കീത്തിലി. വലിയ നോമ്പിലെ എല്ലാ ചൊവ്വാഴ്ച്ചയിലും കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടക്കും.

2000 ല്‍ ആയിരുന്നു കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. അന്നു മുതല്‍ ഈ ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും മറ്റ് ശുശ്രൂഷകളും മലയാളത്തില്‍ നടന്നിരുന്നു. പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായപ്പോള്‍ ലീഡ്‌സ് രൂപതയുടെ പരിധിയിലുണ്ടായിരുന്ന ഏഴ് സീറോ മലബാര്‍ കൂട്ടായ്മകള്‍ ഒന്നായി ലീഡ്‌സ് രൂപത അനുവദിച്ച് നല്‍കിയ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലേയ്ക്ക് ശുശ്രൂഷകള്‍ മാറ്റിയിരുന്നു. പുതുതായി എത്തിയവര്‍ ഉള്‍പ്പെടെ കീത്തിലിയില്‍ 125 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ഉള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് സെന്റ് ആന്‍സ് ദേവാലയം ഒരുക്കുന്നതെന്ന് ഇടവക വികാരി കാനന്‍ മൈക്കിള്‍ മക് ക്രീഡി പറഞ്ഞു. വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രമുള്ള ചെറിയ അള്‍ത്താരയും ഈ ദേവാലയത്തിലുണ്ട്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേകളെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.