dead
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊബേഷണണി എസ്‌ഐ ഗോപകുമാറിനെ(40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. ജനുവരി ആദ്യം കടവന്ത്ര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും പോലീസെത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗോപകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ കൃതിക ചൗധരിയെ മുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുംബൈ അന്ധേരിയില്‍ ഫോര്‍ ബംഗ്ലാവ്‌സ് ഏരിയായിലെ ഫഌറ്റിലാണു കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസിയാണു പൊലീസിനെ വിവരം അറിയിച്ചത്. അംബോലി പൊലീസ് എത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണു കൃതികയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മോഡലിംഗിലും അഭിനയരംഗത്തും ഉയര്‍ന്നുവരുന്നൊരു താരമായിരുന്നു കൃതികയെന്നു ദേശീയമാധ്യമങ്ങള്‍ പറയുന്നു. ഇവര്‍ കുറച്ചു നാളുകള്‍ക്കു മുമ്പാണ് മുംബൈയില്‍ താമസം തുടങ്ങിയതെന്നും വാര്‍ത്തകളില്‍ പറയുന്നു. പ്രഥമദൃഷ്ടിയില്‍ കൊലപാതാകം എന്നും സംശയിക്കാമെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണു പൊലീസ് പറയുന്നത്.
RECENT POSTS
Copyright © . All rights reserved