Australian pacer Shaun Tait becomes a citizen of India
ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടൈറ്റ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ഷോണ്‍ ടൈറ്റ് ഇനി 'പ്രവാസി' ഇന്ത്യക്കാരനായിരിക്കും. 2014ല്‍ ഇന്ത്യന്‍ മോഡല്‍ മഷ്‌റൂം സിന്‍ഹയെ ടൈറ്റ് വിവാഹം ചെയ്തതോടെയാണ് ഇന്ത്യക്കാരനാകാനുളള മോഹം ടൈറ്റിന് ഉണ്ടായത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കാനെത്തിയപ്പോഴായിരുന്നു മഷ്‌റൂം സിന്‍ഹയെ ടൈറ്റ് പരിചയപ്പെട്ടത്. നാല് വര്‍ഷത്തെ ഒരുമിച്ചുളള ജീവിതത്തിന് ശേഷമായിരുന്നു വിവാഹം. Image result for australian-pacer-shaun-tait-becomes-a-citizen-of-india   അതെസമയം ഷോണ്‍ ടൈറ്റിന് ഇന്ത്യന്‍ ടീമിന് വേണ്ടി ഇനി കളിക്കാനാകുമോ എന്ന കൗതുക ചോദ്യം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ താരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാനാകില്ല. ഐസിസിയുടെ നിയമപ്രകാരം ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചതിന്റെ നാല് വര്‍ഷത്തിന് ഇപ്പുറം മാത്രമാണ് മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാരന് ജെഴ്‌സി അണിയാനാകു. 2016 ജനുവരിയിലാണ് ഷോണ്‍ ടൈറ്റ് അവസാനമാണ് ഓസ്‌ട്രേലിയക്കായി ജഴ്‌സി അണിഞ്ഞത്. ഇനി 2020ല്‍ മാത്രമാണ് ടൈറ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ യോഗ്യനാകൂ. അപ്പോഴേക്കും താരത്തിന് 38 വയസ്സാകും. ഓസ്‌ട്രേലിയക്കായി മൂന്ന് ടെസ്റ്റും 35 ഏകദിനവും 21 ടി20യും കളിച്ചിട്ടുളള താരമാണ് ഷോണ്‍ ടൈറ്റ്. അതിവേഗത്തില്‍ പന്തെറിയാനുളള കഴിവാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.
വിവഹ ശേഷം ടൈറ്റ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കാത്തിനാല്‍ ടൈറ്റിനെ ഇന്ത്യയുടെ പ്രവാസി പൗരനാക്കുകയായിരുന്നു. ട്വിറ്ററിലൂടെ താരം തന്നെ തന്റെ പാസ്‌പോർട്ടിന്റെ  ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved