britishmalayali
ബിർമിങ്ഹാം: പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.  ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ വളർച്ചയുടെ ഗ്രാഫ് മുന്നോട്ടുതന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു കൊവെൻട്രി റീജിയണൽ ബൈബിൾ കലോത്സവം. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ  വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ നാം കാണുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച മൂന്നാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ പത്തുമണിയോട് കൂടി നിർവഹിച്ചത് ചാൻസിലർ ഫാ: മാത്യു പിണങ്ങാട്ട് ആണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി കലോത്സവം മുൻപോട്ട് പോയി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നൂറുകണക്കിന് മത്സരാത്ഥികൾ.  പല വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 158  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്റർ (സ്റ്റോക്ക്, ക്രൂ, സ്റ്റാഫ്‌ഫോർഡ്‌ എന്നീ മാസ്സ് സെന്ററുകൾ ഉൾപ്പെടുന്നു ) 2018 ൽ നേടിയ റീജിണൽ കിരീടം 2019 ലും നിലനിർത്തി. 116 പോയിന്റോടെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ആയിരുന്ന ഡെർബി മിഷൻ സെന്റററിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിർമിങ്ഹാം സൾറ്റ്ലി മിഷൻ സെന്റർ തങ്ങളുടെ കരുത്ത് തെളിയിച്ചു. 100 പോയിന്റുകൾ നേടുവാനെ ഡെർബിക്ക് സാധിച്ചുള്ളൂ. സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരിക്കൽ കൂടി കിരീടം നേടിയപ്പോൾ മിഷൻ ഇൻ ചാർജ് ആയ ഫാ: ജോർജ്ജ് എട്ടുപറയിലിന്റെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തന്നെ എല്ലാം വെളിവാക്കുന്നതായിരുന്നു. അച്ഛൻ പയറുന്നതുപോലെ 'മത്സരിക്കാൻ പോകുന്നത് ജയിക്കാനാ....' സ്റ്റോക്ക് മിഷന്റെ മൽസരങ്ങൾ കോർഡിനേറ്റ് ചെയ്‌തത്‌ കലോത്സവം കോഓർഡിനേറ്റർ ഷെറിൻ ക്രിസ്‌റ്റിയും ഹെഡ് ടീച്ചർ ആയ തോമസ്കുട്ടിയും ചേർന്നാണ്.   കഴിഞ്ഞ കാല കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജിയണുകളിൽ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വ്യക്തിഗത  ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന രണ്ടുപേരേയും, ഗ്രൂപ്പ് ഇനങ്ങളിലെ വിജയികളായ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബൈബിള്‍ കലോത്സവം 2019 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നാഷണൽ ബൈബിള്‍ കലോത്സവം ഇക്കുറി നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍ വച്ച് നടക്കുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്. 
ന്യൂസ് ഡെസ്ക് കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും. കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു. കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.
സ്വന്തം ലേഖകന്‍ മോസ്കോ : പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാദ്ധ്യത കൂടുന്നു. സിറിയ - തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക. കുര്‍ദ്ദിഷുകളെ ഉപയോഗിച്ച്‌ തുര്‍ക്കിക്കെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ തുര്‍ക്കി വിദേശകാര്യ മന്ത്രി റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കുര്‍ദ്ദിഷ് പോരാളികള്‍ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുര്‍ദ്ദിഷ് പോരാളികളെയും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ എതിര്‍ക്കുന്നവരെയും ഒരുമിച്ചു കൂട്ടി 30,000 പേരുള്ള സൈന്യത്തെ വിന്യസിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് തുര്‍ക്കിയെ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍ പുതിയ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കന്‍ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുരത്തി സിറിയ സമാധാനത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടുതല്‍ സൈന്യത്തെ നിരത്തി അതിര്‍ത്തി സംരക്ഷിക്കാനുള്ള തീരുമാനവുമായി ട്രംപ് എത്തിയത്.
അനീഷ്‌ ജോണ്‍, പിആര്‍ഒ യുക്മ പ്രവാസി മലയാളി പ്രസ്ഥാനങ്ങളില്‍ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ യുക്മ ദേശിയ ഉത്സവമായ യുക്മ ഫെസ്റ്റ് സൗത്താംപ്റ്റണില്‍ നടത്തുന്നു . ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ ധൈര്യത്തെ ആയുധ ബലമാക്കി മാറ്റിയാണ് യുക്മ ദേശിയ സമിതി യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . യുക്മ ദേശീയ കുടുംബ സംഗമം എന്ന പേരില്‍ അറിയപ്പെടുന്ന 'യുക്മ ഫെസ്റ്റ് 2016' മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്റ്റണില്‍ വെച്ചാണ് നടക്കുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ സംഘടനയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച യു.കെ.മലയാളികള്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിക്കുവാനുള്ള വേദി കൂടിയാകുന്നു 'യുക്മ ഫെസ്റ്റ് 2016' . യുക്മ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രിയമായ ദേശീയ പരിപാടി എന്ന നിലയില്‍ 'യുക്മ ഫെസ്റ്റ്' ന്റെ പ്രസക്തി വളരെ വലുതാണ്. കൂട്ടായ പ്രവര്‍ത്തന മികവിലുടെ ദേശിയ കായിക മേള, ബാഡ്മിന്ടന്‍ മത്സരം, നേപ്പാള്‍ ചാരിറ്റി അപ്പീല്‍ , യുക്മ ദേശിയ റിജിയണല്‍ കലാമേളകള്‍ എന്നിവയുടെ വിജയം യു കെ മലയാളികളെ മുഴുവന്‍ യുക്മയിലേക്ക് ആഴത്തില്‍ ഉറപ്പിച്ചു എന്ന കാര്യത്തിനു തര്‍ക്കമില്ല. സൗത്താംപ്റ്റണില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില്‍ വിവിധ മേഖലകളില്‍ യുക്മയോടൊപ്പം പ്രവര്‍ത്തിച്ചവരെയും, യുക്മ വേദികളില്‍ മികവു തെളിയിച്ചവരെയും ആദരിക്കുന്നത്തിനൊപ്പം വിവിധ അസ്സോസ്സിയെഷനുകളെയും, മികച്ച പ്രവര്‍ത്തകരെയും യുക്മയെ നാളിതു വരെ സഹായിച്ച മുഴുവന്‍ വ്യക്തികളെയും ആദരിക്കും. യുക്മ വേദികളില്‍ എക്കാലവും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന റീജിയനാണ് സൗത്ത് ഈസ്റ്റ്. ഇത്തവണ സൗത്ത് ഈസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍ വെച്ച് നടക്കുന്നത് കൊണ്ട് റീജിയന്‍റെ മികച്ച പിന്തുണയോടെയാണ് യുക്മ ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് .എല്ലാ റീജിയനിലെയും യുക്മയുടെ മികച്ച കലാകാരന്മാരെ അണിനിരത്തി കൊണ്ട് സംഘടിപ്പിക്കുന്ന യുക്മഫെസ്റ്റ് എല്ലാ വര്‍ഷവും ആവേശത്തോടെയാണ് യുക്മ സ്‌നേഹികള്‍ നോക്കി കാണുന്നത്. uukma fest യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റണ്‍ (MAS) ന്റെ ആതിഥേയത്വത്തില്‍ ആണ് 'യുക്മ ഫെസ്റ്റ് 2016' അരങ്ങേറുന്നത്. അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.റോബിന്‍ എബ്രഹാമിന്റെയും സെക്രട്ടറി ശ്രീ.ബിനു ആന്റണിയുടെയും നേതൃത്വത്തില്‍ അസോസിയേഷനിലെ 150 ല്‍ അധികം വരുന്ന കുടുംബങ്ങളുടെ സഹകരണം ഇത്തവണത്തെ യുക്മ ഫെസ്റ്റിന്റെ വിജയം ഉറപ്പ് വരുത്തുന്നു. ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷങ്ങളും ആയി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് യുക്മയുടെ വാര്‍ഷിക ഉത്സവമായി ആഘോഷിക്കപ്പെടുന്ന യുക്മ ഫെസ്റ്റ്. ഈ വര്‍ഷത്തെ യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിക്കുവാനും ഈ ആഘോഷ വേളയില്‍ യുക്മ മറക്കാറില്ല. രുചികരമായ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് യുക്മ ഫെസ്റ്റ് വേദിയില്‍ ഉണ്ടായിരിക്കും. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവും യുക്മ നാഷണല്‍ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറുമായ ഷാജി തോമസും അഭ്യര്‍ത്ഥിച്ചു . യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് 'യുക്മ ഫെസ്റ്റ്'. പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ചു വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), 'യുക്മ ഫെസ്റ്റ്' ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആദ്യകാല സിനിമകളിലൊക്കെ ഇഷ്ടമില്ലാത്ത ഡ്രസ്സുകള്‍ ഇടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയതാരം കാവ്യാമാധവന്‍.അന്നൊന്നും ആരും നമ്മുടെ അഭിപ്രായം ചോദിക്കില്ലായിരുന്നുവെന്നും കാവ്യ പറയുന്നു. ഫാഷന്‍ സെന്‍സ് എന്നാല്‍ കയ്യില്‍ കിട്ടുന്നതെല്ലാം വാരിവലിച്ച് ഇടുന്നതല്ല മറിച്ച് അവനവനു യോജിക്കുന്ന രീതിയില്‍ ഡ്രസ് ചെയ്യുന്നതാണെന്ന് പറയുമ്പോഴും ഒരു ഡ്രസ് കണ്ടാല്‍ തന്റെ ബോഡിഷേപ്പിന് ചേരുമോ എന്ന് ചിന്തിച്ചും പിന്നെ അധികം ടൈറ്റായ ഡ്രസ്സുകള്‍ ഉപയോഗിക്കാറില്ല നമ്മള്‍ സൊസൈറ്റിയെ ബഹുമാനിക്കണമല്ലോ എന്നും കാവ്യ പറയുന്നു. ഇന്ന് സിനിമകളില്‍ ഡ്രസ്സിങ്ങിനെ കുറിച്ച് അത്ര പ്രശ്‌നം വരാറില്ല കാരണം ട്രയലൊക്കെ നടത്തിയിട്ടാണ് ഏതു ഡ്രസ് വേണമെന്ന് തീരുമാനിക്കുന്നത്. പല സിനിമകളിലും നമ്മള്‍ക്കു തന്നെ ഷോപ്പിങ് നടത്തി ഡ്രസ് തിരഞ്ഞെടുക്കാമെന്നതും ഏറെ നല്ലകാര്യമാണ്. പിന്നെ തനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് സൈസ് സീറോ ആകുന്നതെന്ന് കാവ്യ. ബോഡിഷേപ്പ് നമ്മള്‍ക്ക് പാരമ്പര്യമായി കിട്ടുന്നതാണ് അധികം മാറ്റങ്ങളില്ലാതെ അതങ്ങനെ തന്നെ സൂക്ഷിക്കാനാണ് തനിക്കിഷ്ടമെന്നും താരം തുറന്നുപറഞ്ഞു. എങ്കിലും മെലിഞ്ഞ ആരെക്കണ്ടാലും തനിക്ക് അസൂയയാണെന്ന് ഒരു കുസൃതിയോടെ കാവ്യ പറയുന്നു. ഇഷ്ടമുള്ള ഏതു വസ്ത്രവും അവര്‍ക്ക് ധരിക്കാമല്ലോ. ഭംഗിയുള്ള മെലിച്ചില്‍ ഒരു ഭാഗ്യം തന്നെയാണ്. പിന്നെ സിനിമാരംഗത്താണെങ്കില്‍ മംമ്തയുടെ സ്‌റ്റൈല്‍ ഒരുപാട് ഇഷ്ടമാണ്. ഏതു വസ്ത്രവും നന്നായി യോജിക്കും. മോഡേണ്‍ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് യോജിക്കുമെന്നും താരം പറഞ്ഞു. മലയാളത്തിന്റെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യമാധവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
RECENT POSTS
Copyright © . All rights reserved