കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍

by News Desk 2 | February 21, 2021 3:47 pm

കീത്തിലി. വലിയ നോമ്പിലെ എല്ലാ ചൊവ്വാഴ്ച്ചയിലും കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടക്കും.

2000 ല്‍ ആയിരുന്നു കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. അന്നു മുതല്‍ ഈ ദേവാലയത്തില്‍ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും മറ്റ് ശുശ്രൂഷകളും മലയാളത്തില്‍ നടന്നിരുന്നു. പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായപ്പോള്‍ ലീഡ്‌സ് രൂപതയുടെ പരിധിയിലുണ്ടായിരുന്ന ഏഴ് സീറോ മലബാര്‍ കൂട്ടായ്മകള്‍ ഒന്നായി ലീഡ്‌സ് രൂപത അനുവദിച്ച് നല്‍കിയ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലേയ്ക്ക് ശുശ്രൂഷകള്‍ മാറ്റിയിരുന്നു. പുതുതായി എത്തിയവര്‍ ഉള്‍പ്പെടെ കീത്തിലിയില്‍ 125 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ഉള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് സെന്റ് ആന്‍സ് ദേവാലയം ഒരുക്കുന്നതെന്ന് ഇടവക വികാരി കാനന്‍ മൈക്കിള്‍ മക് ക്രീഡി പറഞ്ഞു. വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രമുള്ള ചെറിയ അള്‍ത്താരയും ഈ ദേവാലയത്തിലുണ്ട്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേകളെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

Endnotes:
  1. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മിഷനുകളിലെയും , ഇടവകകളിലെയും തിരുപ്പിറവി ശുശ്രൂഷകളുടെ സമയക്രമം ഇങ്ങനെ , പ്രെസ്റ്റൻ കത്തീഡ്രലിൽ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .: https://malayalamuk.com/news-gb-dioces-mass-timings/
  2. വി. അൽഫോൻസാമ്മയുടെ തിരുന്നാൾ കീത്തിലിയിൽ പാശ്ചാത്യ സമൂഹവും ആഘോഷിച്ചു.: https://malayalamuk.com/st-alphonsa-feast-celebrated-at-keethili/
  3. കൊഴിഞ്ഞു വീണ ശലഭം….! കൊന്നത് ആര്, എന്തിന് ? ആ അപ്പൻ തേടുന്നു; മിനുങ്ങും മിന്നാമിനുങ്ങേ…. കൊല്ലപ്പെട്ട ആൻലിയ വിവാഹനാളിൽ പിതാവുമൊത്ത് വീഡിയോ: https://malayalamuk.com/anliya-hygenous-sings-with-her-father/
  4. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം നാള്‍ വഴികളിലൂടെ!: https://malayalamuk.com/motherof-god-church-leicester/
  5. റവ.ഡോ.പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുര്‍ബ്ബാന’ ലണ്ടന്‍ റീജണല്‍ ക്ലാസ്സ് സ്റ്റീവനേജില്‍ ചൊവ്വാഴ്ച: https://malayalamuk.com/holy-communion-lead-by-pauly-maniyatt/
  6. ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മ ആചരണവും അനുസ്മരണ പദയാത്രയും: https://malayalamuk.com/mar-ivanios-comemmoration/

Source URL: https://malayalamuk.com/stations-of-the-cross/