Driving
നേഴ്‌സുമാരായ പ്രവാസി മലയാളി സ്ത്രീജനങ്ങൾ പലപ്പോഴും ജീവിതത്തിൽ കഷ്ടപ്പെടുന്നത് നഴ്‌സിംഗിന്റെ നൂലാമാലകളിൽ പെട്ടല്ല മറിച്ച് അതിനപ്പുറമായി മഞ്ഞും മഴയും കാറ്റും കടുത്ത തണുപ്പും അടങ്ങുന്ന പ്രതികൂല കാലാവസ്ഥകളിൽ ജോലിയും കുട്ടികളുടെ വിദ്യാഭ്യസവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ആണ്. എല്ലാ സ്ഥലത്തും സമയനിഷ്ട പാലിക്കപ്പെടേണ്ടതുണ്ട്. അതിനാൽ തന്നെ ഒരുപാട് മലയാളി പ്രവാസി സ്ത്രീകൾ ഡ്രൈവിങ്ങിൽ വിജയിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴും ചിലർ പാതി വഴിയിൽ ഡ്രവിങ്ങ് പഠനം ഉപേക്ഷിക്കുന്ന പ്രവണത കാണുമ്പോൾ അവർക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണ് ഷിൻസിയുടെ തുറന്ന് പറച്ചിൽ... ഷിൻസിയുടെ പോസ്റ്റ് വായിക്കാം.. എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാര്‍ ഓടിക്കുക എന്നത്... മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച് കാര്‍ ഓടിക്കാന്‍ പഠിക്കുക അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. ലൈസന്‍സ് എടുക്കുന്നത് 10 വര്‍ഷം മുന്‍പാണ്... മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്തു ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാന്‍ പഠിക്കണം എന്ന് തോന്നിയത്..അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്പോള്‍ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക.. അങ്ങനെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്നു കാറും two wheeler ഉം ലൈസന്‍സ്സ് ഒക്കെ എടുത്തു.. അപ്പൊള്‍ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി..മോനെ മുന്നില്‍ നിര്‍ത്തി ഞങ്ങള്‍ രണ്ടാളും അതിലായി പിന്നീടുള്ള യാത്ര... കാര്‍ ഓടിക്കാന്‍ എവിടെ നിന്നും കിട്ടുന്നില്ല.. ആര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല...പപ്പയുടെ ഒരു കാര്‍ ഇടയ്ക്ക് ഇറക്കി ഇടും കയറ്റി ഇടും... അത്രേയൊക്കെ തന്നെ.. ഒരിക്കല്‍ പപ്പയുടെ കാര്‍ എടുത്തു പറയാതെ മോനെയും കൊണ്ട് ടൗണില്‍ പോയി.. തിരിച്ചു എത്തിയപ്പോ വീട്ടില്‍ നാട്ടുകാര് മുഴുവനും ഉണ്ട്..മമ്മി നിലവിളിച്ച് വിളിച്ചു വരുത്തിയതാണ് എന്നെ കാണാഞ്ഞിട്ട്... അവര്‍ക്കു അമേരിക്കയിലേക്ക് പോകേണ്ട സമയം ആയപ്പോള്‍ താക്കോല്‍ എന്നെ ആണ് ഏല്പിക്കുക..അവര് പോയാല്‍ ഞാന്‍ ഇതെടുത്തു ഓടിക്കും എന്നുള്ളത് കൊണ്ട് പോകാന്‍ നേരം ബൈബിള്‍ എടുത്തോണ്ട് വന്നു കാര്‍ ല്‍ തൊടരുത് എന്ന് സത്യം ചെയ്യിക്കാന്‍ മമ്മി മറന്നില്ല.. അതോടെ കാര്‍ എന്ന സ്വപനം എനിക്ക് വിദൂരതയിലായി.. എന്നെ സത്യം ചെയ്യിപ്പിച്ചു അമേരിക്കക്കു കടന്നു കളഞ്ഞ 60 കഴിഞ്ഞ എന്റെ അമ്മച്ചി അവിടെ ചെന്ന് camery ഓടിച്ചു നടക്കുന്ന ഫോട്ടോയാണ് പിന്നീട് ഞാന്‍ കണ്ടത്..ഇവിടെ ആക്ടിവയും ഓടിച്ചു നടക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..എന്റെ അഭിമാനത്തിന് ക്ഷതമേറ്റു... എനിക്ക് വണ്ടി ഓടിക്കണം..ഞാന്‍ തീരുമാനിച്ചു ഉറപ്പിച്ചു... പിന്നീട് അങ്ങോട്ട് കെട്ടിയോന് Anil Georgeകരണസൗര്യം ഇല്ലാത്ത ദിനങ്ങള്‍ ആയിരുന്നു.. ആശാന്‍ എനിക്ക് പഠിക്കാനായി ആശാന്റെ astar തന്നിട്ട് പുള്ളിക്കു പുതിയ s cross വാങ്ങി..പിന്നീട് astar ഉരുട്ടിയുള്ള നടപ്പായിരുന്നു കുറച്ചു ദിവസങ്ങള്‍... വഴിയില്‍ വണ്ടി off ആയി പോവുക.. Cletch കൊടുക്കാതെ ഗിയര്‍ മാറുക.. ഗിയര്‍ മാറി വീഴുക.. ഹാഫ് cletch ല്‍ കാര്‍ പുറകോട്ട് പോവുക ... സംഭാവബഹുലമായിരുന്നു ഡ്രൈവിംഗ് പഠനം.. കെട്ടിയോന്റെ പല്ല് ഞെരിഞ്ഞു തീര്‍ന്നതല്ലാതെ ഞാന്‍ ഡ്രൈവിംഗ് പഠിച്ചില്ല.. ഇല്ല... ഇതെനിക്ക് പഠിക്കാന്‍ ആവില്ല.. കാര്‍ ഓടിക്കാന്‍ ഈ ജന്മം എനിക്ക് ആവില്ല.. നിരാശയായി...അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞങ്ങളുടെ sunshine വയറ്റില്‍ ഉണ്ടെന്നു അറിയുന്നത്... പിന്നെ ഡ്രൈവിംഗ് ഒക്കെ വിട്ടു.. അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു... ഇതിനിടയില്‍ astar വില്‍ക്കാന്‍ തീരുമാനമായി..മോള്‍ ഉണ്ടായി ഇത്തിരി കഴിഞ്ഞു ഒരു ഓട്ടോമാറ്റിക് കാര്‍ വാങ്ങുക എന്നതായിരുന്നു എന്റെ ഗൂഡലക്ഷ്യം.. ഓട്ടോമാറ്റിക് ഓടിക്കുന്ന ചില മഹതികളുടെ അനുഭസാക്ഷ്യം കൂടി ആയപ്പോ ഓട്ടോമാറ്റിക് കാറുകളോട് ഭയങ്കര ആരാധനയായി..ഇനി അത് മതി...തീരുമാനിച്ചു ഉറപ്പിച്ചു.. ഇടയ്ക്ക് ഇടയ്ക്ക് ഓട്ടോമാറ്റിക് കാര്‍ നെ കുറിച്ച് കെട്ടിയോനെ ഉത്തരവാദിത്തതോടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.. ഓട്ടോമാറ്റിക് ആര്‍ക്കും ഓടിക്കാം.. Manual തന്നെ പഠിക്കു.. അതാകുമ്പോ ഏതു വണ്ടിയും നിനക്ക് ഓടിക്കാം.. ഇതായിരുന്നു അങ്ങേരുടെ ഉപദേശം.. ഉപദേശം പണ്ടേ ഇഷ്ടമില്ലാത്ത കൊണ്ട് നമ്മള്‍ അത് ചെവികൊണ്ടില്ല.. കെട്ടിയോന് അടുത്ത കാര്‍ വാങ്ങുമ്പോള്‍ ഈ s cross മാറ്റി ഓട്ടോമാറ്റിക് കാര്‍ ആക്കണം.. ഞാന്‍ തീരുമാനം ഒക്കെ എടുത്തിരുന്നു..പക്ഷെ ഒന്നും നടന്നില്ല.. കെട്ടിയോന്‍ അടുത്ത കാര്‍ എടുത്തു...അപ്പോള്‍ മാന്യമായി s cross ന്റെ താക്കോല്‍ തന്നിട്ട് പറഞ്ഞു..ഇത് ഓടിച്ചു പഠിക്കു..independent ആകണം എന്നുണ്ടെങ്കില്‍.. ഞാന്‍ പറഞ്ഞു പറ്റില്ല.. എനിക്ക് ചെറിയ ഒരു കാര്‍ പോലും ഇത്രയും കാലം നോക്കിയിട്ട് നടന്നില്ല..എന്നിട്ടാണ് ഇത്..?? ഈ ഡിസ്‌കഷന്‍ നടക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നു.. അവന്‍ എന്നോട് പറഞ്ഞു.. ഈ കാര്‍ ഓടിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഒരു കഴിവ് കെട്ട സ്ത്രീയാണ് ന്നു എനിക്ക് പറയേണ്ടി വരും എന്ന്.. തമാശ ആയിരുന്നെങ്കിലും എനിക്ക് അത് നന്നായി പൊള്ളി..ലവന്‍ എന്റെ വെറുപ്പീര് പോസ്റ്റ് കണ്ടു unfrnd ചെയ്തു പോയതിനാല്‍ mention ചെയ്യുന്നില്ല..?????? ആ രാത്രി തീരുമാനം എടുത്തു.. S cross ഓടിച്ചിട്ട് തന്നെ കാര്യം.. അങ്ങനെ ഒരു ബീച്ച് ന്റെ സൈഡ് ലുള്ള ആളൊഴിഞ്ഞ റോഡില്‍ എനിക്ക് കെട്ടിയോന്‍ വണ്ടി തന്നു..വണ്ടി എടുക്കുന്നതും വണ്ടി എന്റെ കണ്ട്രോളില്‍ ഇല്ലാതെ പോകുന്നു.. ഗിയര്‍ ഇടുമ്പോള്‍ cletch full ആകുന്നില്ല.. ഹാഫ് cletch കിട്ടുന്നില്ല.. ഒരു ബസില്‍ കയറി ഇരിക്കുന്ന അവസ്ഥ...ആകെ ജഗപൊക.. വീണ്ടും #sed... ആകെ നിരാശ... വണ്ടി മാറ്റണം... മാറ്റി തന്നെ പറ്റു..എന്റെ comfort അതാണ്... ഭാര്യയും ഭര്‍ത്താവും പൊരിഞ്ഞ വഴക്കായി..ഞാന്‍ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ വണ്ടി ആണ്.. നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ ഓടിച്ചു പഠിച്ചോ.. Independent ആകണമെന്നുണ്ടെങ്കില്‍... അല്ലെങ്കില്‍ അതവിടെ കിടക്കും.. ഇത് കൊടുത്തിട്ട് ഓട്ടോമാറ്റിക് കാര്‍ ഞാന്‍ വാങ്ങുകയുമില്ല...കെട്ടിയോന്‍ അടിവര ഇട്ടു പറഞ്ഞു.. മുറ്റത്തു കിടക്കുന്ന കാറിലേക്ക് നോക്കി നെടുവീര്‍പ്പിട്ട് പഴയ ആക്ടിവയില്‍ മക്കളെ കൊണ്ട് യാത്ര തുടര്‍ന്നു... വഴിയില്‍ എത്തുമ്പോള്‍ മോള്‍ ഉറങ്ങി പോകും.. അവളെ വഴിയില്‍ തോളത്തു ഇട്ടു നില്കും..അവളുടെ ഉറക്കം കഴിയുന്ന വരെ..അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി.. വീണ്ടും വണ്ടി വില്‍ക്കാന്‍ ശ്രമം നടത്തി.. അതവിടെ പോകില്ല ന്നു മാത്രമല്ല അതുപറഞ്ഞു നല്ല വഴക്കുമായി.. മാനസികസംഘര്‍ഷമായി... Solution തേടി ഓടിയെത്തിയത് കൂട്ടുകാരിയുടെ അടുത്താണ് Maria Remla അവിടുന്ന് ഒരു solution ആയിട്ടാണ് തിരിച്ചു വരവ്... അവളുടെ പരിചയത്തില്‍ ഒരു ചേട്ടന്‍ നല്ല ക്ഷമയോടെ സ്വന്തം കാറില്‍ പഠിപ്പിക്കും.. അങ്ങനെ ചേട്ടനെയും കൊണ്ട് s cross ഓടിക്കാന്‍ തുടങ്ങി... ചേട്ടന്റെ ക്ഷമയുടെ നെല്ലിപലക എത്തിയിട്ടുണ്ടാകണം.. ആദ്യത്തെ ദിവസം ഞാന്‍ പഴയ അവസ്ഥ തന്നെ.. ആകെ മൊത്തം ടോട്ടല്‍ പരാജയം.. വീണ്ടും ഇത് ശരിയാവില്ല എന്നുള്ള ചിന്ത തുടങ്ങി.. ആ രാത്രി ചേട്ടനെ വിളിച്ചു.. ആത്മാര്‍ഥമായി പറയണം... എനിക്ക് ഈ വണ്ടി ഓടിക്കാന്‍ പറ്റുവോ..പറ്റുന്നില്ലെങ്കില്‍ എനിക്ക് ഈ വണ്ടി മാറ്റി ഓട്ടോമാറ്റിക് എടുക്കണം...എന്റെ ചോദ്യം കേട്ടിട്ട് ചേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു.. നന്നായി ഓടിക്കുന്നുണ്ടല്ലോ.. ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ഉള്ളൂ...ധൈര്യമായിരിക്കൂ.. ഓടിക്കാന്‍ ആകും.. എന്റെ confidence കൂട്ടിയത് ആ വാക്കുകള്‍ ആണ്.. എനിക്ക് അറിയാം ഞാന്‍ അന്ന് വമ്പന്‍ പരാജയം ആയിരുന്നു എന്ന്.. ഒരാഴ്ച ട്രൈ ചെയ്യാം എന്നിട്ട് ബാക്കി നോക്കാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തി.. ആറാമത്തെ ദിവസം ഞാന്‍ നന്നായി ഓടിക്കുന്നു എന്ന് ചേട്ടന്‍ പറഞ്ഞു..7 മത്തെ ദിവസം മക്കളെയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോയി വന്നു...ആദ്യം വിളിച്ചു പറഞ്ഞതു ചേട്ടനെ തന്നെയാണ്.. ഞാന്‍ ഇവിടെ ഇതെഴുതുന്നത് ലൈസന്‍സ്സ് ഉണ്ടായിട്ടും കാര്‍ ഉണ്ടായിട്ടും ഓടിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ഉണ്ട്.. അവര്‍ക്കു വേണ്ടിയാണ്... എനിക്ക് പറ്റിയെങ്കില്‍ പെണ്ണുങ്ങളെ നിങ്ങള്‍ക്കും പറ്റും..???? NB : നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട.. ?? ക്ഷമ ഉള്ള ഒരാള്‍ക്ക് മാത്രമേ നമ്മള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാന്‍ സാധിക്കൂ ?? ഷിബു ചേട്ടായി. Shibu Padinjarekalayil.. നിറഞ്ഞ സ്‌നേഹം ട്ടോ ???????? [ot-video][/ot-video]
വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധന. രണ്ടു വര്‍ഷം മുമ്പ് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ നല്‍കേണ്ട പിഴ വര്‍ദ്ധിപ്പിച്ചിട്ടും ഇതിന്റെ നിരക്ക് കുറയുന്നില്ല. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ചെയ്യുകയോ വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാറുണ്ടെന്ന് 25നും 34നുമിടയില്‍ പ്രായമുള്ള 47 ശതമാനം ആളുകള്‍ സമ്മതിച്ചു. ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ആര്‍എസി വ്യക്തമാക്കുന്നു. 35നും 44നുമിടയില്‍ പ്രായമുള്ള 29 ശതമാനം പേര്‍ ഡ്രൈവിംഗിനിടെ ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയോ ഇമെയില്‍ പരിശോധിക്കുകയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയോ ചെയ്യാറുണ്ട്. 10 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2017 മാര്‍ച്ച് മുതല്‍ ഫോണ്‍ ഡ്രൈവിംഗിന് പിടിക്കപ്പെടുന്നവര്‍ക്ക് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് നല്‍കി വരുന്നത്. നേരത്തേ ഇത് 100 പൗണ്ടും മൂന്ന് പോയിന്റുകളുമായിരുന്നു. പിഴ ഉയര്‍ത്തിയതോടെ കുറേയാളുകള്‍ തങ്ങളുടെ ദുശ്ശീലത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നുവെന്ന് ആര്‍എസി വക്താവ് പീറ്റ് വില്യംസ് പറഞ്ഞു. എന്നാല്‍ അത് ഏറെക്കാലം നീണ്ടില്ല. വീണ്ടും ഡ്രൈവര്‍മാര്‍ പഴയ ശീലത്തിലേക്ക് മടങ്ങിക്കൊണ്ട് സ്വയം അപകടം വിളിച്ചു വരുത്തുകയും മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുകയുമാണെന്ന് വില്യംസ് വ്യക്തമാക്കി. 1800 ഡ്രൈവര്‍മാരില്‍ നിന്ന് ആര്‍എസി ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് മുന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് പിഴശിക്ഷ ലഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം മൂലമുണ്ടായ അപകടങ്ങളില്‍ 2017ല്‍ 43 പേര്‍ കൊല്ലപ്പെടുകയും 135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രെയ്‌സര്‍ ഡേവി പ്രതികരിച്ചത്. ഇക്കാര്യത്തിലുള്ള നിയമം കര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്ഡ്രീ ചുഴലിക്കാറ്റ് യുകെയില്‍ മൈനസ് താപനില കൊണ്ടു വരുന്നു. താപനില പൂജ്യത്തിനു താഴേക്ക് നീങ്ങുകയും കനത്ത മഴയും ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വിന്റര്‍ അതിന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഈയവസരങ്ങളിലാണ് റോഡ് സുരക്ഷയെക്കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടത്. അപകടങ്ങളും ബ്രേക്ക്ഡൗണുകളും ഒഴിവാക്കാനും വാഹനങ്ങളുടെ പരിപാലനത്തില്‍ ചില മുന്നറിയിപ്പുകള്‍ എടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. റേഡിയേറ്ററുകള്‍ ഫ്രീസാകാനും ബ്ലാക്ക് ഐസ് മൂലം വാഹനങ്ങള്‍ സ്‌കിഡ് ചെയ്യാനും സൂര്യപ്രകാശം ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വിന്ററില്‍ ഡ്രൈവര്‍മാര്‍ക്ക് പിന്തുടരാന്‍ ഇതാ ചില ടിപ്പുകള്‍. മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉണങ്ങിയതും യോജിക്കുന്നതുമായ ഷൂസ് ധരിക്കുക. നനഞ്ഞതും കാലിനിണങ്ങാത്തതുമായ ഷൂസ് പെഡലുകളില്‍ തെന്നാന്‍ സാധ്യതയുണ്ട്. സെക്കന്‍ഡ് ഗിയറില്‍ വാഹനം ഓടിക്കുക. വീല്‍ സ്പിന്‍ ഒഴിവാക്കാന്‍ ക്ലച്ച് സാവധാനം റിലീസ് ചെയ്യുക. കയറ്റം കയറുമ്പോള്‍ ഇടക്കു നിര്‍ത്തരുത്. തൊട്ടു മുന്നിലുള്ള കാറില്‍ നിന്ന് ആവശ്യമായ അകലം പാലിക്കുക. ഒരേ സ്പീഡില്‍ വാഹനമോടിക്കുക. അതിനായി ഒരു ഗിയറില്‍ മാത്രം ഓടിക്കുക. കയറ്റത്തില്‍ ഗിയര്‍ മാറാനുള്ള സാഹചര്യം ഒഴിവാക്കുക. ഇറക്കമിറങ്ങുമ്പോള്‍ വേഗത കുറയ്ക്കുക. ലോ ഗിയറില്‍ ബ്രേക്ക് ഉപയോഗിക്കാതെ വേണം ഡ്രൈവ് ചെയ്യാന്‍. മുന്നിലുള്ള വാഹനത്തില്‍ നിന്ന് അകലം പാലിക്കുകയും വേണം. ബ്രേക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ സാവധാനം മാത്രം ഉപയോഗിക്കുക. മഞ്ഞില്‍ കുടുങ്ങിയാല്‍ സ്റ്റിയറിംഗ് നേരെയാക്കി വീലില്‍ മഞ്ഞുകുടുങ്ങാതെ നോക്കുക. ഡ്രൈവിംഗ് വീലില്‍ ഗ്രിപ്പ് കൂടുതല്‍ കിട്ടുന്നതിന് ഒരു ചാക്കോ പഴയ തുണിയോ ചുറ്റുക. നീങ്ങിത്തുടങ്ങിയാല്‍ ഉറപ്പുള്ള റോഡ് കിട്ടുന്നതുവരെ നിര്‍ത്തരുത്. വാഹനം സ്പീഡി കുറച്ചു മാത്രം ഓടിക്കുക. ബ്ലാക്ക് ഐസ് വളരെ അപകടകാരിയാണ്. അതിനാല്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. 4 ഡിഗ്രിയില്‍ പോലും റോഡില്‍ ഐസ് രൂപംകൊള്ളാം. അതുകൊണ്ടുതന്നെ മഞ്ഞോ മഴയോ ഇല്ലെങ്കില്‍ പോലും ബ്ലാക്ക് ഐസ് ഉണ്ടായേക്കാം. ബ്ലാക്ക് ഐസില്‍ സ്‌കിഡ് ആയാല്‍ തെന്നിയ അതേ ദിശയിലേക്ക് തന്നെ പോകുക. ബ്രേക്ക് ചെയ്യാനോ ആക്‌സിലറേറ്റ് ചെയ്യാനോ ശ്രമിക്കരുത്. ബ്രേക്ക് ചെയ്യുന്നതിനു പകരം ഗിയര്‍ മാറ്റിയാല്‍ മതിയാകും. കാര്‍ തയ്യാറാക്കിയെടുക്കാന്‍ ഒരു 10 മിനിറ്റ് മുമ്പ് ഇറങ്ങുക. വിന്‍ഡ്‌സ്‌ക്രീന്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയിരിക്കണം. വിന്‍ഡോകളും ഡീഐസറോ സ്‌ക്രാപ്പറോ ഉപയോഗിച്ച് വൃത്തിയാക്കണം. ലോക്ക് ഫ്രീസായാല്‍ ഒരു സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് താക്കോല്‍ ചൂടാക്കി ഉപയോഗിക്കാം. മഞ്ഞ് മാറ്റി ഗതാഗതയോഗ്യമായ റോഡുകള്‍ മാത്രം തെരഞ്ഞെടുക്കുക. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക. യാത്രകള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. നിങ്ങളുടെ വാഹനമോ മറ്റു വാഹനങ്ങളോ അപകടത്തില്‍ പെട്ടാല്‍ റോഡില്‍ മണിക്കൂറുകളോളം പെട്ടുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ടോര്‍ച്ച്, സ്‌നോ ഷവല്‍, ഗ്ലൗസുകള്‍, തണുപ്പില്‍ നിന്ന് രക്ഷിക്കുന്ന വസ്ത്രങ്ങള്‍, വെള്ളം, സ്‌നാക്‌സ്, ടോര്‍ച്ചിനും മൊബൈലിനും എക്‌സ്ട്രാ ബാറ്ററി തുടങ്ങിയവ കാറില്‍ കരുതുന്നതും നല്ലതാണ്. കുറഞ്ഞത് മൂന്ന് മില്ലീമീറ്റര്‍ ട്രെഡ് എങ്കിലും ടയറുകള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ ഗ്രിപ്പിനായി എയര്‍ പ്രഷര്‍ കുറയ്ക്കരുത്. ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റി കുറയ്ക്കും. വിന്ററിന് യോജിച്ച ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണോ? നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അത് വേണ്ടി വരുമെന്ന് വാഹനമോടിക്കുന്നവര്‍ പറയും. എന്നാല്‍ സമ്മറില്‍ വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്നത് നിര്‍ബന്ധിതമാണെന്ന് എത്ര പേര്‍ക്ക് അറിയാം? തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. തെളിഞ്ഞ ദിവസങ്ങളില്‍ സണ്‍ഗ്ലാസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2500 പൗണ്ട് വരെ പിഴയും ലഭിച്ചേക്കും. നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈംവിംഗിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിംഗിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. പിഴയും ലൈസന്‍സില്‍ പോയിന്റുകള്‍ ലഭിക്കാന്‍ വരെ ഇത് ഇടയാക്കിയേക്കും. ഓണ്‍ ദി സ്‌പോട്ട് പിഴയായി 100 പൗണ്ടാണ് ഈടാക്കാറുള്ളത്. എന്നാല്‍ കോടതിയിലെത്തിയാല്‍ പിഴ കൂടുതല്‍ കനത്തതാകും. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തണമെന്നാണ് ഹൈവേ കോഡ് പറയുന്നത്. കോഡിന്റെ വെതര്‍ സെക്ഷനിലെ 237-ാമത് റൂളിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്. എന്നാല്‍ എല്ലാ വിധത്തിലുള്ള സണ്‍ഗ്ലാസുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. വെയിലിന്റെ കാഠിന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വേരിയബിള്‍ ടിന്റ് ലെന്‍സുകള്‍ അനുവദനീയമല്ല. കാറിന്റെ വിന്‍ഡ് സ്‌ക്രീനുകള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നതിനാല്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടുതല്‍ ടിന്റഡ് ആയ ഗ്ലാസുകളും അനുവദനീയമല്ല. ഡ്രൈവിംഗിന് അനുയോജ്യമായ സണ്‍ഗ്ലാസുകളാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ നല്‍കുന്ന നിര്‍ദേശം. കാറില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എപ്പോഴും സൂക്ഷിക്കണമെന്നും എഎ നിര്‍ദേശിക്കുന്നു.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറോട് തോന്നുന്ന അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ അംഗവിക്ഷേപങ്ങള്‍ നടത്താത്തവരായി ആരുമില്ല. എന്നാല്‍ ഇവ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് എത്രപേര്‍ക്ക അറിയാം. വാഹനമോടിക്കുമ്പോള്‍ സംയമനം പാലിച്ചില്ലെങ്കില്‍ ആയിരം പൗണ്ട് വരെ പിഴ ലഭിച്ചേക്കാമെന്നതാണ് വാസ്തവം. ദേഷ്യത്തോടെയുള്ള ഒരു ചെറിയ ആഗ്യം കാട്ടിയാല്‍പോലും നിങ്ങള്‍ വന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനമോടിക്കുന്ന സമയത്ത് പരമാവധി ദേഷ്യപ്പെടാതിരിക്കുകയെന്നതേ പിഴയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയുള്ളു. നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്നത് കടുത്ത നിയമലംഘനമാണ്. മോശം പെരുമാറ്റത്തിന് വിചാരണ ചെയ്യാന്‍ തക്കതായ നിയമലംഘനമാണ് ഇത്. 1998ല്‍ പാസാക്കിയ ക്രൈം ആന്റ് ഡിസോര്‍ഡര്‍ ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരുപക്ഷേ നിങ്ങളുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന്റെ 75ശതമാനം പിഴയൊടുക്കേണ്ടതായും വരും. വാഹനമോടിക്കുന്ന സമയത്ത് കൈകൊണ്ട് ആഗ്യം കാണിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം തെറ്റാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്യം കാണിക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം ഒരു കൈയ്യില്‍ മാത്രമായിരിക്കുമെന്നും ഇത് അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡില്‍ ഒരു ദിവസം ഏതാണ്ട് 40 ഓളം നിയമലംഘനങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബിബിസി അവതാരകന്‍ ജെറമി വൈന്‍ പറയുന്നു. ലണ്ടന്‍ അസംബ്ലി ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റിയോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വൈനിനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്ത ഷാനിക്യൂ സൈറേന പിയേര്‍സണ്‍ എന്നയാള്‍ക്ക് ഒമ്പത് മാസം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു കേസില്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്ക് 3000 പൗണ്ട് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും വൈന്‍ പറയുന്നു.
RECENT POSTS
Copyright © . All rights reserved