attacked
ബംഗളുരു: നഗരപ്രാന്തത്തിലെ സ്‌കൂളില്‍ പുള്ളിപ്പുലിയെത്തിയത് പരിഭ്രാന്തി പരത്തി. പുലിയുടെ ആക്രമണത്തില്‍ മൂന്നു പത്രഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു. ബംഗളുരു വിബ്ജിയോര്‍ സ്‌കൂള്‍ കോമ്പൗണ്ടിലാണ് പുള്ളിപ്പുലി കടന്നത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂളില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. സ്‌കൂളില്‍ പുലി കയറിയ ചിത്രം പകര്‍ത്താനെത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മികച്ച ചിത്രം ലഭിക്കാന്‍ പുലിക്ക് അടുത്തേക്കുപോയതാണു ഫോട്ടോഗ്രാഫര്‍മാര്‍ക്കു വിനയായത്. ക്ലാസ്മുറിക്കുള്ളില്‍ കടന്ന പുലിയെ വാതില്‍അടച്ചാണു കുടുക്കിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റത്. പുലി ശാന്തനായിരുന്നെന്നും പിടികൂടാനുള്ള ശ്രമമാണു പ്രകോപിതനാക്കിയതെന്നും ബംഗളുരു ഡി.സി.പി. പറഞ്ഞു.
ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയ 'പെണ്‍സിംഹം' ഇപ്പോള്‍ താരമായിരിക്കയാണ്. സംഗീത ദുബൈ എന്ന കരാട്ടെ കബഡി താരമാണ് കണ്‍മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന അക്രമിയെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ദഹാനു ചര്‍ച്ച് ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം. മുംബൈ വാസി റോഡില്‍ നിന്നും സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മൂന്ന് യുവതികള്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്‌മെന്റിലാണ് മയക്കുമരുന്നിന്റെ ലഹരിയില്‍ കയറിയ യുവാവ് അക്രമം അഴിച്ചുവിട്ടത്. റെയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത പോലീസ് ആസ്ഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു. ഈ അവസരത്തിലാണ് ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ വെച്ച് മയക്കുമരുന്നിന്റെ ലഹരിയില്‍ ഒരു യുവാവ് സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കാണാനിടയായത്. മൂന്ന് യുവതികളില്‍ ഒരാള്‍ അയാളെ ചെറുത്തു നിന്നപ്പോള്‍ അയാള്‍ അവളുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. മാത്രമല്ല അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് കമ്പാര്‍ട്‌മെന്റുകള്‍ക്കുമിടയില്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ സംഗീതയ്ക്ക് പെട്ടെന്ന് അങ്ങോട്ടേക്ക് കടന്ന് യുവതികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ വിന്‍ഡോയുടെ അടുത്തു ചെന്ന് സംഗീത ആ യുവതിയോട് അയാളെ തള്ളി വീഴ്ത്താന്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ അങ്ങനെ ചെയ്തപ്പോള്‍ അക്രമി നിലത്തുവീണു. തുടര്‍ന്ന് യുവതി വാതിലിനടുത്തേക്ക് പാഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അവളുടെ മുടിക്കുത്തിന് പിടിച്ചു. ഇതിനിടെ പുറത്തുനിന്നും ഇരുമ്പു കമ്പികള്‍ക്കിടയിലൂടെ കൈയിട്ട് സംഗീത അയാളുടെ മുടിക്ക് പിടിച്ച് വലിച്ചു. വിന്‍ഡോയിലേക്ക് ചേര്‍ത്തടുപ്പിച്ചു. എന്നാല്‍ അതിശക്തമായി കുതറുന്ന അയാളെ പുറത്തുനിന്നും വലിച്ചുപിടിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സംഗീത തന്റെ കരുത്ത് മുഴുവനും പ്രയോഗിച്ച് അയാളെ ബലമായി പിടിച്ച് കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് പിടിക്കുകയും മറ്റൊരു സ്ത്രീയുടെ ദുപ്പട്ട കൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് അടുത്ത സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മല്‍പിടുത്തത്തിനിടെ സംഗീതയ്ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.
കവന്ട്രി: മലയാളിയായ മെയില്‍ നഴ്സിന് കവന്ട്രി സൈക്ക്യാട്രിക് ഹോസ്പിറ്റലില്‍ രോഗിയില്‍ നിന്നും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഒരു രോഗി മറ്റൊരു രോഗിയെ ആക്രമിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മെയില്‍ നഴ്സായ മലയാളി യുവാവിനു മര്‍ദ്ദനമേറ്റത്. ജോലി സ്ഥലത്ത് മറ്റ് സഹപ്രവര്‍ത്തകരും രോഗികളും കണ്ടു നില്‍ക്കെ ആയിരുന്നു രോഗി നഴ്സിനെ മര്‍ദ്ദിച്ചത്. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഹോസ്പിറ്റലിലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എത്തി ചേര്‍ന്നതിനെ തുടര്‍ന്നാണ് രോഗിയുടെ ആക്രമണത്തില്‍ നിന്നും ഇദ്ദേഹത്തിന്‌ രക്ഷപ്പെടാന്‍ ആയത്. രോഗിയുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‍ ഇദ്ദേഹത്തെ വിശദ പരിശോധനയ്ക്കായി കവന്ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെ സമയം ആക്രമണത്തിന് ശേഷം ജീവനക്കാരെ ഫോര്‍ക്കും മറ്റുപകരണങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രോഗിയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയാണ് രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മെയില്‍ നഴ്സ്. സമാനമായ ഒരു സംഭവം ഒരു വര്ഷം മുന്‍പ് കോള്‍ചെസ്ട്ടരില്‍ നിന്ന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സൈക്യാട്രിക് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സിംഗ് ഹോമില്‍ വച്ച് നടന്ന ഈ സംഭവത്തില്‍ മെയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളിയെ രോഗി പിന്നില്‍ നിന്നും ചെന്ന് അകാരണമായി ആക്രമിക്കുകയായിരുന്നു. പക്ഷെ ഇവിടെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പകച്ച് പോയ ഇയാള്‍ രോഗിയെ തിരിച്ച് ആക്രമിക്കുകയും രോഗി നിലത്ത് വീഴുകയും ചെയ്തു. ഈ സംഭവത്തില്‍ ഇയാള്‍ക്ക് ഇവിടുത്തെ ജോലി നഷ്ടപ്പെടുകയും തുടര്‍ന്നുണ്ടായ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് ജോലി സ്ഥലത്ത് നാം കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം എന്നാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ അല്ല യുകെയില്‍ എന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വച്ച് വേണം ഇവിടെ ജോലി ചെയ്യാന്‍. നാട്ടില്‍ നമ്മള്‍ ചെയ്യുന്ന പല ശരികളും ഇവിടെ തെറ്റ് ആണെന്നത് ഓര്‍ക്കുക. സ്വന്തം ജോലിയും ആരോഗ്യവും ശ്രദ്ധിച്ച് വേണം നമ്മള്‍ ജോലി സ്ഥലത്ത് ഇടപെടാന്‍ എന്ന്‍ ഇരു സംഭവങ്ങളും തെളിയിക്കുന്നു.
RECENT POSTS
Copyright © . All rights reserved