സർഗ്ഗവേദി – ഡ്രോയിങ്ങ് മത്സര വിജയികളെ പ്രഖ്യാപിച്ചു: https://malayalamuk.com/sameeksha-sargvedi-drawing-contest-winners-announced/
  3. സമീക്ഷ യുകെയുടെ 17മത് ബ്രാഞ്ചിന്റെ ഉത്ഘാടനം നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ ദേശീയ പ്രസിഡന്റ്‌ ശ്രിമതി. സ്വപ്നപ്രവീൺ നിർവഹിച്ചു.: https://malayalamuk.com/sameeksha-17-branch/
  4. സമീക്ഷ UK ദേശീയ സമ്മേളനം : ഒരുക്കങ്ങൾ പൂർത്തിയായി: https://malayalamuk.com/sammekash-uk-national-meet/
  5. സമീക്ഷ” ദേശീയ സമ്മേളനം സെപ്റ്റംബർ 7,8 വെംബ്ലി , ലണ്ടൻ : ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമായി .: https://malayalamuk.com/sameeksha-sept-7-8-2019/
  6. സമീക്ഷ സർഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു. മുതിർന്നവർക്കായി നാടൻപാട്ട് മത്സരം പ്രഖ്യാപിച്ച് സർഗവേദി മുന്നോട്ട്: https://malayalamuk.com/sameeksha-uk-12/

Source URL: https://malayalamuk.com/statement-issued-by-sameeksha-uk-national-committee-for-review/