ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ ബോംബ് വെച്ച വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം തടവ്

by News Desk 1 | May 27, 2017 6:34 am

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ബോംബ് വെച്ച വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം തടവ്. ഡാമന്‍ സ്മിത്ത് എന്ന് ഓട്ടിസം ബാധിച്ച 20കാരനാണ് സ്വന്തമായി നിര്‍മിച്ച് ബോംബ് ട്യൂബ് ട്രെയിനില്‍ വെച്ചത്. അല്‍ഖൈദ ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നാണ് ബോബ് നിര്‍മിക്കുന്നത് എങ്ങനെയാണെന്ന് ഇയാള്‍ മനസിലാക്കിയത്. ബോള്‍ ബെയറിംഗുകളില്‍ ഉപയോഗിക്കുന്ന ബോളുകള്‍ നിറച്ച്, ടെസ്‌കോയില്‍ നിന്ന് വാങ്ങിയ 2 പൗണ്ടിന്റെ ക്ലോക്ക് ഉപയോഗിച്ച് ടൈമറും നിര്‍മിച്ചിരുന്നു. എന്നാല്‍ ബോംബ് പരാജയപ്പെടുകയായിരുന്നു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറന്‍സിക് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ 2016 ഒക്ടോബര്‍ 20നാണ് ട്രെയിനില്‍ ബോംബ് വെച്ചത്. ജൂബിലി ലൈന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സംശയകരമായ വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടത്തുകയും ഡ്രൈവറെ അറിയിക്കുകയുമായിരുന്നു. പിന്നീട് വലിയതോതിലുള്ള സുരക്ഷാ പരിശോധനകളാണ് നടന്നത്. ബാഗ് വെച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്മിത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു സ്‌മോക്ക് ബോംബ് ആണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പുക ഉയരുന്നതും യാത്രക്കിടയില്‍ ട്രെയിന്‍ നിര്‍ത്തുന്നതുമൊക്കെ കാണാനാണ് താന്‍ ഈ തമാശ ഒപ്പിച്ചതെന്നുമാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ അഞ്ച് ദിവസം നീണ്ട വിചാരണയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക ലക്ഷ്യങ്ങളുമായി സ്‌ഫോടകവസ്തു കൈവശം വെച്ചതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.

Endnotes:
  1. കുട്ടി സഖാക്കന്മാർ തമ്മിൽ വലിയവനാര്‌ പോര്…! എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളം,ആഞ്ഞടിച്ച് എഐഎസ്എഫ്: https://malayalamuk.com/stabbed-youth-undergoes-surgery-sfi-suspends-5-members/
  2. മലയാളികള്‍ ഉൾപ്പെടെ അയര്‍ലണ്ടിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടിയ നിരാശയിലും ദുരിതത്തിലും; അന്യ രാജ്യത്തെ അപരിചിതമായ മുറികളിൽ കനത്ത ഫീസും വാങ്ങി വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ജീവിതം…..: https://malayalamuk.com/ireland-international-students-issues-india/
  3. പ്രതിക്ഷേധിച്ച കുട്ടികളോട് സ്വാമിജി ചോദിച്ചു, കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ ? അമൃത കോളേജില്‍ നടക്കുന്ന പീഡനം; മാതാ അമൃതാനന്ദമയിയും ചോദ്യമുനയില്‍, വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വ്യാപക പ്രതിഷേധം….: https://malayalamuk.com/amrita-student-suicide-issue/
  4. ലാലിന്റെ ചവിട്ടിൽ അയാൾ ട്രെയിനിൽ നിന്നും തെറിച്ചു പോയി, ട്രെയിൻ നിർത്തി അരകിലോമീറ്ററോളം ലാൽ ഓടി; മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് ജോഷി: https://malayalamuk.com/director-joshy-shares-an-incident-happened-during-mohanlal-s-no-20-madras-mail-movie-makin/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 22 പോലീസിനെ ഭയന്ന് ഡല്‍ഹിയിലേക്ക്: https://malayalamuk.com/autobiography-of-karoor-soman/
  6. ഐടി കമ്പനിയിൽ ബോംബ് സ്ഥാപിച്ച അതെ സ്ഥാപനത്തിലെ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍: https://malayalamuk.com/to-extort-money-from-it-firm-chennai-techie-sets-off-mini-bomb-at-tech-park/

Source URL: https://malayalamuk.com/student-sentenced-to-15-years-for-planting-bomb-on-london-tube/