cooking
ബേസില്‍ ജോസഫ് ചേരുവകള്‍. മുട്ട - 4 എണ്ണം കോണ്‍ഫ്‌ളോര്‍ - 4 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി - 1 ടീസ്പൂണ്‍ ഉണക്കമുളക് - 2 എണ്ണം ഇഞ്ചി - ഒരു കഷ്ണം വെളുത്തുള്ളി - 5 അല്ലി സ്പ്രിംഗ് ഒനിയന്‍ - 5 തണ്ട് ചില്ലി സോസ് - 2 ടേബിള്‍ സ്പൂണ്‍ സോയാസോസ് - അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍ തേന്‍ - 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് എണ്ണ - ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം മുട്ട പുഴുങ്ങി നാലാക്കുക. കോണ്‍ഫ്ളോറും കുരുമുളകുപൊടിയും വെള്ളവും അല്‍പം ഉപ്പും ചേര്‍ത്തിളക്കി ഒരു ബാറ്റര്‍ ഉണ്ടാക്കുക. മുട്ട ഈ ബാറ്ററില്‍ മുക്കി വറുത്തെടുക്കണം. മറ്റൊരു പാനില്‍ എണ്ണ തിളപ്പിച്ച് മുളക് മൂപ്പിയ്ക്കുക. പിന്നീട് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക് സപ്രിംഗ് ഒണിയന്‍, ചില്ലി സോസ്, സോയാസോസ്, തേന്‍, ചെറുനാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം കഴിഞ്ഞ് മുട്ട ഇതിലേയ്ക്കു ചേര്‍ത്ത് ടോസ് ചെയ്‌തെടുക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ വെള്ളത്തില്‍ കലക്കി ഇതിനോട് ചേര്‍ത്ത് ഗ്ളൈസ് ചെയ്‌തെടുക്കുക. അല്പം സ്പ്രിങ് ഒനിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്തു വിളമ്പുക. ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
                    ബേസില്‍ ജോസഫ് മേത്തി മലായ് മട്ടർ പനീർ ഒരു ഉത്തരേന്ത്യൻ വെജിറ്റെറിയൻ ഡിഷ്‌ ആണ് ഇന്ന് വീക്ക്‌ ഏൻഡ് കുക്കിംഗ്‌ പരിചയപ്പെടുത്തുന്നത്. ചപ്പാത്തി, ഫുൽക്കാ, റൊട്ടി, നാൻ, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊക്കെ ഒരു നല്ല സൈഡ് ഡിഷ്‌ ആണ് മേത്തി മലായ് മട്ടർ പനീർ. മിക്കവാറും ഉള്ള പനീർ ഡിഷുകളുടെതു പോലെ ഇതിന്റെ ഗ്രേവിയും  വളരെ ക്രീമി ആണ് ചേരുവകൾ പനീർ -250 ഗ്രാം സബോള - 2 എണ്ണം തക്കാളി -1 എണ്ണം കശുവണ്ടി -50 ഗ്രാം ഇഞ്ചി - 6 അല്ലി ഇഞ്ചി -1 ഇഞ്ച്‌ പച്ചമുളക് - 2 എണ്ണം ഫെനുഗ്രീക്ക് -50 ഗ്രാം കുരുമുളകുപൊടി -1 ടി സ്പൂൺ മല്ലിപ്പൊടി- 1 ടി സ്പൂൺ മുളകുപൊടി -1 ടി സ്പൂൺ ഗരം മസാല 1/ 2 ടി സ്പൂൺ മഞ്ഞൾപൊടി 1/ 2 ടി സ്പൂൺ ഗ്രീൻപീസ്-50 ഗ്രാം ഓയിൽ -ആവശ്യത്തിന് ഉപ്പ് -ആവശ്യത്തിന് ക്രീം -50 ml പാചകം ചെയ്യുന്ന വിധം ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം പൊട്ടിച്ച് അതിലേയ്ക്ക് ഇഞ്ചി ,വെളുത്തുള്ളി ,സബോള ,കശുവണ്ടി തക്കാളി,പച്ചമുളക്  എന്നിവ ചേർത്ത് നന്നായി വഴറ്റുക .വഴറ്റിയെടുത്തത് തണുപ്പിച്ചു നന്നായി മിക്സിയിൽ അരച്ച് എടുക്കുക. അതേ പാനിൽ അല്പം ഓയിൽ ചൂടാക്കി ഫെനുഗ്രീക്ക് ,എല്ലാ മസാലപ്പൊടികളും ചേർത്ത് കുക്ക് ചെയ്യുക .മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോൾ അരച്ചുവച്ച  പേസ്റ്റ് അല്പം വെള്ളം,. ഗ്രീൻപീസ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്  ഒരു 4-5 മിനുട്ട് കൂടി കുക്ക് ചെയ്യുക .നന്നായി തിളച്ചു കഴിയുമ്പോൾ ക്യുബ്സ് ആയി മുറിച്ചു വച്ച പനീർ ചേർത്ത് വീണ്ടും ഒരു 4-5 മിനുട്ട് കൂടി ചെറിയ തീയിൽ പനീർ കുക്ക് ആകുന്നതുവരെ വയ്ക്കുക .പനീർ കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്ത് ചൂടോടെ സെർവ് ചെയ്യുക. ((പനീർ  വളരെ സോഫ്റ്റ്‌ അണെങ്കിൽ പൊടിയാതിരിക്കാൻ ഗ്രേവിയിൽ ചേർക്കുന്നതിനു മുൻപേ ഷാലോ  ചെയ്യുന്നത് നന്നായിരിക്കും) basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
ബേസില്‍ ജോസഫ്  വളരെ പേര് കേട്ട ഒരു കേക്ക് ആണ് ഇന്നിവിടെ നിങ്ങള്‍ക്കായി വീക്ക് ഏന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വിവിധ രീതിയില്‍ ബേക്ക് ചെയ്യാവുന്നതാണ്. ചിലപ്പോള്‍ നിങ്ങള്‍ പലരും കണ്ടിട്ടുണ്ടാവും ബേക്ക് ചെയ്യാതെ സ്റ്റീം കുക്കിംഗ് വഴി കേക്ക് ഉണ്ടാക്കുന്നത്. ഏതു റെസിപി ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കുന്നതെങ്കിലും അതില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ തൂക്കം കൃത്യമായിട്ട് ഫോളോ ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്‍ഡ് പ്രോഡക്റ്റ് കറക്റ്റ് ആയി കിട്ടി എന്ന് വരില്ല. ചേരുവകള്‍ മുട്ട 3 എണ്ണം ഷുഗര്‍ 6 ടീസ്പൂണ് പ്ലൈന്‍ ഫ്‌ലൗര്‍ 75 ഗ്രാം ബേക്കിംഗ് പൌഡര്‍ 1 ടി സ്പൂണ് കൊക്കോ പൌഡര്‍ 2 ടീസ്പൂണ് ചെറീസ് (ടിനില്‍ കിട്ടുന്നത് )100 ഗ്രാം (സിറപ്പ് കളയാതെ വയ്ക്കുക ) വിപ്പിംഗ് ക്രീം 150 ml ചോക്ലേറ്റ് ഷേവിങ്ങ്‌സ് 100 ഗ്രാം പാചകം ചെയ്യുന്ന വിധം ഒരു മിക്‌സിങ്ങ് ബൌള്‍ എടുത്തു മുട്ടയും ഷുഗറും ചേര്‍ത്ത് നന്നായി അടിച്ചു നല്ല ക്രീമി പരുവത്തില്‍ ആക്കുക . അതിനു ശേഷം പ്ലൈന്‍ ഫ്‌ലൗര്‍ ,ബേക്കിംഗ് പൌഡര്‍,കൊക്കോ പൌഡര്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് ഇതിലേയ്ക്ക് ചേര്‍ത്ത് വളരെ സാവധാനത്തില്‍ നന്നായി മിക്‌സ് ചെയ്യുക .ഈ മിശ്രിതം കേക്ക് ബേക്ക് ചെയ്യാനുള്ള ഡിഷലേയ്ക്ക് മാറ്റി 180 c പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ ബേക്ക് ചെയ്യുക. കേക്ക് ബേക്ക് ആകുന്ന സമയത്ത് വിപ്പിംഗ് ക്രീം എടുത്ത് അല്പം ഷുഗര്‍ ചേര്‍ത്ത് നന്നായി അടിച്ചു ഫോം പരുവത്തില്‍ ആക്കി ഫ്രിഡ്ജില്‍ വയ്ക്കുക. കേക്ക് റെഡി ആയിക്കഴിയുമ്പോള്‍ ഓവനില്‍ നിന്നും എടുത്തു കൂള്‍ ആകാന്‍ വയ്ക്കുക. കേക്ക് നന്നായി തണുത്ത് കഴിയുമ്പോള്‍ എടുത്തു നടുവേ മുറിക്കുക. കേക്കിന്റെ രണ്ടു സൈഡും എടുത്തു വച്ചിരിക്കുന്ന ചെറി സിറപ്പ് കൊണ്ട് സോക്ക് ചെയ്യുക . റെഡി ആക്കി വച്ചിരിക്കുന്ന ക്രീം കേക്കിന്റെ ഒരു പകുതിയുടെ മുകളില്‍ നന്നായി തേച്ച് പിടിപ്പിക്കുക . ക്രീമിന്റെ മുകളില്‍ അരിഞ്ഞു വച്ചിരിക്കുന്ന ചെറി വിതറുക . മുറിച്ചു വച്ച രണ്ടാമത്തെ പകുതി കൊണ്ട് കവര്‍ ചെയ്തു വീണ്ടും കേക്കില്‍ ക്രീം തേച്ചു പിടിപ്പിക്കുക. ഒരു പൈപ്പിങ്ങ് ബാഗില്‍ ക്രീം നിറച്ച് ചോക്ലേറ്റ് ഷേവിങ്ങ്‌സും ചെറിയും ഉപയോഗിച്ച് കേക്ക് നന്നായി അലങ്കരിച്ചു തണുപ്പിച്ചു സെര്‍വ് ചെയ്യുക basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
ബേസില്‍ ജോസഫ് കഴിഞ്ഞ ആഴ്ചയില്‍ വീക്ക് ഏന്‍ഡ് കുക്കിംഗില്‍ സൂചിപ്പിച്ചിരുന്നപോലെ ക്രിസ്മസിന് ബാക്കി വന്ന ടര്‍ക്കി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഈ ആഴ്ചയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറിയുമായി അല്പം സാദൃശ്യം ഉള്ള ഒരു ഡിഷുകള്‍ ആണ് കാസറോളുകള്‍. ബീഫ്, ചിക്കന്‍, ഫിഷ് എന്നിവ ആണ് പ്രധാനമായും കാസറോള്‍ ഡിഷസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാറ്. ചേരുവകള്‍ ടര്‍ക്കി 500 ഗ്രാം (ക്യുബ്‌സ് ആയി മുറിച്ചത് ) സബോള 2 എണ്ണം (ഫൈന്‍ ആയി ചോപ് ചെയ്തത്) ആപ്പിള്‍1 എണ്ണം (ക്യുബ്‌സ് ആയി മുറിച്ചത് ) ഒലിവ് ഓയില്‍ 2 ടീ സ്പൂണ് Sage 1 ടി സ്പൂണ് ഡ്രൈ ആയതോ അല്ലെങ്കില്‍ 5 ലീവ്‌സ് നന്നായി ചോപ് ചെയ്തത് പ്ലൈന്‍ ഫ്‌ലൗര്‍ 2 ടീസ്പൂണ് സ്റ്റോക്ക് 300 ml (വെജിറ്റബള്‍ or ചിക്കന്‍) തേന്‍ 2 ടീ സ്പൂണ്‍ പാകം ചെയ്യുന്ന വിധം ഒരു കാസറോള്‍ ഡിഷ് എടുത്ത് ഓയില്‍ ചൂടാക്കി അതില്‍ സബോള ,ആപ്പിള്‍ എന്നിവ ചേര്‍ത്ത് രണ്ടും സോഫ്റ്റ് ആകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് sage ,പ്ലൈന്‍ ഫ്‌ലൗര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.ഫ്‌ലൗര്‍ കട്ട പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .സ്റ്റോക്ക് ,തേന്‍ എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക .നന്നായി ചൂടായി കഴിയുമ്പോള്‍ ടര്‍ക്കി ,റോസ്റ്റഡ് വെജിറ്റബള്‍സ് എന്നിവ ചേര്‍ത്ത് ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറു തീയില്‍ വയ്ക്കുക .ടര്‍ക്കിയും വെജിറ്റബള്‍സും നന്നായി ചൂടായി കഴിയുമ്പോള്‍ ആവശ്യം എങ്കില്‍ ഉപ്പും ചേര്‍ത്ത് ചൂടോടെ പൊറ്റട്ടൊ മാഷ് അല്ലെങ്കില്‍ ജാക്കറ്റ് പൊട്ടറ്റോയ്ക്കൊപ്പം സെര്‍വ് ചെയ്യുക . ( കാസറോള്‍ ഡിഷിനു പകരം ചുവടിനു നല്ല കട്ടിയുള്ള പാന്‍ ഉപയോഗിക്കാവുന്നതാണ് ) basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്
RECENT POSTS
Copyright © . All rights reserved